India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ ഡപ്യൂട്ടേഷൻ ഒഴിവുകൾ: തൊഴിൽ അവസരങ്ങൾ അറിയാം

Google Oneindia Malayalam News

കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ ഒഴിവ് വരുന്ന ക്ലാർക്ക്/ടൈപ്പിസ്റ്റ് (മലയാളം) തസ്തികയിൽ ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. പ്ലസ് ടു, ടൈപ്പ്‌റൈറ്റിംഗ് ഇംഗ്ലീഷ് ഹയർ ആൻഡ് മലായളം ലോവർ, വേർഡ് പ്രോസസിംഗ് ഇംഗ്ലീഷ് ഹയർ ആൻഡ് മലയാളം ലോവർ എന്നിവയാണ് യോഗ്യതകൾ. അപേക്ഷ ബന്ധപ്പെട്ട വകുപ്പ് തലവൻ നൽകുന്ന എൻ.ഒ.സി, കെ.എസ്.ആർ പാർട്ട് ഒന്നിലെ 144-ാം ചട്ടത്തിൽ നിർദേശിച്ചിട്ടുള്ള ഫാറം, ബയോഡേറ്റ സഹിതം രജിസ്ട്രാർ, കെ.എസ്.എം.സി, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം-35 എന്ന വിലാസത്തിൽ ജൂലൈ 20നകം ലഭിക്കണം.

ഹൃദയത്തില്‍ 'പ്രണവിനെ' വീഴ്ത്തിയ ലുക്ക്; അന്നും ഇന്നും ഷോണ്‍ പൊളിയാണ്, അടിപൊളിയേ...

തീരദേശ പോലീസ് സ്റ്റേഷനുകളില്‍ താത്ക്കാലിക നിയമനം

തീരദേശ പോലീസ് സ്റ്റേഷനുകളില്‍ താത്ക്കാലിക നിയമനം

ആലപ്പുഴ: തോട്ടപ്പള്ളി, അര്‍ത്തുങ്കല്‍ തീരദേശ പോലീസ് സ്റ്റേഷനുകളിലെ ഇന്‍റര്‍സെപ്റ്റര്‍/റസ്‌ക്യൂ ബോട്ടുകളില്‍ സ്രാങ്ക്, ഡ്രൈവര്‍, ലസ്‌കര്‍ തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു.
മൂന്നു തസ്തികകളിലും ഏഴാം ക്ലാസ് വരെ പഠിച്ചവരെയാണ് പരിഗണിക്കുന്നത്. മറ്റു യോഗ്യതകള്‍
സ്രാങ്ക്-ബോട്ട് സ്രാങ്ക് സര്‍ട്ടിഫിക്കറ്റ്/ എം.എം.ഡി. ലൈസന്‍സ്/ മദ്രാസ് ജനറല്‍ റൂള്‍സ് പ്രകാരമുള്ള ലൈസന്‍സ്/ ട്രാവന്‍കൂര്‍- കൊച്ചിന്‍ റൂള്‍ പ്രകാരമുള്ള ബോട്ട് സ്രാങ്ക് ലൈസന്‍സ്. അഞ്ചു ടണ്‍/12 ടണ്‍ ഇന്‍റര്‍സെപ്റ്റര്‍ ബോട്ടില്‍ കടലില്‍ ജോലി ചെയ്തുള്ള പരിചയം. പ്രായം- 45വരെ. പ്രതിദിന വേതനം- 1155 രൂപ.
ഡ്രൈവര്‍- ബോട്ട് ഡ്രൈവര്‍ ലൈസന്‍സ്/ എം.എം.ഡി. ലൈസന്‍സ്, അഞ്ച് ടണ്‍/12 ടണ്‍ ഇന്‍ററര്‍സെപ്റ്റര്‍ ബോട്ട് കടലില്‍ ഓടിച്ച് മൂന്നു വര്‍ഷത്തെ പരിചയം. പ്രായം- 45 വരെ. പ്രതിദിന വേതനം- 700 രൂപ.
ലസ്കര്‍-തുറമുഖ വകുപ്പ് നല്‍കുന്ന ബോട്ട് ലസ്‌കര്‍ ലൈസന്‍സ് ഉണ്ടായിരിക്കണം. പ്രായം- 18നും 40നും മധ്യേ. പ്രതിദിന വേതനം -645 രൂപ.
അപേക്ഷകര്‍ കടലില്‍ 500 മീറ്റര്‍ നീന്തല്‍ പരിശോധനയില്‍ വിജയിക്കണം. സ്ത്രീകള്‍, വികലാംഗര്‍, രോഗികള്‍ എന്നിവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. അപേക്ഷകര്‍ ജൂലൈ 22ന് രാവിലെ എട്ടിന് ശാരീരിക, മാനസിക ആരോഗ്യ ക്ഷമത തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും മറ്റു രേഖകളുമായി തോട്ടപ്പള്ളി തീരദേശ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം.

എൻ.സി.ടി.ഐ.സി.എച്ച് - ൽ ഒഴിവുകൾ

എൻ.സി.ടി.ഐ.സി.എച്ച് - ൽ ഒഴിവുകൾ

സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നാഷണൽ സെന്റർ ഫോർ ടാഞ്ചിബിൾ ആൻഡ് ഇന്റൻജിബിൾ കൾച്ചറൽ ഹെറിറ്റേജിൽ (എൻ.സി.ടി.ഐ.സി.എച്ച്്) വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അക്കാദമിയുടെ കോവളം കേരള ആർട്ട് ആൻഡ് ക്രാഫ്റ്റ് വില്ലേജിലേക്ക് കോഴ്‌സ് കോർഡിനേറ്റർ (2), ഗ്രാഫിക് ഡിസൈനർ (1), കമ്പ്വൂട്ടർ അസിസ്റ്റന്റ് (1) എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്.

എം.എ മലയാളവും നെറ്റും യോഗ്യതയുള്ളവർക്കും ഏഴു വർഷം പ്രവൃത്തി പരിചയവുമുള്ളവർക്കും കോഴ്‌സ് കോ-ഓർഡിനേറ്റർ തസ്തികയിൽ അപേക്ഷിക്കാം. എംഎസ്ഡബ്ല്യു പൂർത്തിയാക്കിയവരും തെയ്യം അല്ലെങ്കിൽ കലാ സാംസ്‌കാരിക വിഷയങ്ങളിൽ പ്രബന്ധം തയ്യാറാക്കിയിട്ടുള്ളവരുമായവർക്ക് കോഴ്‌സ് കോർഡിനേറ്ററുടെ രണ്ടാമത്തെ തസ്തികയിൽ അപേക്ഷിക്കാം. ഡിപ്ലോമ ഇൻ കംപ്യൂട്ടർ എഞ്ചിനീയറിംഗ്/സംസ്ഥാന സർക്കാർ ടെക്‌നിക്കൽ എഡ്യൂക്കേഷൻ/യൂണിവേഴ്‌സിറ്റികളിൽ യോഗ്യതയുള്ള, സർക്കാർ ഐടി മേഖലകളിൽ ഗ്രാഫിക് ഡിസൈനറായി പ്രവർത്തി പരിചയമുള്ളർക്ക് ഗ്രാഫിക് ഡിസൈനർ ഒഴിവിലേക്ക് അപേക്ഷിക്കാം. കംപ്യൂട്ടർ അസിസ്റ്റന്റ് ഒഴിവിലേക്ക് സർക്കാർ ടെക്‌നിക്കൽ എഡ്യൂക്കേഷൻ/യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്ന് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ യോഗ്യതയുള്ള കംപ്യൂട്ടർ അസിസ്റ്റന്റായി പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.

ഉദ്യോഗാർഥികൾ അപേക്ഷയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സെക്രട്ടറി, എൻസിടിഐസിഎച്ച്, തലശ്ശേരി, ചൊക്ലി- 670672 എന്ന വിലാസത്തിൽ ജൂലൈ 22നു മുൻപ് അയക്കണം.

cmsvideo
  Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid
  വാക് ഇന്‍ ഇന്റര്‍വ്യൂ

  വാക് ഇന്‍ ഇന്റര്‍വ്യൂ

  സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി(സി-ഡിറ്റ്)യുടെ ഒപ്റ്റിക്കല്‍ ഇമേജ് പ്രോസസിംഗ് ആന്‍ഡ് സെക്യൂരിറ്റി പ്രോഡക്ട്‌സ് ഡിവിഷനിലേക്ക് കാഷ്വല്‍ ലേബര്‍ നിയമനത്തിന് തെരഞ്ഞെടുക്കുന്നതിനായി ജൂണ്‍ 28ന് വാക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരായി രജിസ്റ്റര്‍ ചെയ്യുകയും അഭിമുഖം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തവരുമായ ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം ജൂലൈ ഏഴിന് രാവിലെ 10 മണിക്ക് തിരുവല്ലത്തുള്ള സി-ഡിറ്റ് മെയിന്‍ ക്യാമ്പസില്‍ വച്ച് നടക്കും. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാത്രം പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.

  English summary
  Deputation Vacancies in Kerala State Medical Council: Know Career Opportunities
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X