കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വ്യാപനം: പിഎസ്‌സി പരീക്ഷകള്‍ മാറ്റിവച്ചു, പുതുക്കിയ തീയ്യതികള്‍ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തെ തുടര്‍ന്ന് ജനുവരി 23, 30 തീയ്യതികളില്‍ കേരള സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ അന്നേ ദിവസം നടത്താന്‍ നിശ്ചയിച്ച പി എസ് സി പരീക്ഷകള്‍ മാറ്റി.

ജനുവരി 23 ന് നിശ്ചയിച്ച മെഡിക്കല്‍ എജുക്കേഷന്‍ സര്‍വീസിലെ റിസപ്ഷനിസ്റ്റ് തസ്തികയുടെ പരീക്ഷ ജനുവരി 27ലേക്കും ലാബോട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് II തസ്തികളുടെ പരീക്ഷകള്‍ ജനുവരി 28 ലേക്കും ജനുവരി 30 ന് നടത്താന്‍ നിശ്ചയിച്ച കേരള വാട്ടര്‍ അഥോറിറ്റിയിലെ ഓപ്പറേറ്റര്‍ തസ്തികയുടെ പരീക്ഷ ഫെബ്രുവരി 4 ലേക്കുമാണ് മാറ്റിയത്. പരീക്ഷകള്‍ സംബന്ധിച്ച വിശദമായ ടൈംടേബിള്‍ പി.എസ്.സി. വെബ്‌സൈറ്റില്‍ ലഭ്യമാക്കുന്നതാണ്.

psc

ഗ്രാന്റ് ഇന്‍ എയ്ഡിന് അപേക്ഷ ക്ഷണിച്ചു
2020-21ലെ ഗ്രാന്റ് ഇന്‍ എയ്ഡിനായി ജില്ലയിലെ നിലവില്‍ അനുമതിയുള്ള ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന് കീഴിലും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം, അപേക്ഷയുടെ പകര്‍പ്പ് സംസ്ഥാന ഓഡിറ്റ് വകുപ്പിന് നല്‍കിയതിറെ രശീത് വേണം. ജനുവരി 30 വരെ ജില്ലാ വനിത ശിശു വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700708

Recommended Video

cmsvideo
ഞായറാഴ്ച സമ്പൂര്‍ണ്ണ അടച്ചിടല്‍, സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം | Oneindia Malayalam

അറ്റന്‍ഡന്റ് നിയമനം
പിണറായി സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ് 2 തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഗവ. അംഗീകൃത യോഗ്യതയായ ഏഴാം ക്ലാസ് പാസായ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജനുവരി 22ന് രാവിലെ 10 മണിക്ക് പിണറായി സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.

English summary
Covid 19 Spread: PSC exams postponed, Everything You need to know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X