ബിരുദമുണ്ടോ? എങ്കില്‍ 1.5 ലക്ഷം വരെ ശമ്പളം നേടാം, ഡല്‍ഹി കോടതിയില്‍ 990 ഒഴിവുകള്‍
ഡല്‍ഹിയിലെ വിവിധ കോടതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് (DSSSB) 990 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡൽഹി ജില്ലാ കോടതിയിലും കേന്ദ്ര ഭരണ പ്രദേശത്തിന്റെ കീഴിലുള്ള ഫാമിലി കോടതികളിലും സീനിയർ പേഴ്‌സണൽ അസിസ്റ്റൻ്റ് (എസ്പിഎ), പേഴ്‌സണൽ അസിസ്റ്റൻ്റ് (പിഎ), ജൂനിയർ ജുഡീഷ്യൽ അസിസ്റ്റൻ്റ് (ജെജെഎ) എന്നിങ്ങനേയുള്ള പദവികളുടെ ഒഴിവുകൾ റിക്രൂട്ട് ചെയ്യുന്നതിനുള്ള വിജ്ഞാപനമാണ് പുറത്തിറക്കിയിരിക്കുന്നത്.

ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ്
റിക്രൂട്ട്‌മെൻ്റ് 2024-നുള്ള ഓൺലൈൻ അപേക്ഷാ പ്രക്രിയ ജനുവരി 18 മുതൽ dsssb.delhi.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 47600 രൂപ മുതല്‍ 1.5 ലക്ഷം വരെ ശമ്പളം ലഭിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
100 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, വികലാംഗര്‍, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല. 18 മുതല്‍ 30 വയസ് വരെയാണ് പ്രായപരിധി. നോട്ടിഫിക്കേഷനില്‍ സൂചിപ്പിച്ച വിഭാഗങ്ങള്‍ക്ക് ഇതില്‍ ഇളവുണ്ട്. ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി - ഫെബ്രുവരി 8 ആണ്.
അഗ്നിവീര്‍ വായുവിലേക്ക് അവസരം
ഇന്‍ഡ്യന്‍ വായുസേനയുടെ 'അഗ്നിവീര്‍ വായുവിലേക്ക്' 2004 ജനുവരി രണ്ടിനും 2007 ജൂലൈ രണ്ടിനും മധ്യേ ജനിച്ച അവിവാഹിതരായ ഇന്‍ഡ്യന്‍ യുവതി/യുവാക്കള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി ആറ് . ഓണ്‍ലൈന്‍ അപേക്ഷയ്ക്കും യോഗ്യതയും ശാരീരിക ക്ഷമതയും സംബന്ധിച്ച വിവരങ്ങള്‍ക്കും https://agnipathvayu.cdac.in/
സൗജന്യ പി എസ് സി പരിശീലനം
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗം ഫെബ്രുവരിയില്‍ ഒരു മാസത്തെ സൗജന്യ പി എസ് സി മത്സര പരീക്ഷാ പരിശീലനം (എല്‍ ഡി സി) നല്‍കുന്നു. താല്‍പര്യമുള്ളവര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ 9446043234 നമ്പറിലോ ബന്ധപ്പെടണം.
ഇന്റർവ്യൂ
കോഴിക്കോട് ജില്ലാ ഭരണകൂടത്തിൻറെ നേത്യത്വത്തിൽ പ്രവർത്തിക്കുന്ന ഉദയം ചാരിറ്റബിൾ സൊസൈറ്റി സ്‌മൈൽ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രൊജക്ട് കോർഡിനേറ്റർ , ഔട്ട് റീച്ച് വർക്കർ, ട്യൂട്ടർ, കെയർ ടേക്കർ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 27നു ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേവായൂർ ഉദയം ഹോമിൽ നടക്കുന്ന ഇന്റർവ്യൂവിനു ഹാജരാകേണ്ടതാണ്. ഫോൺ : 9207391138
അധ്യാപക നിയമനം
പട്ടുവം കയ്യംതടത്തിലെ കണ്ണൂര്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച് എസ് എസ് ടി കണക്ക്, ഫിസിക്‌സ് വിഷയങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നു. ജനുവരി 29ന് രാവിലെ 11 മണി മുതല്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പ്രായം 20 - 41 വയസ്. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡ്, ബയോഡാറ്റ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകുക. ഫോണ്‍: 9496284860, 6282800335.












Click it and Unblock the Notifications