സിആര്‍പിഎഫിൽ ഒരു ജോലിയാണോ സ്വപ്നം: 1400 ഒഴിവുകളിൽ ഇപ്പോൾ അപേക്ഷിക്കാം
സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് ( സി ആര്‍ പി എഫ്) എ എസ് ഐ ( സ്റ്റെനോ ), ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് നിയമിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളെ തിരയുന്നു. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ അപേക്ഷിക്കാം- crpf.gov.in. അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 25 ആണ്.
ഓൺലൈൻ അപേക്ഷയുടെ ആരംഭിച്ചത്- ജനുവരി 4, 2023
സി ആർ പി എഫ് എ എസ് ഐ, ഹെഡ് കോൺസ്റ്റബിളിന് അപേക്ഷിക്കാനുള്ള അവസാന ദിവസം - 2023 ജനുവരി 25
സി ആർ പി എഫ് എ എസ് ഐ, ഹെഡ് കോൺസ്റ്റബിൾ അഡ്മിറ്റ് കാർഡ് 2022 റിലീസ് തീയതി- ഫെബ്രുവരി 15, 2023
സി ആർ പി എഫ് എ എസ് ഐ, ഹെഡ് കോൺസ്റ്റബിൾ പരീക്ഷാ തീയതി 2022: ഫെബ്രുവരി 22 മുതൽ ഫെബ്രുവരി 28, 2023 വരെ (താൽക്കാലികം)
സി ആർ പി എഫ് എ എസ് ഐ സ്റ്റെനോ, ഹെഡ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് 2022 ഒഴിവുകളുടെ വിശദാംശങ്ങൾ:
അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (സ്റ്റെനോ)-143 തസ്തികകൾ
ഹീൽ കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ)-1315 തസ്തികകൾ

തിരഞ്ഞെടുപ്പ് കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ്/സ്കിൽ ടെസ്റ്റ്/ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (പിഎസ്ടി)/ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും.
കേരള വന ഗവേഷണ സ്ഥാപനത്തിൽ താത്ക്കാലിക ഒഴിവ്
വനഗവേഷണസ്ഥാപനത്തിൽ പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിൽ ലൈഫ് സയൻസ്/ സൂവോളജി/ വൈൽഡ് ലൈഫ് സയൻസ്/ ഇക്കോളജി/ എൻവയോൺമെന്റൽ സയൻസ് എന്നിവയിലൊന്നിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമുള്ളവർക്ക് അവസരം. വനമേഖലകളിലെ വെർടൈബ്രേറ്റ് ഇക്കോളജി ആൻഡ് ബിഹേവിയർ ബന്ധപ്പെട്ട ജോലിയിലുമുള്ള പ്രവർത്തി പരിചയം, വനമേഖലയിലെ ഫീൽഡ് വർക്കിലെ പ്രവർത്തി പരിചയം, ബയോകെമിക്കൽ, മോളിക്യുലാർ ബയോളജി ലബോറട്ടറി ടെക്‌നിക്കുകളിൽ പരിചയം, ബയോ ഇൻഫോർമാറ്റിക്‌സിലെ അറിവ്, ഡാറ്റാ വിശകലനത്തിലെ അറിവ് തുടങ്ങിയവ അഭികാമ്യം.
ഉദ്യോഗാർത്ഥി ഉൾ വനമേഖലകളിൽ ജോലി ചെയ്യാൻ തയ്യാറായിരിക്കണം. കാലാവധി 2 വർഷം (06-12-2024 വരെ). ഫെല്ലോഷിപ്പ് പ്രതിമാസം 22000 രൂപ. 01.01.2023 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടിക വർഗക്കാർക്ക് അഞ്ചും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃത വയസ് ഇളവ് ലഭിക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ 16 ന് രാവിലെ 10 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
റേഡിയോഗ്രാഫർ കരാർ നിയമനം
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ റേഡിയോഗ്രാഫർ തസ്തികയിൽ കരാർ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 11ന് വൈകിട്ട് മൂന്നിനു മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രി കെ.എച്ച്.ആർ.ഡബ്ല്യു.എസ്.സി.റ്റി. സ്‌കാൻ യൂണിറ്റിൽ നടത്തും. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഉച്ചയ്ക്ക് 2.30 ന് മുൻപ് അഭിമുഖത്തിന് എത്തണം. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.
എസ്.സി.ഇ.ആർ.ടി യിൽ റിസർച്ച് ഓഫീസർ: അപേക്ഷ ക്ഷണിച്ചു
കേരള സർക്കാരിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി (കേരള) യിലേക്ക് കെമിസ്ട്രി വിഷയത്തിൽ റിസർച്ച് ഓഫീസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി സർക്കാർ സ്‌കൂളുകൾ, സർക്കാർ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളേജുകൾ, സർക്കാർ ട്രയിനിംഗ് കോളേജുകൾ, യൂണിവേഴ്‌സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന അദ്ധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷൾ വകുപ്പു മേലധികാരികളുടെ എൻ.ഒ.സി സഹിതം 20.01.2023 ന് മുൻപായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്. അപേക്ഷകരുമായി അഭിമുഖം നടത്തിയായിരിക്കും നിയമനത്തിനായുള്ളവരെ തെരഞ്ഞെടുക്കുന്നത്. വിശദ വിവരങ്ങൾക്ക്: www.scert.kerala.gov.in.












Click it and Unblock the Notifications