ഈ യോഗ്യത ഉണ്ടോ? നബാർഡിൽ നിരവധി ഒഴിവുകൾ; 70 ലക്ഷം വരെ ശമ്പളം ..അപേക്ഷിക്കാം
നാഷ്ണൽ ബാങ്ക് ഓഫ് അഗ്രികൾച്ചർ ആന്റ് റൂറൽ ഡെവലപ്മെന്റിൽ സ്പെഷ്യലിസ്റ്റ് ഒഴിവുകൾ. കരാർ നിയമനമാണ്. അഞ്ച് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒഴിവുകൾ , യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം
ചീഫ് പോൾ ഇൻഫോർമേഷൻ ഓഫീസർ
അപേക്ഷിക്കാനുള്ള പ്രായപരിധി-45-55
യോഗ്യത -ബിഇ/ എംഇ/ ബിടെക്/ ഐടി/ സൈബർ സെക്യൂരിറ്റി/ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗ് അല്ലെങ്കിൽ ബിസിഎ/ എംസിഎ / ബിഎസ്‌സി/എം.എസ്‌സി (കമ്പ്യൂട്ടർ സയൻസിൽ ബാച്ചിലേഴ്‌സ്/ ഐടി/ സൈബർ സെക്യൂരിറ്റി/ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻസിൽ ബാച്ചിലേഴ്‌സ്/ മാസ്റ്റേഴ്‌സ്). 10 വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വാർഷിക ശമ്പളമായി 70 ലക്ഷം ലഭിക്കും.

ക്ലൈമറ്റ് ചേഞ്ച് സ്പെഷ്യലിസ്റ്റ് (മിറ്റിഗേഷൻ)
പ്രായം-35-55
യോഗ്യത- റിന്യൂബിൾ എനർജി,എനർജിഎഞ്ചിനീയറിംഗ്, കാലാവസ്ഥാ ശാസ്ത്രം, സുസ്ഥിര വികസനം എന്നിവയിൽ ബിരുദാനന്തര ബിരുദം. 12 വർഷത്തെ പ്രവൃത്തിപരിചയം.
ശമ്പളം-25-30 ലക്ഷം
ക്ലൈമറ്റ് ചേഞ്ച് സ്പെഷ്യലിസ്റ്റ് (അഡാപ്റ്റേഷൻ)
പ്രായം-35-55
ക്ലൈമറ്റ് റെസിലിയന്റ് അഗ്രികൾച്ചർ, വാട്ടർ റിസോഴ്സ് മാനേജ്മെന്റ്, എൻവിരോൺമെന്റ്ൽ സയൻസ്, അഗ്രിക്കൾച്ചർ എൻജിനിയറിംഗ്, ഹൈഡ്രോളജി, നാച്വറൽ റിസോഴ്സ് മാനേജ്മെനന്റ് എന്നിവയിൽ ബിരുദാനന്തബിരുദം. 15 വർഷത്തെ പ്രവൃത്തിപരിചയം
ശമ്പളം-25-30 ലക്ഷം
കണ്ടന്റ് റൈറ്റർ
പ്രായം 21-45
യോഗ്യത-ഡിഗ്രി
ശമ്പളം-12 ലക്ഷം
3 വർഷത്തെ പ്രവൃത്തിപരിചയം
ഗ്രാഫിക് ഡിസൈനർ
പ്രായം 21-45
അപ്ലൈഡ് ആർട്ട്, ഗ്രാഫിക് ഡിസൈനിംഗ്, മൾട്ടിമീഡിയ, ആനിമേഷൻ എന്നിവയിൽ ഡിപ്ലോമ/ ബാച്ചിലേഴ്സ് ബിരുദം/ മാസ്റ്റേഴ്സ് ബിരുദം.
3 വർഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം-12 ലക്ഷം
എല്ലാ തസ്തികയിലും ഓരോ ഒഴിവുകൾ വീതമാണ് ഉളളത്. യോഗ്യത , പ്രവൃത്തിപരിചയം, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.രണ്ട് വർഷത്തേക്കായിരിക്കും കരാർ. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 6. വിജ്ഞാപനം വിശദമായി വായിച്ചതിന് ശേഷം അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് -https://www.nabard.org/auth/writereaddata/CareerNotices/2203250500final%20Advtertisement%20-05%20Specialists%20on%20contract%2021.3.2025.pdf
സംസ്ഥാന സർക്കാരിന് കീഴിൽ കൂടുതൽ പ്രാദേശിക ഒഴിവുകൾ
ജില്ലാ കോര്‍ഡിനേറ്റര്‍ നിയമനം
നശാമുക്ത് ഭാരത് അഭിയാന്‍ (എന്‍എംബിഎ) പദ്ധതിക്ക് കീഴില്‍ ജില്ലയില്‍ നടപ്പാക്കുന്ന ഡ്രഗ് ഫ്രീ കണ്ണൂരിന്റെ ജില്ലാതല കര്‍മപദ്ധതി അനുസരിച്ച് പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജില്ലാ കോര്‍ഡിനേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം (എംഎസ്ഡബ്ല്യൂ), ലഹരി വിരുദ്ധ ബോധവല്‍കരണ പ്രവര്‍ത്തനങ്ങളില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ രേഖകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡാറ്റ, ലഹരി വിമുക്ത കണ്ണൂര്‍ സൃഷ്ടിക്കാനുള്ള നിര്‍ദേശങ്ങള്‍ എന്നിവ സഹിതം മാര്‍ച്ച് 27 ന് രാവിലെ 10.30 ന് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍ : 8281999015, 04972997811
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
രാത്രികാല മൃഗചികിത്സാ സേവനം വീട്ടുപടിക്കല്‍ പദ്ധതിയുടെ ഭാഗമായി എടക്കാട്, പേരാവൂര്‍ ബ്ലോക്കുകളില്‍ വൈകുന്നേരം ആറ് മുതല്‍ രാവിലെ ആറ് വരെ വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിന് കരാറടിസ്ഥാനത്തില്‍ 90 ദിവസത്തേക്ക് മാത്രം വെറ്ററിനറി ഡോക്ടറെ (ബിവിഎസ്സി & എഎച്ച്) നിയമിക്കുന്നു. യോഗ്യരായ വെറ്ററിനറി ബിരുദധാരികള്‍ ഒറിജിനല്‍ ബിരുദ സര്‍ട്ടിഫിക്കറ്റും കെ.വി.സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും സഹിതം മാര്‍ച്ച് 26 ന് രാവിലെ 11 ന് കണ്ണൂര്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണം. ഫോണ്‍ : 0497 2700267












Click it and Unblock the Notifications