കസ്റ്റമർ എക്‌സിക്യൂട്ടീവ്, ഡാറ്റാ എന്‍ട്രി, വോളന്റീയർ: വിവിധ സർക്കാർ വകുപ്പുകളില്‍ താല്‍ക്കാലിക ജോലികള്‍
തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ്, സെയിൽസ് ഓഫീസർ തസ്തികളിലേക്ക് അഭിമുഖം നടത്തുന്നു. ഡിസംബർ 23 രാവിലെ 10നാണ് അഭിമുഖം. കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ് തസ്തികയിൽ പ്ലസ്ടുവും സെയിൽസ് ഓഫീസർ തസ്തികയിൽ ഡിഗ്രിയുമാണ് യോഗ്യത. പ്രായപരിധി 35 വയസ്. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർഥികൾ ഓഫീസുമായി ബന്ധപ്പെട്ട് മുൻകൂട്ടി രജിസ്‌ട്രേഷൻ ഉറപ്പ് വരുത്തേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2992609
നിഷിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ
തിരുവനന്തപുരം നാഷണൽ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ കോളേജ് ഓഫ് ഒക്യുപേഷണൽ തെറാപ്പിയിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കും, ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ഒരു ഒഴിവിലേയ്ക്ക് ലീവ് വേക്കൻസിയിലും നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 30. യോഗ്യത, പ്രവൃത്തി പരിചയം, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career.

അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ:കേരള നോളഡ്ജ് ഇക്കോണമി മിഷന്റെ ഡൈവേഴ്‌സിറ്റി ഇൻഡക്ഷൻ പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് തൊഴിൽ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മുളക്കുഴ, തെക്കേക്കര ,ചെട്ടികുളങ്ങര , തഴക്കര ,ഭരണിക്കാവ് , പാലമേൽ ഗ്രാമ പഞ്ചായത്തുകളിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വോളന്റീയർമാരെ പ്രതിമാസം 8000 രൂപ വേതന നിരക്കിൽ ആറു മാസത്തേക്ക് നിയോഗിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 18 നും 30 നും ഇടയിൽ പ്രായമുള്ളവരും മുളക്കുഴ, തെക്കേക്കര, ചെട്ടികുളങ്ങര,തഴക്കര,ഭരണിക്കാവ്,പാലമേൽ ഗ്രാമ പഞ്ചായത്തുകളിൽ സ്ഥിര താമസക്കാരും പ്ലസ് ടു / വി.എച്.എസ്.സി / തത്തുല്യം വിജയിച്ചവരുമായിരിക്കണം.
താത്പര്യമുള്ള ഉദ്യോഗാർഥികൾ ജാതി , പ്രായം , വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഗ്രാമ പഞ്ചായത്ത് സെക്രെട്ടറിയിൽ നിന്നും ലഭിക്കുന്ന സ്ഥിര താമസ സാക്ഷ്യപത്രം എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ചെങ്ങന്നൂർ / മാവേലിക്കര / ഭരണിക്കാവ് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലോ ഡിസംബർ 30 നകം അപേക്ഷ നൽകണം.
ഡാറ്റാ എന്‍ട്രി തസ്തികയില്‍ ഒഴിവ്
ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ കേന്ദ്രവിഷ്‌കൃത പദ്ധതി പ്രകാരമുള്ള ഡാറ്റാ എന്‍ട്രി തസ്തികയില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒരു ഒഴിവുണ്ട്. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉള്ള 18 നും 41 വയസ്സിനും ഇടയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഡാറ്റാ മാനേജ്‌മെന്റ്, പ്രോസസ് ഡോക്യുമെന്റേഷന്‍ ആന്റ് വെബ് ബെയ്‌സ്ഡ് റിപ്പോര്‍ട്ടിംഗ് ഫോര്‍മാറ്റ് എന്നിവയില്‍ 3 വര്‍ഷത്തില്‍ കുറയാത്ത പരിചയവും അഭികാമ്യം. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 28 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0487 2331016.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ 27ന്
നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍(അനസ്‌തേഷ്യ), മെഡിക്കല്‍ ഓഫീസര്‍ എന്നീ തസ്തികയിലേക്ക് കണ്ണൂര്‍ എന്‍എച്ച്എം ഓഫീസില്‍ ഡിസംബര്‍ 23ന് നടത്താനിരുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ 27ലേക്ക് മാറ്റിയതായി ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ഫോണ്‍: 0497 2709920.
ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
കോട്ടയം ജില്ലയില്‍ പട്ടികജാതി സംവരണത്തിലുള്ള ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ (കൗമാരഭൃത്യം-ബാലരോഗ) ഒഴിവുകളില്‍ യോഗ്യരായ ബിഎഎംഎസ്, എംഡി ബിരുദധാരികള്‍ ഡിസംബര്‍ 30നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 19നും 41നും ഇടയില്‍. (ഇളവുകള്‍ അനുവദനീയം) സംവരണ വിഭാഗത്തിലുള്ളവരുടെ അഭാവത്തില്‍ മറ്റ് വിഭാഗങ്ങളേയും പരിഗണിക്കും.
പാരമ്പര്യേതര ട്രസ്റ്റി നിയമനം
തലശ്ശേരി താലൂക്കിലെ അണ്ടലൂര്‍കാവ് ദേവസ്വത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in ല്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജനുവരി 31നകം കോഴിക്കോട് മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണറുടെ ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0495 2367735.












Click it and Unblock the Notifications