എന്‍ഐസി സയന്റിസ്റ്റ്; അപേക്ഷ തിയ്യതി നീട്ടി
ദില്ലി: കൊറോണ വൈറസ് വ്യാപകമായതോടെ എല്ലാ മേഖലകളും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. രാജ്യത്ത് തൊഴിലില്ലായ്മ കുത്തനെ ഉയര്‍ന്നിട്ടുമുണ്ട്.
നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍ഐസി) സയന്റിസ്റ്റ് ബി, സയന്റിഫിക്/ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ തിയ്യതി നീട്ടിയിരിക്കുയാണ്. കൊറോണയെ തുടര്‍ന്നാണ് അപേക്ഷ തിയ്യതി ജൂണ്‍ 1 വരെ നീട്ടിയിരിക്കുന്നത്.

ഫെബ്രുവരിയിലാണ് എന്‍ഐസി വിജ്ഞാപനം പുറത്തിറക്കിയത്.സയന്റിസ്റ്റ് തസ്തികകളിലേക്ക് 288 ഒഴിവുകളും സയന്റിഫിക്/ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്‌കികകളിലേക്ക് 207 ഒഴിവുകളുമാണുള്ളത്. എഴുത്ത് പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്കായി
https://www.nic.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള തിയ്യതിയും നീട്ടിയിട്ടുണ്ട്. മെയ് 20 വരെയായിരുന്നു അപേക്ഷക്കുന്നതിനുള്ള സമയപരിധി.












Click it and Unblock the Notifications