Get Updates
Get notified of breaking news, exclusive insights, and must-see stories!

CRPF recruitment 2023: ശമ്പളം 69,000 രൂപ വരെ; സിആര്‍പിഎഫ് വിളിക്കുന്നു, 9000 ഒഴിവുകള്‍

അപേക്ഷ നടപടി മാര്‍ച്ച് 27ന് ആരംഭിച്ച് ഏപ്രില്‍ 24 അവസാനിക്കുമെന്നാണ് വിഞ്ജാപനത്തില്‍ അറിയിക്കുന്നത്.

crpf

സി ആര്‍ പി എഫില്‍ ഒരു ജോലിയാണോ നിങ്ങളുടെ സ്വപ്‌നം. ഇതാണ് ഏറ്റവും നല്ല സമയം,. സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് 9,000 കോണ്‍സ്റ്റബിള്‍ (ടെക്‌നിക്കല്‍, ട്രേഡ്‌സ്മാന്‍) തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ നടപടി മാര്‍ച്ച് 27ന് ആരംഭിച്ച് ഏപ്രില്‍ 24 അവസാനിക്കുമെന്നാണ് വിഞ്ജാപനത്തില്‍ അറിയിക്കുന്നത്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് crpf.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. 2023 ജൂലൈ 1 നും 13 നും ഇടയില്‍ നടത്തുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ ജൂണ്‍ 20 ന് നല്‍കും.

Relationship Tips: ഇക്കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചോ; ഇല്ലെങ്കില്‍ ദാമ്പത്യ ജീവിതം തകര്‍ന്ന് തരിപ്പണമാകും

ഒഴിവുകളുടെ വിശദാംശങ്ങള്‍

പുരുഷന്മാര്‍: 9,105
സ്ത്രീകള്‍: 107

ഡ്രൈവര്‍: 2372
മോട്ടോര്‍ മെക്കാനിക്ക്: 544
കോബ്ലര്‍: 151
മരപ്പണിക്കാരന്‍: 139
തയ്യല്‍ക്കാരന്‍: 242
ബ്രാസ് ബാന്‍ഡ്: 172
പൈപ്പ് ബാന്‍ഡ്: 51
ബഗ്ലര്‍: 1340
ഗാര്‍ഡ്‌നര്‍: 92
ചിത്രകാരന്‍: 56
കുക്ക്: 2475
ബാര്‍ബര്‍: 303
ഹെയര്‍ ഡ്രെസ്സര്‍: 1
വാഷര്‍മാന്‍: 406
സഫായി കരംചാരി: 824
പ്ലംബര്‍: 1
മേസണ്‍: 6
ഇലക്ട്രീഷ്യന്‍: 4

ശമ്പളം: 21,700 രൂപ മുതല്‍ 69,100 രൂപ വരെ . ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട തീയതി: 27/03/2023
ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതിനും ഓണ്‍ലൈന്‍ ഫീസ് അടയ്ക്കുന്നതിനുമുള്ള അവസാന തീയതി: 25/04/2023
കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് റിലീസ്: 20/06/2023 മുതല്‍ 25/06/2023 വരെ.

ഫോറസ്റ്റ് റിസ‍ർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ രജിസ്ട്രാർ

തൃശൂർ പീച്ചിയിലെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ രജിസ്ട്രാർ തസ്തികയിലേക്ക് നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. 2023 ഫെബ്രുവരി 24ന് 55 വയസ്സ് കവിയാൻ പാടില്ല. വിശദവിവരങ്ങൾക്ക് www.kfri.res.in വെബ്സൈറ്റ് സന്ദർശിക്കുക. യോഗ്യരായ ഉദ്യോഗാർഥികൾ അപേക്ഷ ദി രജിസ്ട്രാർ, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പീച്ചി, തൃശൂർ- 680 653 എന്ന വിലാസത്തിൽ അയക്കണം.

ആയുർവേദ കോളേജിൽ റിസർച്ച് ഫെല്ലോ

തിരുവനന്തപുരം ഗവ. ആയുർവേദ കോളജിലെ അഗദതന്ത്ര വകുപ്പിൽ ഹോണറേറിയം അടിസ്ഥാനത്തിൽ റിസർച്ച് ഫെല്ലോ നിയമനം നടത്തുന്നതിന് മാർച്ച് 21ന് രാവിലെ 11ന് ആയുർവേദ കോളജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്ന് രാവിലെ 10.30ന് ഹാജരാകണം.

തൊഴിലധിഷ്ഠിത കംമ്പ്യട്ടർ കോഴ്‌സ്

എൽ ബി എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ പൂജപ്പുരയിലുളള എൽ ബി എസ് ഐറ്റി ഡബ്ല്യു ക്യാമ്പസിലെ പരിശീലന കേന്ദ്രത്തിൽ ഏപ്രിൽ ആദ്യ വാരം ആരംഭിക്കുന്ന ഡേറ്റാ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്‌ളീഷ് & മലയാളം) കോഴ്‌സിന് SSLC പാസ്സായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ രണ്ട് വരെ www.lbscentre.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം. കോഴ്‌സ് സമയം, ഫീസ് മുതലായ വിവരങ്ങൾക്ക് 0471-2560333 എന്ന നമ്പറിൽ ബന്ധപ്പെടണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+