കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വ്യാപനം; പിഎസ്‌സി അഭിമുഖവും സര്‍ട്ടിഫിക്കറ്റ് പരിശോധനയും മാറ്റി

  • By News Desk
Google Oneindia Malayalam News

തിരുവനന്തപുരം: കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ വിവിധ കേന്ദ്രങ്ങളിലായി ഈ ആഴ്ച്ചയില്‍ നടത്താനിരുന്ന പരീക്ഷകളും അഭിമുഖവും സര്‍ട്ടിഫിക്കറ്റ് പരിശോധനയും മാറ്റി വെച്ചു. ഏഴ് മുതല്‍ പത്താം തിയ്യതി വരെ എറണാകുളം ജില്ലാ, മേഖല ഓഫീസുകളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സര്‍വീസ് വെരിഫിക്കേഷനുകളും അഭിമുഖങ്ങളുമാണ് മാറ്റി വെച്ചത്. പുതുക്കിയ തിയ്യതികള്‍ പിന്നീട് അറിയിക്കുമെന്ന് പിഎസ്‌സി റീജിയണല്‍ ഓഫീസ് അറിയിച്ചു.

psc

പിഎസ്‌സിയുടെ തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ തിങ്കളാഴ്ച്ച മുതല്‍ ആരംഭിക്കാനിരുന്ന വകുപ്പ് തല പരീക്ഷ, പ്രമാണ പരിശോധന എന്നിവയും ബുധനാഴ്ച്ച മുതല്‍ ആരംഭിക്കാനിരുന്ന അഭിമുഖവും മാറ്റിവെച്ചതായി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
Kerala Extends Covid Restrictions Till July 2021 | Oneindia Malayalam

ജൂലൈ 11 മുതല്‍ കോഴിക്കോട് റീജ്യണല്‍ ഓഫീസില്‍ നടക്കേണ്ട അഭിമുഖവും മാറ്റി വെച്ചിട്ടുണ്ട്. കൊവിഡ് കേസുകള്‍ ദിനം പ്രതി വര്‍ധിക്കുകയും നിയന്ത്രണങ്ങള്‍ ശക്തമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.

സംസ്ഥാനത്ത് ഇന്നലെ മാത്രം 200 ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 225 പേര്‍ക്ക് പുതുതായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 28 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, എറണാകുളം , തൃശ്ശൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും, കൊല്ലം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കുമാണ് ഇന്നലെ കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചത്.

അവരുടെ പ്രശ്‌നം നഗ്നത തന്നെ! അമ്മയും മകനും തമ്മിലുള്ള അശ്ലീലം എന്നുപറഞ്ഞ് നടക്കും- രഹ്നയുടെ പങ്കാളിഅവരുടെ പ്രശ്‌നം നഗ്നത തന്നെ! അമ്മയും മകനും തമ്മിലുള്ള അശ്ലീലം എന്നുപറഞ്ഞ് നടക്കും- രഹ്നയുടെ പങ്കാളി

ജമാഅത്തെ ഇസ്‌ലാമിയെ വെറുതെ വിടരുതെന്ന് പറഞ്ഞ ഷാജിയും ലീഗും; വെല്‍ഫെയര്‍ സഖ്യത്തിനെതിരും എപി വിഭാഗവുംജമാഅത്തെ ഇസ്‌ലാമിയെ വെറുതെ വിടരുതെന്ന് പറഞ്ഞ ഷാജിയും ലീഗും; വെല്‍ഫെയര്‍ സഖ്യത്തിനെതിരും എപി വിഭാഗവും

അത് സംഭവിച്ചില്ലായിരുന്നെങ്കില്‍ പഞ്ചാബും ബംഗാളും പാക്കിസ്ഥാനൊപ്പം; കളത്തില്‍ നദ്ദ; മമതക്കെതിരേയുംഅത് സംഭവിച്ചില്ലായിരുന്നെങ്കില്‍ പഞ്ചാബും ബംഗാളും പാക്കിസ്ഥാനൊപ്പം; കളത്തില്‍ നദ്ദ; മമതക്കെതിരേയും

English summary
Covid-19 Pandemic:PSC Postponed Exams Certificate Verification
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X