ഡെന്റിസ്ട്രി അസി. പ്രാഫസര്‍, ആയുര്‍വേദ തെറാപ്പിസ്റ്റുകൾ: തൊഴിൽ അവസരങ്ങൾ അറിയാം
തിരുവനന്തപുരം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ പബ്ലിക് ഹെല്‍ത്ത് ഡെന്റിസ്ട്രി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ഡി.എ. 40 ശതമാനം മുതല്‍ 70 ശതമാനം ലോവര്‍ ലിംപ് വിഭാഗത്തില്‍ ഉള്ളവര്‍ക്ക് വേണ്ടി സംവരണം ചെയ്തിട്ടുള്ള താത്ക്കാലിക ഒഴിവുണ്ട്. പ്രായ പരിധി 01 .01 .2021 ന് 41 വയസു കവിയരുത് ( നിയമാനുസൃത വയസിളവ് സഹിതം ). ശമ്പള സ്‌കെയില്‍ 15600- 39100 രൂപ , പബ്ലിക്ക് ഹെല്‍ത്ത് ഡെന്റിസ്ട്രിയില്‍ എം.ഡി.എസ് ആണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 23 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ടെത്തണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണമെന്ന് ഡിവിഷണല്‍ എംപ്ലോയ്മെന്റിന്റെ ഓഫീസര്‍ അറിയിച്ചു.
ആയുര്‍വേദ തെറാപ്പിസ്റ്റുകളെ നിയമിക്കുന്നു
തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് കാര്യാലയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ആയുര്‍വേദ തെറാപ്പിസ്റ്റുകളെ നിയമിക്കുന്നതിന് 24ന് രാവിലെ 11ന് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. എസ്.എസ്.എല്‍.സി പാസ്സായ, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഒരു വര്‍ഷം കാലാവധിയുള്ള ആയുര്‍വേദ തെറാപ്പിസ്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസ്സാവുകയും ചെയ്തവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം രാവിലെ 10. 30 ന് തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ ഹാജരാകണം .
ലക്ചറർ താത്കാലിക ഒഴിവ്
തിരുവനന്തപുരം കൈമനം വനിതാ പോളിടെക്‌നിക് കോളേജിൽ ഒഴിവുള്ള ഇംഗ്ലീഷ് ലക്ചറർ തസ്തികയിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എം എ ഇംഗ്ലീഷ്, നെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 25 ന് രാവിലെ 10 ന് പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചക്ക് എത്തണം. വിശദവിവരങ്ങൾക്ക:് www.gwptctvpm.org.

വാക് ഇന്‍ ഇന്റര്‍വ്യൂ
Recommended Video
കൊവിഡ് കണ്‍ട്രോള്‍ സെല്‍, ജില്ലാ റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി എന്നിവിടങ്ങളിലെ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍കാലിക നിയമനം നടത്തുന്നു. കൊവിഡ് കണ്‍ട്രോള്‍ സെല്ലില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ , എപ്പിഡമിയോളജിസ്റ്റ് , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ , മെഡിക്കല്‍ ഓഫീസര്‍ എന്നിവയും ജില്ലാ റീജിയണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലബോറട്ടറിയില്‍ റിസര്‍ച്ച് ഓഫീസര്‍, ലബോറട്ടറി ടെക്‌നീഷ്യന്‍, ലാബ് അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ക്ലീനിങ്ങ് സ്റ്റാഫ് എന്നിവയുമാണ് ഒഴിവുകള്‍. ജില്ലയില്‍ സ്ഥിര താമസമുള്ള പി എസ് സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍, പകര്‍പ്പ് സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്കുളള അഭിമുഖം നവംബര്‍ 22 രാവിലെ 10.30നും മറ്റുള്ള ഒഴിവുകളിലെ അഭിമുഖം 23ന് രാവിലെ 10.30നുമാണ് നടക്കുക.
ആര്‍ സി സിയില്‍ കരാര്‍ നിയമനം
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം, മെഡിക്കല്‍ റെക്കോര്‍ഡസ് ഓഫീസര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു. ഡിസംബര്‍ 8ന് വൈകിട്ട് മൂന്ന് മണിയാണ് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി. വിശദ വിവരങ്ങള്‍ക്കും അപേക്ഷഫോറത്തിനും www.rcctvm.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക .












Click it and Unblock the Notifications