കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിത ശിശുക്ഷേമ വകുപ്പ് നിര്‍ഭയ സെല്‍ പുനരധിവാസ പദ്ധതിയില്‍ കരാര്‍ നിയമനം

Google Oneindia Malayalam News

തിരുവനന്തപുരം: വനിത ശിശുക്ഷേമ വകുപ്പ് സംസ്ഥാന നിര്‍ഭയ സെല്ലില്‍ ആരംഭിക്കുന്ന പദ്ധതിയില്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍, പ്രോഗ്രാം ഓഫീസര്‍ തസ്തികയിലേക്ക് നിയമത്തിന് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ലൈംഗികാതിക്രമം അതിജീവിച്ച കുട്ടികളുടെ സാമൂഹ്യാധിഷ്ഠിത പുനരധിവാസ പദ്ധതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്.

സോഷ്യല്‍ വര്‍ക്കിംഗില്‍ പിഎച്ച്ഡിയും കുട്ടികള്‍ക്കായി പദ്ധതികള്‍ വികസിപ്പിച്ച് ഇംപ്ലിമെന്റ് ചെയ്ത് പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍ വകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസം 1,00,000 രൂപയാണ് ഓണറേറിയം.

JOB

കൗമാരക്കാര്‍ക്ക് വേണ്ടിയോ ലൈംഗികാതിക്രമം അതിജീവിച്ച കുട്ടികള്‍ക്ക് വേണ്ടിയോ പ്രവര്‍ത്തിച്ച് 3-5 വര്‍ഷം വരെ പരിചയമുള്ള എംഎസ്ഡബ്ല്യൂ യോഗ്യതയുള്ളവര്‍ക്ക് പ്രോഗ്രാം ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഇതിന് പുറമേ കുട്ടികളുടെ സൈക്കോ സോഷ്യല്‍ കെയര്‍ മേഖലയില്‍ പ്രവൃത്തി പരിചയമുള്ള എംഎസ്ഡബ്ല്യൂ യോഗ്യതയുള്ളവര്‍ക്കും തസ്തികയിലേക്ക് അപേക്ഷിക്കാം. 35000 രൂപയാണ് പ്രതിമാസ ഓണറേറിയം.

സെപ്തംബര്‍ 25 ന് വൈകുന്നേരമാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍, നിര്‍ഭയ സെല്‍, ചെമ്പക നഗര്‍, ഹൗസ് നമ്പര്‍ 40, ബേക്കറി ജംഗ്ക്ഷന്‍, തിരുവനന്തപുരം എന്ന മേല്‍വിലാസത്തില്‍ അയക്കണം.

ബീഹാര്‍ തെരഞ്ഞെടുപ്പ്: നിതീഷ് കുമാറിന് നരേന്ദ്രമോദിയുടെ അംഗീകാരം; എല്‍ജെപി തുടരുമോ?ബീഹാര്‍ തെരഞ്ഞെടുപ്പ്: നിതീഷ് കുമാറിന് നരേന്ദ്രമോദിയുടെ അംഗീകാരം; എല്‍ജെപി തുടരുമോ?

ബിജെപി എന്നെ ശിവസേനാ ഗുണ്ടകൾക്ക് വിട്ടുകൊടുക്കണമായിരുന്നോ? റാവത്തിനെതിരെ കങ്കണ റണൌട്ട്ബിജെപി എന്നെ ശിവസേനാ ഗുണ്ടകൾക്ക് വിട്ടുകൊടുക്കണമായിരുന്നോ? റാവത്തിനെതിരെ കങ്കണ റണൌട്ട്

English summary
Department of Women and Child Welfare: appointment in Nirbhaya Cell Rehabilitation Scheme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X