ഡെന്മാര്ക്കിന് ഈ മേഖലയിലേക്ക് തൊഴിലാളികളെ വേണം, ആകര്‍ഷകമായ ശമ്പളം; നിങ്ങള്‍ യോഗ്യരാണോ?
യൂറോപ്യന്‍ ജീവിതം തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന പലരും നമുക്കിടയിലുണ്ട്. യൂറോപ്പിലൊരു ജോലി പലര്‍ക്കും സ്വപ്നമാണ്. അത്തരക്കാര്‍ക്ക് ഏറെ പ്രതീക്ഷ നല്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കനത്ത തൊഴിലാളി ക്ഷാമം നേരിടുന്നതിനാല്‍ തന്നെ യൂറോപ്പിലെ മിക്ക രാജ്യങ്ങളും ഇമിഗ്രേഷന്‍ നിയമങ്ങള്‍ ലളിതമാക്കിയിരിക്കുകയാണ്. ആ പട്ടികയിലേക്ക് ഏറ്റവും ഒടുവിലായി എത്തിയ രാജ്യമാണ് ഡെന്മാര്ക്ക്.
മിനിമം ശമ്പള നിരക്ക് കുറച്ചും വര്‍ക്ക് പെര്‍മിറ്റ് ഫാസ്റ്റ് ട്രാക്ക് സ്കീം വിപുലീകരിച്ചും വിദേശികള്‍ക്ക് കൂടുതല്‍ ജോലികള്‍ തുറന്നുകൊടുത്തും ഡെന്മാര്ക്ക് ഭരണകൂടം രാജ്യത്തെ കമ്പനികള്‍ക്ക് വിദേശ തൊഴിലാളികളെ നിയമിക്കുന്നത് എളുപ്പമാക്കുന്നു. മാത്രമല്ല രാജ്യത്ത് പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ യൂണിവേഴ്സിറ്റി പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം തൊഴില്‍ അന്വേഷിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കുന്നുമുണ്ട്.

മാര്‍ച്ച് 23 ന് പാര്‍ലമെന്റ് അംഗീകരിച്ച ഡാനിഷ് ഏലിയന്‍സ് നിയമത്തിലെ ഭേദഗതികള്‍ ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഈ അവസരത്തില്‍ ഡെന്മാര്ക്കിലെ ഏതൊക്കെ ജോലികളാണ് വിദേശ തൊഴിലാളികള്‍ക്ക് തുറന്നിരിക്കുന്നത് എന്ന് നോക്കാം. ജൂലൈ ഒന്നിന് ഉന്നത വിദ്യാഭ്യാസമുള്ള ആളുകള്‍ക്കുള്ള പോസിറ്റീവ് ലിസ്റ്റും നൈപുണ്യമുള്ള തൊഴിലാളികള്‍ക്കുള്ള പോസിറ്റീവ് ലിസ്റ്റും ഡെന്മാര്ക്ക് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
പ്രസ്തുത ലിസ്റ്റിലുള്ള ജോലിക്ക് യോഗ്യരാണ് നിങ്ങളെങ്കില്‍ താമസത്തിനും വര്‍ക്ക് പെര്‍മിറ്റിനും അപേക്ഷിക്കാം. അപേക്ഷ അംഗീകരിച്ചാല്‍ തൊഴിലാളികള്‍ ഡെന്മാര്ക്കിലെ പൗരന്മാരുടെ അതേ തൊഴില്‍ നിബന്ധനകള്‍ക്ക് വിധേയമായിരിക്കും. സയന്‍സ്, എഞ്ചിനീയറിംഗ്, ഹെല്‍ത്ത്കെയര്‍, ടീച്ചിംഗ്, ഐടി, ഫിനാന്‍സ് പ്രൊഫഷണലുകളുടെ ബിരുദതലം വരെ വിദ്യാഭ്യാസം നേടിയവര്‍ രാജ്യത്ത് കുറവാണ്. ബിരുദാനന്തര ബിരുദമുള്ള വൈദികര്‍ക്ക് പോലും അവസരമുണ്ട്.
ഉന്നത വിദ്യാഭ്യാസമുള്ള ആളുകള്‍ക്കുള്ള ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ജോലിക്ക് താമസത്തിനായി അപേക്ഷിക്കുന്നതിന് വിദ്യാഭ്യാസ യോഗ്യതകളുടെ തെളിവുകള്‍ കാണിക്കണം. ബിരുദമോ ബിരുദാനന്തര ബിരുദമോ ഇതിന് ആവശ്യമാണ്. പ്രസ്തുത ജോലി സംബന്ധിച്ച ലിസ്റ്റുകള്‍ വര്‍ഷത്തില്‍ രണ്ടുതവണ അപ്ഡേറ്റ് ചെയ്യും. എങ്കിലും ഇതിന് രണ്ട് വര്‍ഷത്തെ കാലാവധിയുണ്ടാകും. 2023 ജൂലൈ 1-ന് ലിസ്റ്റില്‍ ചേര്‍ത്ത ജോലികള്‍ക്ക് കുറഞ്ഞത് 2025 ജൂണ്‍ 30 വരെ യോഗ്യതയുണ്ടാകും.
സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, ബിസിനസ്സ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്, ബുക്ക് കീപ്പിംഗ്, സോഷ്യല്‍ കെയര്‍ എന്നിവയിലെ അസോസിയേറ്റ് പ്രൊഫഷണലുകളേയും ക്ലാര്‍ക്കുമാരേയും തേടിയാണ് നൈപുണ്യമുള്ള തൊഴില്‍ ലിസ്റ്റ് ഉള്‍പ്പെട്ടിരിക്കുന്നത്. സൗന്ദര്യ സേവനങ്ങള്‍, ഭക്ഷ്യ ഉല്‍പ്പാദനം, ലോഹം, യന്ത്രങ്ങള്‍, കെട്ടിടം, വ്യാപാരം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
ഉന്നത വിദ്യാഭ്യാസമുള്ള ആളുകള്‍ക്കുള്ള ലിസ്റ്റില്‍ നിന്ന് വ്യത്യസ്തമായി നൈപുണ്യമുള്ള ജോലിക്കുള്ള ലിസ്റ്റിലെ ഒഴിവുകള്‍ 2023 ഡിസംബര്‍ 31 വരെ മാത്രമേ ലഭ്യമാകൂ. വിദേശികളെ റിക്രൂട്ട് ചെയ്യുന്നത് കമ്പനികള്‍ക്ക് എളുപ്പമാക്കുന്നതിലെ മുഖ്യ ആകര്‍ഷണം ശമ്പളം വെട്ടിക്കുറക്കുന്നതാണ്. പുതിയ പരിധി പ്രകാരം, കുറഞ്ഞത് DKK 375,000 (€50,344) (45 ലക്ഷം രൂപ) വരുമാനമുള്ള വിദേശ പൗരന്മാര്ക്ക് ജോലിക്കും താമസാനുമതിക്കും അപേക്ഷിക്കാന്‍ കഴിയും. മുമ്പ്, ഇത് DKK 465,000 (€62,434) (56 ലക്ഷം രൂപ) ആയിരുന്നു.
ഡെന്മാര്ക്ക് അതിന്റെ സ്റ്റാര്‍ട്ടപ്പ് പദ്ധതിയും വിപുലീകരിക്കുന്നുണ്ട്. രാജ്യത്ത് ഒരു പുതിയ ബിസിനസ് സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്ക് മാത്രമായിരുന്നു മുന്‍കാലങ്ങളില്‍ ഇത് തുറന്നിരുന്നത്. ഏപ്രില്‍ 1 മുതല്‍, ഡെന്മാര്ക്കില് ഇതിനകം ഒരു ബിസിനസ് ഉള്ളവര്‍ക്കും രാജ്യത്തിന് പുറത്ത് ഒരു ബിസിനസ് ഉള്ളവര്‍ക്കും ഡെന്മാര്ക്കില് ഒരു ശാഖ തുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് അനുവദിച്ചു.
ഡെന്മാര്ക്കിലെ സര്‍വ്വകലാശാലകളില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ബിരുദത്തിന് ശേഷം ജോലി അന്വേഷിച്ച് അവിടെ തന്നെ തുടരാന്‍ പ്രോത്സാഹിപ്പിക്കുന്ന നയവും പ്രഖ്യാപിച്ചിട്ടുണ്ട്. ബിരുദാനന്തര ബിരുദത്തിന് ശേഷം അവര്‍ക്ക് സ്വയമേവ മൂന്ന് വര്‍ഷത്തെ തൊഴില്‍ തിരയല്‍ കാലയളവ് അനുവദിക്കും. ഈ സമയത്ത്, പ്രത്യേക റസിഡന്‍സ് പെര്‍മിറ്റിന് അപേക്ഷിക്കാതെ തന്നെ തൊഴില്‍ തേടാനും രാജ്യത്ത് താമസിക്കാനും അവര്‍ക്ക് അനുവാദമുണ്ട്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications