Get Updates
Get notified of breaking news, exclusive insights, and must-see stories!

എട്ടാം ക്ലാസ് യോഗ്യത ഉണ്ടോ? എയർപോർട്ടിൽ ജോലി നേടാൻ ഇതാ അവസരം; മികച്ച ശമ്പളം തന്നെ

ഡൽഹി: ബ്രോഡ്കാസ്റ്റിങ് എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡിന് കീഴിൽ ഇന്ത്യയിലെ വിവിധ എയർപോർട്ടുകളിൽ ഒഴിവുകൾ. കാർഗോ ഡിവിഷനിലേക്കാണഅ റിക്രൂട്ട്മെന്റ് നടക്കുന്നത്. നിയമനം താത്കാലികമാണ്. എട്ടാം ക്ലാസ് മുൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. തസ്തികകൾ , ഒഴിവ്, യോഗ്യത എന്നിവ സംബന്ധിച്ച് വിശദമായി അറിയാം.

സൂപ്പർ വൈസർ-ഡിഗ്രിയാണ് യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനം.രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. പാട്നയിലും ഗോവയിലുമായിരിക്കും നിയമനം.
അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 30 വയസാണ്. പ്രതിമാസ ശമ്പളം 22,421 രൂപ.

airport-1

ഹൗസ് കീപ്പിങ്-പാട്നയിലാണ് നിയമം. എട്ടാം ക്ലാസ് ആണ് യോഗ്യത. ഒരു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. 16,926 രൂപയാണ് ശമ്പളം. അപേക്ഷിക്കാനുള്ള പ്രായപരിധി 30 വയസാണ്.

ലോഡർ- പ്ലസ് ടു പാസായിരിക്കണം. പ്രാദേശിക ഭാഷയിലും ഹിന്ദിയിലും സംസാരിക്കനറിയണം. ഇംഗ്ലീഷ് വായിക്കാൻ അറിയണം. 1 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. 16,926 രൂയാണ് ശമ്പളം. പാട്നയിലും ഗോവയിലും ഒഴിവുകൾ ഉണ്ട്. 35 വയസാണ് ഉയർന്ന പ്രായപരിധി.

ഓഫീസ് അസിസ്റ്റന്റ്-ഡിഗ്രി പാസായിരിക്കണം. ഡൽഹിയിലാണ് നിയമനം. 35 വയസാണ് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി. 25,000 രൂപ ശമ്പളമായി ലഭിക്കും.

നിശ്ചിത മാനദണ്ഡങ്ങൾ, സംവരണ നയം, ജോലിയുടെ ആവശ്യകത എന്നിവ അനുസരിച്ചായിരിക്കും നിയമനം.പ്രാദേശിക ഉദ്യോഗാർത്ഥികൾക്കും സമാന/വകുപ്പിൽ ഇതിനകം ജോലി ചെയ്യുന്നവർക്കും മുൻഗണന ഉണ്ട്. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 24. കൂടുതൽ വിവരങ്ങൾക്ക് www.becil.com.

കേരള സർക്കാരിന് കീഴിൽ നിരവധി താത്കാലിക ഒഴിവുകൾ

അധ്യാപക നിയമനം

പെരിന്തല്‍മണ്ണ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ 2024-25 അദ്ധ്യയന വര്‍ഷത്തേക്കുള്ള താത്ക്കാലിക അധ്യാപക തസ്തികകളിലേക്ക് മാസ വേതന വ്യവസ്ഥയില്‍ നിയമിക്കും. ബിരുദാനന്തര ബിരുദവും ബി.എഡും (സെറ്റ് അഭികാമ്യം) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം 20ന്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും രണ്ട് സെറ്റ് ഫോട്ടോകോപ്പികളും ഒരു പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോയും സഹിതം അഭിമുഖത്തിന് സ്‌ക്കൂളില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 8547021210.

ഗസറ്റ് അധ്യാപക നിയമനം

തോലനൂര്‍ ഗവ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍ 2024-25 അധ്യയന വര്‍ഷത്തേക്ക് കോമേഴ്‌സ്, ജോഗ്രഫി, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്‌സ്, ജേണലിസം എന്നീ വിഷയങ്ങളിലേക്ക് ഗസറ്റ് അധ്യാപകരെ നിയമിക്കുന്നതിന് ചുരുക്കപ്പട്ടിക തയ്യാറാക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിലവിലെ യു.ജി.സി റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം. കോളെജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍/വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍(http://117.218.120.177/guestregistration/) പേര് രജിസ്റ്റര്‍ ചെയ്യണം.

താല്പര്യമുള്ളവര്‍ പൂരിപ്പിച്ച ബയോഡാറ്റയും (ബയോഡാറ്റയുടെ മാതൃക (https://www.govtcollegetholanur.com/ എന്ന വെബ്‌സൈറ്റില്‍ ലഭിക്കും) ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അപേക്ഷ 22ന് വൈകിട്ട് അഞ്ചിന് മുമ്പായി കോളെജില്‍ നല്‍കണം. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖ തീയതി പിന്നീട് അറിയിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9188900196.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+