Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗൽ സർവീസസ് അതോറിറ്റികളിൽ ഡപ്യൂട്ടേഷൻ ഒഴിവുകൾ; തൊഴിൽ അവസരങ്ങൾ അറിയാം

വിവിധ ജില്ലകളിൽ ലീഗൽ സർവീസസ് അതോറിറ്റിയിൽ ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒഴിവുകളുണ്ട്. ഓഫീസ് അറ്റന്ററുടെ ഓരോ ഒഴിവ് തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിലാണ്. സർക്കാർ വകുപ്പുകളിൽ പ്യൂൺ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. തിരുവനന്തപുരത്ത് ഹെഡ് ക്ലർക്കിന്റെ ഒരു ഒഴിവുണ്ട്. സ്റ്റേറ്റ് സബോർഡിനേറ്റ് ജുഡീഷ്യൽ സർവീസിലോ ഹൈക്കോടതിയിലോ അതേ തസ്തികയിലുള്ളവർക്ക് അപേക്ഷിക്കാം. ബെഞ്ച് അസിസ്റ്റന്റിന്റെ ഒരു ഒഴിവ് ഉള്ളത് എറണാകുളത്താണ്. സ്റ്റേറ്റ് സബോർഡിനേറ്റ് ജുഡീഷ്യൽ സർവീസിലോ ഹൈക്കോടതിയിലോ യു.ഡി ക്ലാർക്ക് തസ്തികയിലുള്ളവർക്ക് അപേക്ഷിക്കാം.

ഡ്രൈവർ നിയമനം

ഡ്രൈവർ നിയമനം

സംസ്ഥാന ആർക്കൈവ്‌സ് വകുപ്പിൽ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവറെ (1 എണ്ണം) തെരഞ്ഞെടുക്കുന്നതിനുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ ഓഗസ്റ്റ് 22, 23 തീയതികളിൽ രാവിലെ 11ന് സംസ്ഥാന ആർക്കൈവ്‌സ് ഡയറക്ടറേറ്റിൽ നടത്തും. അഭിമുഖത്തിൽ പങ്കെടുക്കാൻ എത്തുന്നവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ് (LMV with badge) എന്നിവ ഹാജരാകണം. മുൻപരിചയം അഭകാമ്യമായി പരിഗണിക്കും. പ്രായപരിധി 18-50 വയസ്.

പബ്ലിക് പ്രോസിക്യൂട്ടർ ഇന്റർവ്യൂ മാറ്റി

പബ്ലിക് പ്രോസിക്യൂട്ടർ ഇന്റർവ്യൂ മാറ്റി

ഓഗസ്റ്റ് 3, 4, 5 തീയതികളിൽ തിരുവനന്തപുരത്ത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ആസ്ഥാനത്ത് നടത്തുവാൻ നിശ്ചയിച്ചിരുന്ന പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലെ താത്കാലിക നിയമനത്തിനുള്ള അഭിമുഖം യഥാക്രമം ഓഗസ്റ്റ് 10, 11, 12 തീയതികളിലേക്ക് മാറ്റി. ഇന്റർവ്യൂ സ്ഥലത്തിനും സമയത്തിനും മാറ്റമില്ല.

മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ ഒഴിവ്

മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ ഒഴിവ്

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള വെങ്ങാനൂര്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ 2022-23 അധ്യയന വര്‍ഷത്തേക്കുള്ള മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദവും ബി എഡും ഉള്ള പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. മാസം 12000 രൂപ ലഭിക്കും. അഭിമുഖം ആഗസ്റ്റ് 5 ന് രാവിലെ 10 മണിക്ക് അതിയന്നൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നടക്കും. വിവരങ്ങള്‍ക്ക് 8547630012

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ ശ്രീകാര്യം കട്ടേലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹയര്‍ സെക്കന്ററി കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപക ഒഴിവ്്. അഭിമുഖം ആഗസ്റ്റ് പത്തിന് രാവിലെ 10 മണിക്ക് സ്‌കൂളില്‍ നടക്കും. വിവരങ്ങള്‍ക്ക് 0471 2597900

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+