ഈ യോഗ്യത ഉണ്ടോ? സപ്ലൈക്കോയില്‍ ഒഴിവുകള്‍; സപ്റ്റംബർ 25 ന് മുൻ് അപേക്ഷിക്കണം
പാലക്കാട്: നെല്ല് സംഭരണത്തോടനുബന്ധിച്ച് സപ്ലൈക്കോ ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. സെപ്റ്റംബര്‍ 25നകം അപേക്ഷ നല്‍കണം.
കൃഷിയിൽ വിഎച്ച്എസ്/തത്തുല്യമാണ് യോഗ്യത. ഓരോ പഞ്ചായത്തിലെയും പ്രാദേശിക ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണനയുണ്ട്. കൂടാതെ ടൂവീലര്‍ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. പാലക്കാട് സപ്ലൈക്കോ പാഡി മാര്‍ക്കറ്റിങ് ഓഫീസില്‍ നേരിട്ടാണ് അപേക്ഷ നല്‍കേണ്ടത്.

പ്രൊജക്ട് ഓഫീസര്‍മാരുടെ താത്കാലിക നിയമനം
ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് രണ്ടു പ്രൊജക്റ്റ് ഓഫീസര്‍മാരെ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത എം.എസ്.ഡബ്ല്യു.( മെഡിസിന്‍ ആന്‍ഡ് സൈക്യാട്രി ) . പ്രായപരിധി ഇല്ല .വേതനം 29,535 / അപേക്ഷകര്‍ പ്രായം. യോഗ്യത,പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം [email protected] ല്‍ സെപ്റ്റംബര്‍ 26 ന് വൈകീട്ട് അഞ്ചിനു മുന്‍പ് അപേക്ഷ നല്‍കണം. ഫോണ്‍-0491-2533327.
റിസർച്ച് അസിസ്റ്റന്റ് ഒഴിവ്
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചൈൽഡ് ഡെവലപ്മെന്റ് സെന്ററിലെ യൂണിസെഫ് ഫണ്ടഡ് പ്രോജക്ടിലേക്ക് ആറുമാസത്തേയ്ക്ക് രണ്ടു റിസർച്ച് അസിസ്റ്റന്റുമാരുടെ താൽക്കാലിക ഒഴിവുണ്ട്. പ്രതിമാസ വേതനം 30000 രൂപ. പി.ജി.ഡി.സി.സി.ഡി യും ഒരു വർഷ പരിചയവും അല്ലെങ്കിൽ എം.എസ്‌സി/എം.എ സൈക്കോളജി എന്നിവയാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ എന്നിവയുമായി സെപ്റ്റംബർ 23 -ാം തീയതി രാവിലെ 11 മണിക്ക് സി.ഡി.സി യിൽ വാക് ഇൻ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക് www.cdckerala.org എന്ന വെബ്സൈറ്റിലോ, 0471-2553540 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക.
താത്കാലിക ഇൻസ്ട്രക്ടർ ഒഴിവ്
കഴക്കൂട്ടം ഗവ. വനിത ഐടിഐയിൽ താത്കാലിക ഇൻസ്ട്രക്ടർ ഒഴിവുണ്ട്. 19 ന് രാവിലെ 11 ന് അഭിമുഖം നടക്കും. വിശദവിവരങ്ങൾക്ക് കഴക്കൂട്ടം വനിത ഐ.ടി.ഐയിൽ ബന്ധപ്പെടണം.
ഇന്റേണൽ ഓഡിറ്റ് ഓഫീസർ
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ഇന്റേണൽ ഓഡിറ്റ് ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. 27 ന് വൈകിട്ട് 3നകം അപേക്ഷ നൽകണം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
പീർ എഡ്യൂകേറ്റർ /സപ്പോർട്ടർ നിയമനം
നാഷണൽ വൈറൽ ഹെപ്പറ്റൈറ്റീസ് കൺട്രോൾ പ്രോഗ്രാമിന്റെ കീഴിൽ ജില്ലയിലെ ചികിത്സാ കേന്ദ്രങ്ങളായ ഇടുക്കി ജില്ലാ ആശുപത്രി , തൊടുപുഴ, താലൂക്ക് ആശുപത്രി അടിമാലി എന്നിവിടങ്ങളിൽ പീർ എഡ്യൂകേറ്റർ /സപ്പോർട്ടർമാരെ ഇൻസെന്റീവ് അടിസ്ഥാനത്തിൽ നിയമിക്കുന്നു.ഓരോ ഒഴിവ് വീതമാണുള്ളത്. സെപ്റ്റംബർ 26 ന് രാവിലെ 11 മണി മുതൽ ഇടുക്കി ജില്ലാ മെഡി ക്കൽ ഓഫീസിൽ (ആരോഗ്യം) വാക്ക് ഇൻ ഇന്റർവ്യു നടക്കും. ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ ഹെപ്പറ്റൈറ്റീസ് ബിസി രോഗബാധിതരായ അല്ലെങ്കിൽ സുഖം പ്രാപിച്ച വ്യക്തിയായിരിക്കണം, കുറഞ്ഞത് 12-ാം തരം പാസ്സായിരിക്കണം, പ്രാദേശിക ഭാഷയിലുള്ള മികച്ച അറിവും ഇംഗ്ലീഷ് ഭാഷ യിൽ പ്രവർത്തന പരിചയവും ഉണ്ടായിരിക്കണം, അടിസ്ഥാന കമ്പ്യൂട്ടർ ഡേറ്റാ എൻട്രി പരിജ്ഞാനം, നിലവിൽ ഹെപ്പറ്റൈറ്റീസ് ബിസി രോഗബാധിതരായ അല്ലെങ്കിൽ സുഖം പ്രാപിച്ച വ്യക്തികളിൽ നിന്നുമാണ് അപേക്ഷ സ്വീകരിക്കുന്നത്. ഇത്തരക്കാരുടെ അഭാവ ത്തിൽ പൊതുവിഭാഗത്തിൽ നിന്നും നിയമനം നടത്തും..
യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും സാക്ഷ്യ പ്പെടുത്തിയ പകർപ്പും, ആധാർ,വോട്ടർ ഐ.ഡി എന്നിവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പും ഇന്റർവ്യു സമയത്ത് ഹാജരാക്കേണ്ടതാണ്. ഫോൺ: 04862 233030, 04862 296449.












Click it and Unblock the Notifications