Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലി ഇല്ലെന്ന് ഇനി വിഷമിക്കേണ്ട, കൈനിറയെ അവസരങ്ങൾ ഇതാ; ഇപ്പോൾ അപേക്ഷിക്കാം

തൃശ്ശൂര്‍ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ എം.സി.എ വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍ തസ്തികയില്‍ താത്ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സെപ്തംബര്‍ 24 ന് പരീക്ഷ/ കൂടിക്കാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി www.gectcr.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കം അക്കൗണ്ടന്റ് നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എന്‍.എച്ച്.എം) കീഴില്‍ വിവിധ അര്‍ബ്ബന്‍ എച്ച്.ഡബ്ല്യു.സികളില്‍ താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കം അക്കൗണ്ടന്റ് തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ബി.കോം ബിരുദം. പി.ജി.ഡി.സി.എ, ടാലി അറിയുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. 2 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം. പ്രായപരിധി 40 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ ജനന തീയതി, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകളുടെ പകര്‍പ്പും ബയോഡാറ്റയും (മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി സഹിതം) സെപ്തംബര്‍ 28 ന് വൈകീട്ട് 5 നകം ആരോഗ്യകേരളം, തൃശ്ശൂര്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

jobsne-

അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ 2024-25 അധ്യയനവര്‍ഷത്തില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് വിഭാഗത്തില്‍ നിലവിലുള്ള ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നതിന് സെപ്റ്റംബര്‍ 23ന് പരീക്ഷ/ കൂടിക്കാഴ്ച നടത്തും. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, തിരിച്ചറിയല്‍ രേഖകള്‍ സഹിതം രാവിലെ 10ന് മുന്‍പായി ഹാജരാകണം. വിശദവിവരങ്ങള്‍ക്കായി www.gecskp.ac.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് - പാലക്കാട്

ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2024-25 അധ്യയന വര്‍ഷത്തേക്ക് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗത്തില്‍ ഒരു അതിഥി അധ്യാപക ഒഴിവുണ്ട്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡിയും ആണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ 27ന് രാവിലെ 11ന് അസല്‍ രേഖകളും കാപ്പികളുമായി പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. സെപ്റ്റംബര്‍ 23നു മുമ്പായി ബന്ധപ്പെട്ട രേഖകള്‍ [email protected] എന്ന മെയില്‍ ഐഡിയില്‍ സ്‌കാന്‍ ചെയ്ത് അയയ്‌ക്കേണ്ടതാണ്. ഉദ്യോഗാര്‍ഥികള്‍ മുന്‍കൂറായി തൃശൂര്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഇന്റര്‍വ്യൂ സമയത്തു ഹാജരാക്കണം.

തൊഴില്‍മേളയില്‍ രജിസ്റ്റര്‍ ചെയ്യാം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 28ന് കോങ്ങാട് കെ.പി.ആര്‍.പി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തൊഴില്‍മേള സംഘടിപ്പിക്കും. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 24ന് മുമ്പായി പാലക്കാട് എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0491 2505435.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+