ഈ യോഗ്യത ഉണ്ടോ? സി-ഡാകിൽ ജോലി; 17.5 ലക്ഷം വരെ ശമ്പളം; വിശദവിവരങ്ങൾ
ഈ യോഗ്യതയുണ്ടോ? എന്നാൽ കരാർ അടിസ്ഥാനത്തിൽ സി-ഡാകിൽ ജോലി നേടാം. ആകെ 44 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം
പ്രൊജക്ട് മാനേജർ (ടെക്നിക്കൽ പ്രൊജക്ട് മാനേജ്മെന്റ്, സൊല്യൂഷൻ ആർക്കിടെക്റ്റ്)-10 ഒഴിവുകളാണ് ഉള്ളത്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 56 വയസാണ്. ഉദ്യോഗാർത്ഥികൾക്ക് ബിഇ/ബിടെക് /കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം /എംഇ/എംടെക് ഉണ്ടായിരിക്കണം. വാർഷിക ശമ്പളം 17.52 ലക്ഷം രൂപയായിരിക്കും.

പ്രൊജക്ട് എഞ്ചിനീയർ (ടെസ്റ്റിങ്)- ബിഇ/ബിടെക്/സയൻസിൽ ബിരുദാനന്തര ബിരുദം/ കംമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ എംഇ/എംടെക്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 45 വയസാണ്.ആകെ നാല് ഒഴിവുകളാണ് ഉള്ളത്. 7.86 ലക്ഷം രൂപ ശമ്പളമായി ലഭിക്കും
സീനിയർ പ്രൊജക്ട് എഞ്ചിനിയർ -15 ഒഴിവുകൾ. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്.ബിഇ/ബിടെക്/സയൻസിൽ ബിരുദാനന്തര ബിരുദം/ കംമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ എംഇ/എംടെക്. 10.12ലക്ഷമാണ് വാർഷിക ശമ്പളം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നോയിഡയിലായിരിക്കും നിയമനം. മൂന്ന് വർഷത്തെ കരാർ നിയമനമാണ്.
സംസ്ഥാന സർക്കാരിന് കീഴിൽ നിരവധി ഒഴിവുകൾ
വാക്ക് ഇൻ ഇന്റർവ്യൂ
തൃശൂർ ജില്ലയിൽ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന മോഡൽ ഹോം ഫോർ ഗേൾസ്, എൻട്രി ഹോം ഫോർ ഗേൾസ് എന്നീ സ്ഥാപനങ്ങളിൽ ഒഴിവുള്ള സെക്യൂരിറ്റി, സൈക്കോളജിസ്റ്റ് തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള വനിത ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജനുവരി 17 ന് രാവിലെ 10 മണിക്ക് തൃശൂർ രാമവർമ്മപുരം മോഡൽ ഹോം ഫോർ ഗേൾസിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.
സെക്യൂരിറ്റി തസ്തികയിലേക്കുള്ള യോഗ്യത എസ്.എസ്.എൽ.സിയാണ്. 10,000 രൂപയാണ് പ്രതിമാസ വേതനം. സൈക്കോളജിസ്റ്റ് (ഫുൾ ടൈം റസിഡന്റ്) തസ്തികയിലേക്ക് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും രണ്ട് വർഷത്തെ പ്രവർത്തിപരിചയവും വേണം. 20,000 രൂപയാണ് പ്രതിമാസ വേതനം. കൂടുതൽവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ: 0471 2348666.
ലീഗല്‍ അസിസ്റ്റന്റ് ഒഴിവ്
കേരള സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷനില്‍ ലീഗല്‍ അസിസ്റ്റന്റിന്റെ താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും നേടിയ എല്‍.എല്‍.ബി ബിരുദവും, ബാര്‍ കൗണ്‍സില്‍ അംഗത്വവും, കോടതി വ്യവഹാരങ്ങളില്‍ കുറഞ്ഞത് 2 വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. പ്രായപരിധി 40 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ ബയോഡേറ്റയും വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ജനുവരി 10 നകം [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കണം. ഫോണ്‍: 9447088469.












Click it and Unblock the Notifications