Get Updates
Get notified of breaking news, exclusive insights, and must-see stories!

25000 രൂപ ശമ്പളം കിട്ടും, ഈ യോഗ്യത ഉണ്ടോ?; ഹരിതകർമ്മ സേനയിൽ കോർഡിനേറ്ററാകാം,

കുടുംബശ്രീ ജില്ലാ മിഷനിലും, സി ഡി എസിലുമായി ഹരിതകർമസേന പദ്ധതി നിർവ്വഹണത്തിനായി കോ ഓർഡിനേറ്റർമാരെ നിയമിക്കുന്നു. ഹരിതകർമ്മസേന ജില്ലാ കോ-ഓർഡിനേറ്റർ, സി ഡി എസ് കോ ഓർഡിനേറ്റർ എന്നീ തസ്തികയിലാണ് നിയമനം. ജില്ലാ കോ ഓർഡിനേറ്റർ തസ്തികയിലേക്ക് ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, രണ്ട് വർഷത്തെ ഫീൽഡ് ലെവൽ പ്രവൃത്തി പരിചയം വേണം. പ്രതിമാസ ഹോണറേറിയം 25,000 രൂപ.

ബിരുദം/ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനമുള്ള വനിതകൾക്ക് സി ഡി എസ് കോ ഓർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രതിമാസം 10,000 രൂപ ഹോണറേറിയം. അപേക്ഷ ഫോം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്/സി ഡി എസ് ഓഫീസിൽ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ് സൈറ്റിൽ നിന്നോ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 13 വൈകീട്ട് അഞ്ച് മണി. പരീക്ഷാ ഫീസായി ജില്ലാ മിഷൻ കോ ഓർഡിനേറ്റർ, കണ്ണൂർ ജില്ലയുടെ പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കുക. അപേക്ഷകൾ അയക്കേണ്ട മേൽ വിലാസം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, ബി എസ് എൻ എൽ ഭവൻ, മൂന്നാം നില, സൗത്ത് ബസാർ, കണ്ണൂർ. ഫോൺ: 0497 2702080

jobsne

അസി. പ്രൊഫസർ ഇന്റർവ്യൂ

ചീമേനിയിലെ ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ താൽക്കാലിക ഇംഗ്ലീഷ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ സെപ്റ്റംബർ ഒൻപതിന് പളളിപ്പാറയിലെ കോളേജിൽ രാവിലെ 10.30 ന് നടത്തും. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം, നെറ്റ് എന്നിവയാണ് യോഗ്യത. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം പള്ളിപ്പാറയിലെ കോളേജ് ഓഫീസിൽ ഹാജരാകുക. ഫോൺ : 8547005052, 9447596129

ഗസ്റ്റ് ഇൻസ്ട്രക്ടർ ഇന്റർവ്യൂ ആറിന്

തോട്ടട കണ്ണൂർ ഗവ.ഐ ടി ഐ യിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. സിവിൽ എഞ്ചിനീയറിംഗ് ഡിഗ്രി/ഡിപ്ലോമയും ഒന്നോ രണ്ടോ വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ എൻ ടി സി/എൻ എ സി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യതയുള്ള ഈഴവ/തീയ്യ/ബില്ലവ വിഭാഗത്തിലെ മുഗണനാ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ സെപ്റ്റംബർ ആറിന് രാവിലെ 11.30 ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, ഓരോ പകർപ്പുകളും സഹിതം കൂടിക്കാഴ്ച്ചയ്ക്കായി പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം. ഈഴവ/തീയ്യ/ബില്ലവ വിഭാഗത്തിലെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ഈഴവ/തീയ്യ/ബില്ലവ വിഭാഗത്തിലെ മുൻഗണന ഇല്ലാത്തവരെ പരിഗണിക്കും. മുൻഗണന വിഭാഗത്തിലുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ഫോൺ : 0497 2835183

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+