കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ് മുതല്‍ സ്റ്റോർ കീപ്പർമാർ വരെ: നിരവധി ജോലി അവസരങ്ങള്‍, ഇപ്പോള്‍ അപേക്ഷിക്കാം
തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനായി അഭിമുഖം നടത്തുന്നു. കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ് തസ്തികയിൽ പ്ലസ് ടു/ബിരുദം/ബിരുദാനന്തരബിരുദം എന്നിവയാണ് യോഗ്യത. ഗോൾഡ് ലോൺ ഓഫീസർ/ റിലേഷൻഷിപ്പ് ഓഫീസർ/ സീനിയർ സെയിൽസ് ഓഫീസർ/സെയിൽസ് ഓഫീസർ തസ്തികയിൽ ബിരുദവും അക്കൗണ്ടന്റ് (പുരുഷന്മാർ ) തസ്തികയിൽ ബികോമുമാണ് യോഗ്യത.
ഡ്യൂട്ടി മാനേജർ /സ്റ്റോർ കീപ്പർ (പുരുഷന്മാർ) തസ്തികയിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമയുള്ളവർക്കും ഡ്യൂട്ടി ഓഫീസർ /കോംമിസ് /ഷെഫ് തസ്തികയിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമയുള്ളവർക്കും അപേക്ഷിക്കാം. ഗസ്റ്റ് റിലേഷൻ എക്‌സിക്യൂട്ടീവ് (സ്ത്രീകൾ )തസ്തികയിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമയാണ് യോഗ്യത. പ്രായപരിധി 35 വയസ്.

താത്പര്യമുള്ളവർ ജനുവരി 12 രാവിലെ 10ന് എംപ്ലോയബിലിറ്റി സെന്ററിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർത്ഥികൾ ഓഫീസുമായി ബന്ധപ്പെട്ട് മുൻകൂട്ടി രജിസ്‌ട്രേഷൻ ഉറപ്പു വരുത്തണം. കൂടുതൽ വിവരങ്ങൾക്ക് 0471 2992609.
വൊളന്റിയര്‍മാരെ നിയമിക്കുന്നു
കെ ആര്‍ ഡബ്ല്യൂ എസ് എ (കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതി) മലപ്പുറം മേഖല ഓഫീസിന് കീഴില്‍ തൃശൂര്‍ ജില്ലയിലെ പൊയ്യ, നടത്തറ എന്നീ ഗ്രാമപഞ്ചായത്തുക്കളില്‍ നടപ്പാക്കുന്ന ജലജീവന്‍ പദ്ധതിക്കായി വൊളന്റിയര്‍മാരെ നിയമിക്കുന്നു. 755 രൂപ നിരക്കില്‍ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ഡിപ്ലോമ ഇന്‍ സിവില്‍ എന്‍ജിനീയറിങാണ് അടിസ്ഥാനയോഗ്യത.
പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും അതത് ഗ്രാമപഞ്ചായത്തുകള്‍ സ്ഥിരതാമസമാക്കിയവര്‍ക്കും മുന്‍ഗണന. ജനുവരി 15ന് രാവിലെ 11ന് നടത്തറ, ഉച്ചയ്ക്ക് 2.30ന് പൊയ്യ ഗ്രാമപഞ്ചായത്തുകളില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം പങ്കെടുക്കണം. ഫോണ്‍: 0483 2738566, 8281112278.
ലാബ് അറ്റൻഡർ നിയമനം
വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ കെമിസ്ട്രി ഡിപ്പാർട്മെൻറിൽ ലാബ് അറ്റൻഡറെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രസ്തുത സയൻസ് വിഷയത്തിൽ പ്ലസ് ടു പാസ്സായവർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി പത്തിന് രാവിലെ 10 മണിക്ക് കുറുന്തോടിയിലുള്ള കോളേജ് ഓഫീസിൽ ഹാജരാകേണ്ടതാണ്. ഫോൺ : 9495489079 , 9645350856.












Click it and Unblock the Notifications