ദന്തൽ സർജൻ, ഫാർമസിസ്റ്റ് , മൾട്ടി ടാസ്‌ക്കിംഗ് സ്റ്റാഫ്: തൊഴിൽ അവസരങ്ങൾ അറിയാം
വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ, കേരള മഹിള സമക്യ സൊസൈറ്റി മുഖേന, തിരുവനന്തപുരം ജില്ലയിൽ ആരംഭിക്കുന്ന ഇന്റെഗ്രേറ്റഡ് കെയർ ഹോമിലെ വിവിധ തസ്തികകളിലേക്ക് യോഗ്യരായ സ്ത്രീ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഹോം മാനേജർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. എം.എസ്.ഡബ്യൂ/എം.എ സോഷ്യോളജി/ എം.എ സൈക്കോളജി ആണ് യോഗ്യത. 25 വയസ്സ് പൂർത്തിയായിരിക്കണം. പ്രതിമാസം 22,500 രൂപയാണ് വേതനം.
കെയർ ടേക്കർ തസ്തികയിൽ രണ്ട് ഒഴിവാണുള്ളത്. പ്ലസ് ടു/ പ്രിഡിഗ്രി ആണ് യോഗ്യത. 25 വയസ്സ് പൂർത്തിയായിരിക്കണം. പ്രതിമാസം 12,000 രൂപയാണ് വേതനം. നഴ്‌സിംഗ് സ്റ്റാഫ് തസ്തികയിൽ രണ്ട് ഒഴിവാണുള്ളത്. ജനറൽ നഴ്‌സിംഗ്/ ബി.എസ്.സി നഴ്‌സിംഗ് ആണ് യോഗ്യത. 25 വയസ്സ് പൂർത്തിയായിരിക്കണം. പ്രതിമാസം 24,520 രൂപയാണ് വേതനം.

ന്യൂട്രീഷ്യനിസ്റ്റ് തസ്തികയിൽ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. എം.എസ്‌സി ഇൻ ഫുഡ് ആന്റ് ന്യൂട്രിഷൻ/ പി.ജി ഡിപ്ലോമ ഇൻ നുട്രിഷൻ ആന്റ് ഡയറ്റീസ് ആണ് യോഗ്യത. 25 വയസ്സ് പൂർത്തിയായിരിക്കണം. ഒരു സിറ്റിംഗിന് 1000 രൂപയാണ് വേതനം. അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം നവംബർ 16 ന് വൈകുന്നേരം അഞ്ചിന് മുമ്പ് ലഭിക്കത്തക്ക വിധത്തിൽ അപേക്ഷിക്കണം. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി 20/1652, കല്പന, കുഞ്ചാലുംമൂട് കരമന പി.ഒ, തിരുവനന്തപുരം. ഇമെയിൽ: [email protected].
മെഡിക്കൽ കോളേജിൽ മൾട്ടി ടാസ്‌ക്കിംഗ് സ്റ്റാഫ്
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മൾട്ടി ടാസ്‌ക്കിംഗ് സ്റ്റാഫ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. ഒരു ഒഴിവുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്ന് മെഡിക്കൽ ലബോറട്ടറി ടെക്‌നോളജിയിൽ ഡിപ്ലോമയാണ് യോഗ്യത. മൈക്രോബയോളജി ലാബിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം വേണം. കമ്പ്യൂട്ടറിലുള്ള അറിവും ഉണ്ടാവണം.
15800 രൂപയാണ് പ്രതിമാസ വേതനം. ഒരു വർഷത്തേക്കാണ് നിയമനം. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 15ന് വൈകുന്നേരം 3 ന് മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാലിലോ ഇ-മെയിലിലോ അപേക്ഷ ലഭിക്കണം.
നിശ്ചിത സമയം കഴിഞ്ഞുകിട്ടുന്ന അപേക്ഷകൾ പരിഗണിക്കില്ല. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്റർവ്യൂ നടത്തും. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ മേൽവിലാസം, ഇ-മെയിൽ അഡ്രസ്സ്, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.
ഫാർമസിസ്റ്റ് കരാർ നിയമനം
തിരുവനന്തപുരം റിജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. നവംബർ 20 ന് വൈകിട്ട് 03.30 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾ www.rcctvm.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കുമെന്ന് ഡയറക്ടർ അറിയിച്ചു.
ദന്തൽ സർജൻ ഒഴിവ്
Recommended Video
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ശാലാക്യതന്ത്ര വകുപ്പിനു കീഴിലുള്ള ദന്തൽ ഒ.പി. വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ ദന്തൽ സർജന്റെ ഒഴിവിലേക്കുള്ള വാക്ക് ഇൻ ഇന്റർവ്യൂ 16ന് രാവിലെ 11ന് കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നടത്തും. ബി.ഡി.എസും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഉദ്യോഗാർഥികൾ ബയോഡാറ്റയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസലും സഹിതം 16ന് രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0471-2460190.












Click it and Unblock the Notifications