വനിതാ കമ്മിഷനിൽ കൗൺസിലർ; തൊഴിൽ അവസരങ്ങൾ അറിയാം
കേരള വനിതാ കമ്മിഷനിൽ നിലവിൽ ഒഴിവുള്ള ഒരു പാർട്ട് ടൈം കൗൺസലറുടെ ഒഴിവിലേക്ക് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും കൗൺസലിംഗിൽ ഡിപ്ലോമയും ഫാമിലി കൗൺസലിംഗിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയോടൊപ്പം യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മിഷൻ, ലൂർദ്ദ് പള്ളിക്കു സമീപം, പി.എം.ജി, പട്ടം പി.ഒ, തിരുവനന്തപുരം- 695004 എന്ന വിലാസത്തിൽ ജനുവരി 15 നകം സമർപ്പിക്കണം.

എച്ച്.എസ്.എ താത്കാലിക ഒഴിവ്
ശ്രീകാര്യം സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ എച്ച്.എസ്.എ (കണക്ക്) തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകനെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദം, ബി.എഡ്, കെ-ടെറ്റ് ആണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 24നു രാവിലെ 10ന് ശ്രീകാര്യം ചാവടിമുക്കിലുള്ള ടെക്നിക്കൽ ഹൈസ്കൂൾ ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകണം. ഫോൺ: 9447427476, 9400006462, 0471 2590079.
അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്സ്) ഹെഡ് ഓഫീസിലേക്ക് അക്കൗണ്ടൻസി/ഫിനാൻസ് വിഷയത്തിൽ ഗസ്റ്റ് ഫാക്കൽറ്റി താത്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
60 ശതമാനം മാർക്കോടെ എം.കോം/എം.ബി.എ (ഫിനാൻസ്) ബിരുദവും നെറ്റും ഒരു വർഷം യു.ജി./പി.ജി. അഫിലിയേറ്റഡ് കോളേജുകളിലെ ക്ലാസുകളിൽ അധ്യാപന പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പി.എച്ച്.ഡി. അഭികാമ്യം.
യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതമുള്ള വിശദമായ അപേക്ഷകൾ ഡയറക്ടർ, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം - 14 എന്ന വിലാസത്തിൽ ഡിസംബർ 24ന് മുമ്പ് അയയ്ക്കണം. വിവരങ്ങൾക്ക്: www.kittsedu.org, 0471-2327707.
ആരോഗ്യകേരളത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
ആരോഗ്യകേരളം ഇടുക്കി പദ്ധതിയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ നിയമനം നടത്തുന്നത് അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 2022 ഡിസംബര്‍ 1ന് 65 വയസ്സില്‍ കൂടരുത്. നിയമനം കരാര്‍ അടിസ്ഥാനത്തിലായിരിക്കും. പ്രതിമാസ വേതനം 45000 രൂപ. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ആരോഗ്യകേരളം വെബ്‌സൈറ്റില്‍ നല്‍കിയ ലിങ്ക് വഴി ഡിസംബര്‍ 21 ന് വൈകിട്ട് 4 മണിക്ക് മുമ്പായി ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഓണ്‍ലൈന്‍ ലിങ്കില്‍ യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യണം. അപേക്ഷ ഓഫീസില്‍ നേരിട്ട് സ്വീകരിക്കില്ല. 2022 നവംബര്‍ 16 ലെ ആരോഗ്യകേരളം ഇടുക്കിയുടെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04826 232221
പാരാ ലീഗല്‍ വോളന്റിയര്‍: അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും, കോഴഞ്ചേരി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെയും ഒരു വര്‍ഷത്തെ നിയമ സേവന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന് പാരാ ലീഗല്‍ വോളന്റിയര്‍മാരുടെ അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ സന്നദ്ധ സേവനത്തില്‍ തല്‍പരരായിരിക്കണം. പാരാ ലീഗല്‍ വോളന്റിയര്‍ സേവനത്തിനു ലീഗല്‍ സര്‍വീസസ് അതോറിറ്റി കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന ഹോണറേറിയമല്ലാതെ യാതൊരുവിധ ശമ്പളമോ, പ്രതിഫലമോ, കൂലിയോ ലഭിക്കുന്നതല്ല. മെട്രിക്കുലേഷന്‍ അഭിലഷണീയം. നിയമം, സോഷ്യല്‍ വര്‍ക്ക് എന്നിവ പഠിക്കുന്ന വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, മുതിര്‍ന്ന പൗരന്‍മാര്‍, സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, വിവിധ സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. കോഴഞ്ചേരി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെ കീഴില്‍ സേവനത്തിന് അപേക്ഷിക്കുന്നവര്‍ കോഴഞ്ചേരി, കോന്നി താലൂക്കുകളില്‍ നിന്നുള്ളവരായിരിക്കണം. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ കീഴില്‍ സേവനത്തിന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ പേര്, മേല്‍വിലാസം, പഞ്ചായത്ത്, വിദ്യാഭ്യാസ യോഗ്യത, ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ സഹിതമുള്ള അപേക്ഷ 2023 ജനുവരി 21 നകം ചെയര്‍മാന്‍, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, മിനി സിവില്‍ സ്റ്റേഷന്‍, പത്തനംതിട്ട എന്ന മേല്‍വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2220141.












Click it and Unblock the Notifications