Get Updates
Get notified of breaking news, exclusive insights, and must-see stories!

നഗരസഭയില്‍ ഡാറ്റാ എന്‍ട്രി, മെഡിക്കല്‍ കോളേജില്‍ ടെക്‌നിക്കൽ സ്റ്റാഫ്: നിരവധി ജോലി ഒഴിവുകള്‍

ആലപ്പുഴ ഗവ.ടിഡി മെഡിക്കൽ കോളജ്, ആശുപത്രിയിൽ കെഎഎസ്പി, സ്‌കീമിന്റെ ഭാഗമായി ഹാർഡ് ഹോൾഡ് ടെക്‌നിക്കൽ സ്റ്റാഫ് തസ്തികയിൽ താല്ക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രതിമാസ വേതനം 20,000/- രൂപ. എഴുത്ത് പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രായപരിധി: നവംബർ ഒന്നിന് 40 വയസ് കവിയരുത്. ഇലക്ട്രോണിക്‌സ് , ഇൻഫോർമേഷൻ ടെക്‌നോളജി, കമ്പ്യൂട്ടർ സയൻസ് എന്നിവയിലേതിലെങ്കിലും ത്രിവത്സര ഡിപ്ലോമയോ ബിരുദമോ ഉണ്ടായിരിക്കണം.

ഇ-ഹെൽത്ത് പ്രൊജക്റ്റ് മാനേജ്‌മെൻറ്റ് യൂണിറ്റ് നടത്തിയ പരിശീലനത്തിൽ പങ്കെടുത്ത് ഇഹെൽത്ത് പ്രൊജക്റ്റ് മാനേജ്മെൻറ് സിസ്റ്റത്തിൽ ഒരു വർഷത്തിൽ കവിയാതെ പ്രവൃത്തി പരിചയമുള്ളവർക്കും ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി, ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ പ്രവർത്തി പരിചയം ഉള്ളവർക്കും മുൻഗണന. https://forms.ge/MU8DVfNDq8qq എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം.

 job

അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയിൽ നൽകിയിട്ടുള്ള ഈമെയിലിൽ ലഭിക്കുന്ന അപേക്ഷയുടെ പകർപ്പ്, ആധാർ കാർഡ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ആലപ്പുഴ ഗവ.ടി.ഡി.മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഡിസംബർ 28 ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം.

ഓൺലൈൻ അപേക്ഷയുടെ പകർപ്പും മറ്റ് അനുബന്ധ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഓഫീസിൽ ലഭിക്കാത്ത സാഹചര്യത്തിൽ ഓൺലൈൻ ആയി നൽകിയ അപേക്ഷ പരിഗണിക്കുന്നതായിരിക്കില്ല. നിശ്ചിത യോഗ്യത ഇല്ലാത്തവരുടെ അപേക്ഷകൾ യാതൊരു അറിയിപ്പും കൂടാതെ നിരസിക്കുന്നതായിരിക്കും.

മെക്കാനിക്ക്

മത്സ്യഫെഡ് ഒ ബി എം സര്‍വീസ് സെന്ററിലേക്ക് മെക്കാനിക്കിനെ നിയമിക്കും. യോഗ്യത: ഐ ടി ഐ (ഫിറ്റര്‍, ഇലക്ട്രിക്കല്‍, മെഷീനിസ്റ്റ് എന്നീ ട്രേഡുകളില്‍ യോഗ്യതയുളളവരും ഒ ബി എം സര്‍വീസില്‍ കുറഞ്ഞത് മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. നിര്‍ദിഷ്ട യോഗ്യതയില്ലാത്തവരാണെങ്കില്‍ ഒ ബി എം സര്‍വീസില്‍ കുറഞ്ഞത് 10 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം, ഹൈഡ്രോളിക് പ്രെസിങ് മെഷീന്‍ ഉപയോഗിച്ച് എന്‍ജിന്റെ ക്രാങ്ക് സെറ്റ് ചെയ്യുന്നതിനുള്ള പ്രാവിണ്യം ഉണ്ടായിരിക്കണം. അസല്‍ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 18 വൈകിട്ട് നാലിനകം ജില്ലാ മാനേജര്‍, മത്സ്യഫെഡ് ജില്ലാ ഓഫീസ്, ഫിഷറീസ് കോംപ്ലക്‌സ്, നീണ്ടകര പി ഒ, കൊല്ലം 691582. വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 9526041317, 9495117169.

ഫാര്‍മസിസ്റ്റ് നിയമനം

അഞ്ചല്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തും. യോഗ്യത: ഡിഗ്രി/ ഡിപ്ലോമ ഇന്‍ ഫാര്‍മസി. ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രവര്‍ത്തിപരിചയം അഭികാമ്യം. ഉയര്‍ന്ന പ്രായപരിധി 40 വയസ്സ്. അവസാനതീയതി ഡിസംബര്‍ -19. ഫോണ്‍ 0475 2273560.

ഡാറ്റാ എന്‍ട്രി

കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരം നഗരസഭയില്‍ ഡാറ്റാ എന്‍ട്രി ചെയ്യുന്നതിന് നിയമനം നടത്തുന്നു. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 14ന് രാവിലെ 10.30ന് നഗരസഭാ ഓഫീസില്‍ നടക്കും. കമ്പ്യൂട്ടര്‍ പരിജ്ഞാനവും മലയാളം ടൈപ്പിങില്‍ വേഗതയുമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം നേരിട്ട് ഹാജരാകുക. വെബ്‌സൈറ്റ്: https://sreekandapurammunicipality.lsgkerala.gov.in

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+