Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് വ്യാപനം: ജനറൽ ഇൻഷ്വറൻസ് മേയ് 9ന് നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു

അസിസ്റ്റന്റ് മാനേജർ തസ്തികയിലെ തിരഞ്ഞെടുപ്പിനായി മേയ് ഒൻപതിന് ജനറൽ ഇൻഷ്വറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (ജി.ഐ.സി) നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചു. രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം.

exam

'അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് മേയ് ഒൻപതിന് നടത്താനിരുന്ന ഓൺലൈൻ പരീക്ഷ നിലവിലെ സാഹചര്യം പരിഗണിച്ച് മാറ്റിവെച്ചു. പരീക്ഷാതീയതി സംബന്ധിച്ച വിവരങ്ങളറിയാൻ എല്ലാ ഉദ്യോഗാർഥികളും gicofindia.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക' - ജനറൽ ഇൻഷ്വറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു.

44 അസിസ്റ്റന്റ് മാനേജർ ഒഴിവുകളിലേക്കാണ് ജനറൽ ഇൻഷ്വറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചത്. ഓൺലൈനായി നടക്കുന്ന പരീക്ഷ, അഭിമുഖം, ഗ്രൂപ്പ് ഡിസ്കഷൻ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

തമിഴ്‌നാട്ടില്‍ കര്‍ശന നിയന്ത്രണം, ലോക്ക്ഡൗണിന് സമാനമായ സ്ഥിതി, ചിത്രങ്ങള്‍ കാണാം

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനിലെ എൻഫോഴ്സ്മെന്റ് ഓഫീസർ തസ്തികയിലെ തിരഞ്ഞെടുപ്പിനായി മേയ് ഒൻപതിന് നടത്താനിരുന്ന പരീക്ഷ യു.പി.എസ്.സിയും മാറ്റിവെച്ചിട്ടുണ്ട്.

മഞ്ഞ സാരിയില്‍ അതിസുന്ദരിയായി ദിവി വാധ്യ; വൈറലായ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+