ഡാറ്റാ എന്‍ട്രി, ടെക്‌നിക്കല്‍ അസിസ്റ്റന്റ്; വേറേയുമുണ്ട് നിരവധി താല്‍ക്കാലിക സർക്കാർ തൊഴില്‍ അവസരങ്ങള്‍
മാതാപിതാക്കളുടേയും മുതിര്‍ന്ന പൗരന്‍മാരുടേയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം 2007 നടപ്പില്‍ വരുത്തുന്നതിനായി കോഴിക്കോട് ജില്ലയില്‍ സാമൂഹ്യനീതി വകുപ്പ് മെയിന്റനന്‍സ് ട്രൈബ്യൂണലുകളായി നോട്ടിഫൈ ചെയ്തിട്ടുള്ള റവന്യു ഡിവിഷണല്‍ ഓഫീസില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിരുദം, അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ് പാസായിരിക്കണം. എംഎസ് ഡബ്യൂ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഇംഗ്ലീഷ് മലയാളം ടൈപ്പ് റൈറ്റിംഗ് അറിഞ്ഞിരിക്കണം. യോഗ്യതയുള്ളവര്‍ ഡിസംബര്‍ 19 ന് പത്ത് മണിക്ക് സാമൂഹ്യനീതി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍
കോഴിക്കോട് ഗവ ജനറല്‍ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലികമായി 179 ദിവസത്തേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നു. യോഗ്യത: പ്ലസ്ടു/ കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഡാറ്റ എന്‍ട്രി/ എംഎസ് ഓഫീസ് പാസായവരും ആയിരിക്കണം. ഇംഗ്ലീഷ് മലയാളം ടൈപ്പ് റൈറ്റിംഗ് അഭികാമ്യം. യോഗ്യതയുള്ളവര്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഡിസംബര്‍ 12 ന് രാവിലെ 11 മണിക്ക് ഗവ ജനറല്‍ ആശുപത്രി ഓഫീസില്‍ ഹാജരാകണം.
ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ
തിരുവനന്തപുരത്തെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II തസ്തികയിൽ ഇ/റ്റി/ബി വിഭാഗത്തിൽ രണ്ട് താത്കാലിക ഒഴിവുണ്ട്. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 26നകം രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: 0471 - 2741713.
വാക്ക് ഇൻ ഇന്റർവ്യൂ
എറണാകുളം ആത്മ പ്രൊജക്ട് ഡയറക്ടറുടെ കാര്യാലയത്തിലേക്ക് കമ്പ്യൂട്ടർ പ്രോഗ്രാമറുടെയും ഞാറക്കൽ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിലേക്ക് അസി. ടെക്നോളജി മാനേജരുടെയും തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ഓരോ ഒഴിവുകൾ നിലവിലുണ്ട്. എറണാകുളം ആത്മ പ്രോജക്ട് ഡയറക്ടറുടെ കാര്യാലയത്തിൽ ഡിസംബർ 28ന് രാവിലെ 10 ന് കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്കും ഡിസംബർ 29ന് രാവിലെ 10 ന് അസി. ടെക്നോളജി മാനേജർ തസ്തികയിലേക്കും വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
ബിടെക്, ഒരു വർഷത്തെ പ്രവൃത്തിപരിചയം / എം സി എ, ഒന്നര വർഷത്തെ പ്രവൃത്തി പരിചയം എന്നീ യോഗ്യതയുള്ളവർക്കും കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്കും കൃഷി അനുബന്ധ മേഖലയിൽ ബിരുദം / ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അസി. ടെക്നോളജി മാനേജർ തസ്തികയിലേക്കും നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം.
താത്കാലിക ഒഴിവ്
പാലക്കാട് ജില്ലയിലെ ജില്ലാ മെഡിക്കൽ ഓഫീസിൽ (ഐഎസ്എം) ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത :- ബിഎഎംഎസ് എംഡി മാനസികം, ടിസിഎംസി രജിസ്‌ട്രേഷൻ. പ്രായം:- 21-42 . നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്ത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സര്ട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 16ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ, അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകേണ്ടതാണെന്ന് ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻഒസി ഹാജരാക്കേണ്ടതാണ്.












Click it and Unblock the Notifications