Get Updates
Get notified of breaking news, exclusive insights, and must-see stories!

ആകാശവാണിയിലും ദൂരദർശനിലും ഡയറക്ടർ ജനറൽ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

ആകാശവാണിയിലും ദൂരദർശനിലും ന്യൂഡൽഹിയിൽ നിലവിലുള്ള ഡയറക്ടർ ജനറൽ ഒഴിവിൽ പ്രോമോഷൻ അല്ലെങ്കിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് പ്രസാർ ഭാരതി അപേക്ഷ ക്ഷണിച്ചു. ഏഴാം കേന്ദ്രധനകാര്യ കമ്മീഷന്റെ ലെവൽ 16-ൽ (2,05,400-2,24,400 ശമ്പള സ്‌കെയിലിൽ) ഉൾപ്പെട്ടവർക്ക് അപേക്ഷിക്കാം. 2022 സെപ്റ്റംബർ 9 നുള്ള പ്രസാർ ഭാരതി വിഞ്ജാപനമനുസരിച്ചുള്ള യോഗ്യതകൾ ഉണ്ടായിരിക്കണം. നിർദിഷ്ട മാതൃകയിലുള്ള അപേക്ഷയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പു സഹിതം 2023 ജനുവരി 14 നുള്ളിൽ ഡയറക്ടർ, (പി ബി ആർ ബി സെൽ), പി ബി സെക്രട്ടറിയേറ്റ്, എട്ടാം നില, ടവർ സി, പി ബി ഹൗസ്, കോപ്പർനിക്കസ് മാർഗ്, ന്യൂഡൽഹി 110001 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

ടീച്ചർ കം ആയ ഒഴിവ്

വാമനപുരം ബ്ലോക്ക് പഞ്ചായത്ത് 2022-23 വർഷം നടപ്പാക്കുന്ന കളം (ബദൽ കിന്റർ ഗാർട്ടൻ) പദ്ധതി പ്രകാരം പെരിങ്ങമല ഗ്രാമപഞ്ചായത്തിലെ ഈയ്യക്കോട് പട്ടിക വർഗ സാങ്കേതത്തിലെ സാമൂഹിക പഠനമുറിയിൽ പദ്ധതി നടപ്പിലാക്കുന്നതിനായി ടീച്ചർ കം ആയ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്.

ഉദ്യോഗാർഥികൾ പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ളവരാകണം. വിദ്യാഭ്യാസ യോഗ്യത പ്രീപ്രൈമറി ടിടിസി/പ്ലസ്ടു/ടിടിസി. പ്രായപരിധി 21 മുതൽ 40 വയസ്. നിയമന കാലാവധി 2023 മാർച്ച് 31 വരെ മാത്രം. നിയമന രീതി അഭിമുഖം (പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന). തദ്ദേശവാസികൾക്ക് മുൻഗണന ലഭിക്കും. നിയമനം ലഭിക്കുന്ന ഉദ്യോഗാർഥിക്ക് പ്രതിമാസം 10,000 രൂപ വേതനം ലഭിക്കും.

ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ, വാമനപുരം, നന്ദിയോട്, പച്ച പി.ഒ. എന്ന വിലാസത്തിൽ ഡിസംബർ 31നു മുമ്പ് ലഭ്യമാക്കണം.

jobs

വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
ആലപ്പുഴ: കാര്‍ത്തികപ്പള്ളി ഐ.എച്ച്.ആര്‍.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ജനുവരിയില്‍ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പി.ജി. ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഡിപ്ലോമ ഇന്‍ ഡാറ്റ് എന്‍ട്രി ടെക്‌നിക് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ എന്നിവയാണ് കോഴ്സുകള്‍.
താത്പര്യമുള്ളവര്‍ ജനുവരി 30-നകം അപേക്ഷിക്കണം. വെബ്‌സൈറ്റ്: www.ihrd.ac.in ഫോണ്‍: 8547005018

ഹിന്ദി അധ്യാപക കോഴ്സിന് സീറ്റൊഴിവ്
ആലപ്പുഴ: ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹിന്ദി രണ്ടാം ഭാഷയായി പഠിച്ച് 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു വിജയിച്ചവര്‍ക്കാണ് അവസരം. ഹിന്ദി ബി.എ, എം.എ. യോഗ്യതകളുള്ളവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 17 നും 35നും ഇടയില്‍. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലുള്ളവര്‍ക്ക് അഞ്ചു വര്‍ഷവും മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിക്കും.
അപേക്ഷകള്‍ ജനുവരി 12-നകം പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ എത്തണം. ഫോണ്‍: 04734 296496, 8547126028.

പവര്‍ഗ്രിഡ് കോര്‍പറേഷനില്‍, ഗ്രൂപ്പ് 'സി' തസ്തികകളില്‍ ഒഴിവ്

കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ പവര്‍ഗ്രിഡ് കോര്‍പറേഷന്‍ ഓഫ് ഇന്‍ഡ്യ ലിമിറ്റഡ് ഗ്രൂപ്പ് 'സി' തസ്തികകളില്‍ (ഇലക്ട്രിക്കല്‍/സിവില്‍/ ഇലക്ട്രോണിക്‌സ് ഡിപ്ലോമ ട്രെയിനീ) നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2022 ഡിസംബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് (https://www.powergrid.in/careers) സന്ദര്‍ശിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+