ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലേക്കുള്ള എല്‍ഡി ക്ലര്‍ക്ക് പരീക്ഷ; ജനവരി 10ന് നടക്കും
തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ എല്‍ ഡി ക്ലര്‍ക്ക് തസ്തികയിലേക്കുള്ള പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. (കാറ്റഗറി നമ്പര്‍: 23/2020) അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഒ എം ആര്‍ പരീക്ഷയാണ് 2021 ജനവരി 10ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ നടക്കുക. തൃശ്ശൂര്‍, എറണാകുളം എന്നീ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ വച്ചാണ് പരീക്ഷകള്‍ നടക്കുക.

ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഡ്മിഷന്‍ ടിക്കറ്റ് ഡിസംബര്‍ 26 മുതല്‍ അവരുടെ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് പരീക്ഷയ്ക്ക് എത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ സംസ്ഥാനത്ത് ഇപ്പോള്‍ നിലവിലുള്ള എല്ലാ കൊവിഡ് മാനദണ്ഡങ്ങളും കൃത്യമായി പാലിക്കേണ്ടതാണ്. ഗ്ലൗസ്, ഫേസ് മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണം.












Click it and Unblock the Notifications