കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക്ഡൗണിന് ശേഷംസൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നത് വലിയ തൊഴിലവസരം

  • By News Desk
Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് രോഗം സൃഷ്ടിച്ച പ്രതിസന്ധി തൊഴില്‍ മേഖലയേയും വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. എന്നാല്‍ സൈബര്‍ സുരക്ഷാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴിലവസരം വര്‍ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ റിമോര്‍ട്ട് വര്‍ക്ക് മോഡലിലേക്ക് കമ്പനികള്‍ മാറിയതോടെ സുരക്ഷ സംവിധാനങ്ങളും ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതോടെയാണ് സൈബര്‍ സുരക്ഷാ പ്രൊഫണലുകള്‍ക്ക് ഡിമാന്റ് വര്‍ധിച്ചത്.

വീഡിയോ കോണ്‍ഫറന്‍സിംഗ് അപ്ലിക്കേഷനായ സും, ഐടി സേവന ദാതാക്കളായ കോഗ്നിസെന്റ് തുടങ്ങിയ കമ്പനികള്‍ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ നിര്‍ബന്ധിതാരാവുകയാണ്. പിന്നാലെയാണ് കൂടുതല്‍ ഉദ്യോഗാര്‍ത്ഥികളേയും ആവശ്യമായി വരുന്നത്. ഈ രംഗത്തേത്ത് 15 % വരെ തൊഴിലവസരെ വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

job

കൊറോണ വൈറസ് രോഗം വ്യാപിച്ചതിന് പിന്നാലെ നിരവധി അവസരങ്ങളാണ് തുറന്നിരിക്കുന്നത്. ബിഗ് ഫോര്‍ കണ്‍സള്‍ട്ടിംഗ് കമ്പനികളില്‍ നിന്നും ബിഎഫ്എസ്‌ഐ മേഖലയിലെ ഐടി കമ്പനികളിലേക്കുമാണ് കുടുതല്‍ ആളുകളെ എടുക്കുന്നത്.

കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി പുതിയ ഉദ്യോഗാര്‍ത്ഥികളെ എടുക്കുന്നത് മാറ്റിവെച്ചിട്ടുണ്ടെങ്കിലും അവസരം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും അവര്‍ പറയുന്നു. അതേസമയം ഡിജിറ്റലൈസേഷന്‍ സ്‌പെഷ്യലിസ്റ്റ്, ഡെവലപ്പര്‍ എന്നിവരുടെ ആവശ്യം കുറഞ്ഞുവെന്നും കമ്പനികള്‍ വ്യക്തമാക്കി.

കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ പിന്‍വലിച്ച ശേഷം കമ്പനികളില്‍ സൈഹര്‍ സുരക്ഷാ ഉദ്യോഗസ്തരെ നിയമിക്കുന്നതിനായിരിക്കും മുന്‍ഗണനയെന്ന് ക്വസ് കോര്‍പ്പ് കമ്പനിയായ ക്യൂടെക് സിസ്റ്റം സിഇഒ ആനന്ദ് രാമകൃഷണന്‍ വ്യക്തമാക്കി.

പിന്നീട് സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ തൊഴില്‍ സ്വഭാവത്തില്‍ മാറ്റം വരുമെന്നും എന്റ് പോയിന്റെ ഡിറ്റെക്ഷന്‍ ആന്റ് റസ്‌പോണ്‍സ്, വീഡിയോ കോണ്‍ഫറന്‍സിംഗ് എന്നിവയെക്കുറിച്ച്് കൂടുതല്‍ അറിവുള്ളവര്‍ക്ക് ആവശ്യം വര്‍ധക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍പ് ഈ തസ്തികകളിലേക്ക് ആളുകളെ എടുക്കാന്‍ കമ്പനികള്‍ മടിച്ചിരുന്നുവെങ്കിലും സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിച്ചതോടെ മനോഭാവത്തില്‍ മാറ്റം വന്നിട്ടുണ്ടെന്ന് സെപെഷ്യലിസ്റ്റ് സ്റ്റാഫിംഗ് കമ്പനിയായ എക്‌സ്‌ഫെനോയുടെ സഹസ്ഥാപകനായ കമല്‍ കരാന്ത് പറയുന്നു.

ലോക്ക്ഡൗണിന് ശേഷം ഞങ്ങള്‍ ആദ്യം നിയമിക്കുന്നത് സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥരെയാണെന്നും അദ്ദേഹം പറഞ്ഞു.

ചില സേവന ദാതാക്കള്‍ ഇതിനകം തന്നെ വീട്ടില്‍ നിന്നും തൊഴില്‍ ചെയ്യുന്നതിനാവശ്യമായ സുരക്ഷാ ഇന്റഫ്രാസ്ട്രച്ചര്‍ ഒരുക്കിയിട്ടുണ്ടെന്ന് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് സിഇഒ രാജേഷ് ഗോപിനാഥന്‍ പറഞ്ഞു.

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്

 പാസ് ചതിച്ചു: ബെംഗളൂരുവിൽ നിന്നെത്തിയ യുവതി ആര്യങ്കാവിൽ പെട്ടു, മടങ്ങിയത് 16 അംഗ സംഘത്തിനൊപ്പം പാസ് ചതിച്ചു: ബെംഗളൂരുവിൽ നിന്നെത്തിയ യുവതി ആര്യങ്കാവിൽ പെട്ടു, മടങ്ങിയത് 16 അംഗ സംഘത്തിനൊപ്പം

ഉരുളക്കിഴങ്ങ് സ്വര്‍ണ്ണമാക്കിയ ശേഷം പപ്പുവിന്റെ അടുത്ത മാജിക്; വീഡിയോ കണ്ടത് 5 ലക്ഷം; യാഥാര്‍ത്ഥ്യംഉരുളക്കിഴങ്ങ് സ്വര്‍ണ്ണമാക്കിയ ശേഷം പപ്പുവിന്റെ അടുത്ത മാജിക്; വീഡിയോ കണ്ടത് 5 ലക്ഷം; യാഥാര്‍ത്ഥ്യം

English summary
Cyber Security Professionals Demand has gone up After Lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X