ദില്ലി യൂണിവേഴ്‌സിറ്റി വിളിക്കുന്നു; 109 അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുകളിള്‍ അവസരം
അപേക്ഷിക്കാനുള്ള അവസാന തീയതി 2023 മാർച്ച് 10 ആണ്.

ഡല്‍ഹി യൂണിവേഴ്‌സിറ്റി മൈത്രേയി കോളേജില്‍ 109 അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.അപേക്ഷിക്കാനുള്ള അവസാന തീയതി 2023 മാർച്ച് 10 ആണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് colrec.uod.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. 109 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒഴിവുകളുടെ വിശദാംശങ്ങൾ ചുവടെ
ബോട്ടണി ഡിപ്പാർട്ട്മെന്റ്: 9
കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് : 7
കൊമേഴ്സ് ഡിപ്പാർട്ട്മെന്റ്: 6
കംപ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റ്: 3
എക്കണോമിക്സ് ഡിപ്പാർട്ട്മെന്റ്: 3
ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ്: 9
ഹിന്ദി ഡിപ്പാർട്ട്മെന്റ്: 12
ചരിത്ര ഡിപ്പാർട്ട്മെന്റ്: 6
മാത്തമാറ്റിക്സ് ഡിപ്പാർട്ട്മെന്റ്: 12
ഫിസിക്സ് ഡിപ്പാർട്ട്മെന്റ്: 10
ഫിസിക്കൽ എജ്യൂക്കേഷൻ : 1
പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റ്: 10
പഞ്ചാബി ഡിപ്പാർട്ട്മെന്റ്: 1
സംസ്കൃത ഡിപ്പാർട്ട്മെന്റ്: 5
സോഷ്യോളജി ഡിപ്പാർട്ട്മെന്റ്: 6
സുവോളജി ഡിപ്പാർട്ട്മെന്റ്: 7
പരിസ്ഥിതി ശാസ്ത്ര ഡിപ്പാർട്ട്മെന്റ്: 2
ക്രഷിൽ വർക്കർ, ഹെൽപ്പർ ഒഴിവ്
സംസ്ഥാന ശിശുക്ഷേമസമിതിയുടെ കീഴിൽ വൈക്കം നഗരസഭാ പരിധിയിൽ ആരംഭിക്കുന്ന ക്രഷിലേക്ക് വർക്കറേയും ഹെൽപ്പറേയും ആവശ്യമുണ്ട്. വർക്കർ പന്ത്രണ്ടാം ക്ലാസും ഹെൽപ്പർ പത്താം ക്ലാസും പാസായിരിക്കണം. പ്രായപരിധി 18-35. അംഗീകൃത പരിശീലനകേന്ദ്രത്തിൽനിന്ന് മൂന്നുവർഷത്തെ പരിശീലനം നേടിയിരിക്കണം. വൈക്കം നഗരസഭാ പ്രദേശത്തുള്ളവർക്കു മുൻഗണന. നിശ്ചിതയോഗ്യതയുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം മാർച്ച് പതിനഞ്ചിനകം അപേക്ഷ നൽകണം. വിലാസം: സെക്രട്ടറി, ശിശുക്ഷേമസമിതി, അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മിഷണർ(ജനറൽ) ഓഫീസ്,, കളക്‌ട്രേറ്റ് പി.ഒ. കോട്ടയം. അപേക്ഷയുടെ പുറത്ത് ജില്ലാ ശിശുക്ഷേമസമിതി ക്രഷിലേയ്ക്കുള്ള അപേക്ഷ എന്നു രേഖപ്പെടുത്തണം.
ഐ.ടി.ഐയില്‍ ഗസ്റ്റ് ഇൻസ്ട്രക്ടര്‍മാരാകാം
കട്ടപ്പന ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളില്‍ ഗസ്റ്റ് ഇൻസ്ട്രക്ടര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രേഡ്, യോഗ്യത എന്നീ ക്രമത്തില്‍
ഇലക്ട്രീഷ്യന്‍ (ഒഴിവ് - 01)
ഇലക്ട്രീഷ്യന്‍ ട്രേഡില്‍ എന്‍.റ്റി.സി./ എന്‍.എ.സി.യും, 3വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ 3 വര്‍ഷത്തെ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും.
എ.സി.ഡി (ഒഴിവ് - 01)
മെക്കാനിക്കല്‍/സിവില്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ 3 വര്‍ഷത്തെ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍/ സിവില്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും.
ബന്ധപ്പെട്ട ട്രേഡുകളില്‍ ക്രാഫ്റ്റ് ഇൻസ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 03 രാവിലെ 10.15ന് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് കട്ടപ്പന ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ എല്ലാ അസ്സല്‍ സര്‍ട്ടി ഫിക്കറ്റുകളും, അവയുടെ പകര്‍പ്പുകളുമായി ഹാജരാകണം. ഫോൺ - 04868 272216.












Click it and Unblock the Notifications