കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള ലോകായുക്തയിൽ ഡെപ്യൂട്ടേഷൻ നിയമനം: തൊഴിൽ അവസരങ്ങൾ അറിയാം

Google Oneindia Malayalam News

കേരള ലോകായുക്തയിൽ ഒരു ഡ്രൈവർ (25100-57900) തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിരാക്ഷേപ സർട്ടിഫിക്കറ്റ് ഫോറം 144 കെ.എസ്.ആർ പാർട്ട്-1 ബയോഡേറ്റ ഉൾപ്പെടെ അപേക്ഷകൾ ഒക്ടോബർ 25-ാം തീയതി വൈകുന്നേരം 5 മണിക്ക് മുമ്പായി രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്.

വോളന്റീർമാരെ തിരഞ്ഞെടുക്കുന്നതിന് ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ ആർട്‌സ് കോളജിൽ കേരള സർക്കാരിന്റെ K-DISC ഉദ്യമത്തിന്റെ ഭാഗമായുള്ള ' മഴവില്ല് ' പദ്ധതിക്ക് വോളന്റീയർമാരെ തിരഞ്ഞെടുക്കുന്നു. ഇതിനായി ഒക്ടോബർ 7ന് രാവിലെ 10.30ന് ഇന്റർവ്യൂ നടത്തുന്നു. യോഗ്യത- സയൻസ് ബിരുദം/ 3 വർഷ എൻജിനിയറിംഗ് ഡിപ്ലോമ കോഴ്‌സ്. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി കോളജ് ഓഫീസിൽ എത്തണം.

അപ്രതീക്ഷിതം!! സോണിയ ഗാന്ധിയോട് ഗെഹ്ലോട്ട് പറഞ്ഞത് രണ്ടു കാര്യം; മല്‍സരിക്കാന്‍ ഞാനില്ല, മാപ്പ്അപ്രതീക്ഷിതം!! സോണിയ ഗാന്ധിയോട് ഗെഹ്ലോട്ട് പറഞ്ഞത് രണ്ടു കാര്യം; മല്‍സരിക്കാന്‍ ഞാനില്ല, മാപ്പ്

ഐ.ടി പ്രൊഫഷണൽ നിയമനം

നന്തൻകോട് സ്വരാജ്ഭവനിൽ പ്രവർത്തിക്കുന്ന ഗ്രാമവികസന കമ്മിഷണറേറ്റിൽ പ്രധാൻമന്ത്രി ആവാസ് യോജന (ഗ്രാമീൺ) സ്‌റ്റേറ്റ് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിലേക്ക് ഐ.ടി പ്രൊഫഷണലിനെ നിയമിക്കുന്നു. ഐ.ടി/ കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിലെ ബി.ടെക് ബിരുദം, ഡിഗ്രി തലത്തിൽ മാത്തമറ്റിക്‌സിൽ മെയിൻ/ സബ്‌സിഡിയറി പഠിച്ചതിന് ശേഷമുള്ള റഗുലർ എം.സി.എ എന്നീ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. കേന്ദ്രാവിഷ്‌കൃത പദ്ധതിയുമായി ബന്ധപ്പെട്ട് അഞ്ച് വർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷാ ഫോറത്തിന്റെ മാതൃകയും മറ്റ് വിശദാംശങ്ങളും www.rdd.lsgkerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ഒക്ടോബർ 6ന് വൈകിട്ട് അഞ്ചിന് മുമ്പായി ഗ്രാമവികസന കമ്മിഷണർ, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം-03 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്.

job

താത്കാലിക തസ്തികയിൽ നിയമനം

ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ മൃദംഗം വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് താത്കാലിക ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. നിലവിലെ സർക്കാർ ഉത്തരവുകൾക്ക് വിധേയമായി നിശ്ചിത യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർത്ഥികൾ ഒക്ടോബർ 10ന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കണം. വിദ്യാഭ്യാസ യോഗ്യതകൾ മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ, പാനൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാകണം.

ഐസിഫോസ്സിൽ ഗവേഷണ പ്രോജക്ടിൽ അവസരം: തൊഴിൽ വാർത്തകൾ അറിയാംഐസിഫോസ്സിൽ ഗവേഷണ പ്രോജക്ടിൽ അവസരം: തൊഴിൽ വാർത്തകൾ അറിയാം

ഡെപ്യൂട്ടേഷൻ നിയമനം

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ഒരു കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലും ഒരു അസിസ്റ്റന്റ് കം കാഷ്യർ തസ്തികയിലും ജീവനക്കാരെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ/ യൂണിവേഴ്‌സിറ്റി സർവീസിലെ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 27. വിശദവിവരങ്ങൾക്ക്: www.keralabiodiversity.org.

English summary
Deputation Recruitment in Kerala Lokayukta: Know Latest Career Opportunities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X