പത്താം ക്ലാസ് യോഗ്യത ഉണ്ടോ? കേന്ദ്രസർക്കാർ ജോലി നേടാം; അരലക്ഷത്തിന് മുകളിൽ ശമ്പളം
ഡൽഹി: കേന്ദ്ര സർക്കാർ ജോലിക്ക് ശ്രമിക്കുകയാണോ? എന്നാൽ തപാൽ വകുപ്പിന് കീഴിൽ ഇതാ അവസരം. കർണാടക സർക്കിളിന് കീഴിൽ സ്റ്റാഫ് കാര്‍ ഡ്രൈവര്‍ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 10ാം ക്ലാസ് ആണ് അടിസ്ഥാന യോഗ്യത. ഒഴിവുകൾ, ശമ്പളം , അപേക്ഷിക്കാനുള്ള അവസാന തീയതി എന്നിവ വിശദമായി അറിയം
ചിക്കോഡി, കൽബുർഗി, ഹാവേരി, കരാവാർ, എംഎംഎസ് ബെംഗളൂപു, മാണ്ഡ്യ, എംഎംഎസ്, മൈസൂരു, പുട്ടുരു, ശിവമോഗ, ഉഡുപ്പി, കോലാർ എന്നിവിടങ്ങളിലായി 27 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തപാല്‍ വഴി മേയ് 15 വരെ ഓണ്‍ലൈനായി അപേക്ഷ നൽകാം.

18 മുതല്‍ 27 വയസ് വരെയാണ് പ്രായപരിധി. എസ് സി, എസ് ടി, ഒ ബി സി, മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ് ഇളവ് ലഭിക്കും. ലൈറ്റ്, ഹെവി മോട്ടോര്‍ വാഹനങ്ങള്‍ക്കുള്ള സാധുവായ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. മോട്ടോര്‍ മെക്കാനിസത്തെക്കുറിച്ചുള്ള അറിവ്, ലൈറ്റ്, ഹെവി മോട്ടോര്‍ വെഹിക്കിള്‍ എന്നിവയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവ ഉണ്ടായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 19,900 രൂപ മുതല്‍ 63,200 രൂപ വരെ നിങ്ങള്‍ക്ക് ശമ്പളമായി ലഭിക്കും.
മാനേജര്‍, മെയില്‍ മോട്ടോര്‍ സര്‍വീസ്, ബെംഗളൂരു, 560001 എന്ന വിലാസത്തിലേക്കാണ് അപേക്ഷകൾ അയക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് www.indiapost.gov.in
റെയിൽവേ പോലീസിൽ അവസരം
റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ്, റെയിൽവേ സ്പെഷൽ പ്രൊട്ടക്‌ഷൻ ഫോഴ്സ് എന്നിവിടങ്ങളിൽ 4,208 കോൺസ്റ്റബിൾ, 452 സബ് ഇൻസ്പെക്ടർ ഒഴിവുകളിലേക്കാണ് നിയമനം.ഓൺലൈനായി മേയ് 14 വരെ അപേക്ഷിക്കാം. സ്ത്രീകൾക്കും അവസരമുണ്ട്.
കോൺസ്റ്റബിൾ തസ്തികയിൽ 18-28 പ്രായക്കാർക്ക് അപേക്ഷിക്കാാനകുക. പത്താം ക്ലാസ്/തത്തുല്യം ആണ് യോഗ്യത. എസ്ഐ തസ്തികയിൽ ബിരുദമാണു യോഗ്യത. 20 മുതൽ 28 വയസുവരെയാണ് പ്രായപരിധി. കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ്, ശാരീരിക ക്ഷമതാ പരിശോധന, ശാരീരിക അളവെടുപ്പ് പരിശോധന, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവ മുഖേനയാകും തിരഞ്ഞെടുപ്പ്.
കീഴില്‍ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനം
ഇന്ത്യന്‍ റെയില്‍വേ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനം. ആകെ 38 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസാണ് യോഗ്യത. 18 മുതൽ 25 വയസ് വരെയാണ് പ്രായപരിധി. കൂടുതൽ വിവരങ്ങൾക്ക് https://rrcnr.net.in/












Click it and Unblock the Notifications