Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ ഡെപ്യൂട്ടേഷൻ ഒഴിവുകൾ: തൊഴിൽ അവസരങ്ങൾ അറിയാം

കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഒഴിവുള്ള എൽ.ഡി.സി, ക്ലാർക്ക് ടൈപ്പിസ്റ്റ്, സ്റ്റെനോ ടൈപ്പിസ്റ്റ്, ഡി.ടി.പി ഓപ്പറേറ്റർ, പി.ആർ.ഒ എന്നീ തസ്തികകളിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ ചെയ്യുന്നവരിൽ നിന്നും സർക്കാർ / അർദ്ധസർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരിൽ നിന്നും ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ ഉചിത മാർഗേന നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഒക്ടോബർ 20നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in.

അധ്യാപക ഒഴിവ്

ശ്രീകാര്യം കട്ടേല ഡോ: അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹയര്‍ സെക്കന്ററി കൊമേഴ്‌സ് ജൂനിയര്‍ അധ്യാപക ഒഴിവ്. നിയമനം ദിവസവേതന അടിസ്ഥാനത്തിലായിരിക്കും. യോഗ്യത: എംകോം, ബിഎഡ്, സെറ്റ്/ തത്തുല്യ യോഗ്യതകള്‍. ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 19 ന് രാവിലെ 10 ന് സ്‌കൂളില്‍. വിവരങ്ങള്‍ക്ക് 0471 2597900

job

ഡെപ്യൂട്ടേഷൻ നിയമനം

കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്, അഡ്വൈസറി ബോർഡ്, എറണാകുളം ഓഫീസിൽ സ്റ്റെനോഗ്രാഫർ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു.

സെക്രട്ടേറിയറ്റ്, ഹൈക്കോടതി, അഡ്വക്കേറ്റ് ജനറൽ ഓഫീസ് എന്നീ ഓഫീസുകളിൽ സമാനതസ്തികയിൽ ജോലി ചെയ്യുന്ന ഡി.ടി.പി പരിജ്ഞാനമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ വകുപ്പ് മേലധികാരിയിൽ നിന്നുള്ള നിരാക്ഷേപപത്രം സഹിതം 15 ദിവസത്തിനകം ദി ചെയർമാൻ, അഡ്വൈസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവെൻഷൻ) ആക്ട്, പാടം റോഡ്, എളമക്കര പി.ഒ., എറണാകുളം കൊച്ചി- 682 026 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0484-2537411.

ദാരിദ്ര്യത്തെ പറപറപ്പിക്കാം, ഈ ചെടി വീട്ടുമുറ്റത്ത് നട്ടാല്‍ സംഭവിക്കും മാറ്റങ്ങള്‍

ഗസ്റ്റ് ലക്ചറർ ഒഴിവ്

മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ മെക്കാനിക്കൽ വിഭാഗത്തിലേക്ക് ഒഴിവുള്ള ഗസ്റ്റ് ലക്ചറർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അനുബന്ധ ട്രേഡിൽ ബി.ടെക് ഒന്നാം ക്ലാസ് യോഗ്യത ഉള്ളവർക്ക് 14നു രാവിലെ 10ന് എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും നടത്തും. കൂടിക്കാഴ്ച സമയത്ത് യോഗ്യത സർട്ടിഫിക്കറ്റ്, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും ഹാജരാക്കണം. ഫോൺ: 0487-2333290.

ഇനി പച്ചപ്പും ഹരിതാഭയും ആസ്വദിക്കാം; മാളവികയുടെ ക്യൂട്ട് ചിത്രങ്ങള്‍ വൈറല്‍

അപേക്ഷ ക്ഷണിച്ചു

ആറ്റിങ്ങല്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ കമ്മ്യൂണിറ്റി കോളേജിന് കീഴിലുള്ള ത്രിവത്സര വൊക്കേഷണല്‍ ഡിപ്ലോമ (D. voc) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓട്ടോ മൊബൈല്‍ സര്‍വീസിങ്, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് എന്നിവയാണ് കോഴ്‌സുകള്‍. യോഗ്യത എസ്.എസ്.എല്‍.സി/ തത്തുല്യം. അപേക്ഷാഫോമും വിശദവിവരങ്ങളും www.polyadmission.org/dvoc എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന അപേക്ഷയോടൊപ്പം മതിയായ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളുമായി കമ്മ്യൂണിറ്റി കോളേജ് ഓഫീസില്‍ സമര്‍പ്പിക്കണം. അവസാനതീയതി സെപ്റ്റംബര്‍ 20. വിവരങ്ങള്‍ക്ക് ഫോണ്‍: 9567085858, 6282665667, 9495999651

വെറ്ററിനറി ഡോക്ടർമാരുടെ ഒഴിവ്

കാസർകോട് ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ 3 ബ്ലോക്കുകളിൽ രാത്രികാല മൃഗചികിത്സാ സേവനങ്ങൾക്കായി ദിവസവേതനാടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരുടെ ഒഴിവ്. വെറ്ററിനറി സയൻസിൽ ബിരുദവും, വെറ്ററിനറി കൌൺസിലിൽ രജിസ്ട്രേഷനുമാണ് യോഗ്യത. പ്രതിദിനം 1425 രൂപ നിരക്കിൽ പ്രതിമാസം പരമാവധി 38,475 രൂപ പ്രതിഫലം ലഭിക്കും. കൂടിക്കാഴ്ച്ച സെപ്റ്റംബർ 15ന് രാവിലെ 10.30ന് കാസർകോട് സിവിൽ സ്റ്റേഷനിൽ എ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04994 255483.

എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം 19ന്

കാസർകോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലെ എംപ്ലോയബിലിറ്റി സെന്ററിൽ മംഗലാപുരം പ്രവർത്തിക്കുന്ന സ്വകാര്യ ഐ.ടി സ്ഥാപനത്തിലേക്ക് നിരവധി ഒഴിവുകളുണ്ട്. ടെക്നിക്കൽ ട്രെയിനീ - യോഗ്യത എം.സി.എ, എ.എസ്.സി, ബി.സി.എ, ബി.എസ്.സി (കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, സ്റ്റാറ്റിസ്റ്റിക്സ്) ബി.ഇ/ ബി.ടെക് കൂടാതെ ബികോം (കംപ്യൂട്ടർ അപ്ലിക്കേഷൻ 2018-2022 പാസ്സായവർ). ഒഴിവുകളുടെ എണ്ണം - 100. പ്രവൃത്തിപരിചയം 0-3 വർഷം. രജിസ്ട്രേഷനും വിശദവിവരങ്ങൾക്കും കാസർകോട് എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടണം. ഫോൺ 9207155700.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+