ജർമ്മനിയിൽ ജോലി വേണോ? 600000ത്തോളം ഒഴിവുകൾ, എങ്ങനെ കണ്ടെത്താം? എങ്ങനെ അപേക്ഷിക്കാം?
നാട്ടിൽ പഠനം പൂർത്തിയാക്കിയ ശേഷം വിദേശ രാജ്യങ്ങളിൽ പോയി ജോലി ചെയ്യാനും ജീവിക്കാനും ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ തലമുറയിലെ പലരും. മികച്ച ജീവിത നിലവാരവും ആകർഷകമായ ശമ്പള പാക്കേജുകളുമൊക്കെയാണ് നമ്മുടെ യുവാക്കളെ വിദേശത്തേക്ക് ആകർഷിക്കുന്നത്. എന്നാൽ പലർക്കും വിദേശത്തെ വിവിധങ്ങളായ തൊഴിൽ സാധ്യതകളെ കുറിച്ച് വലിയ ധാരണയില്ല താനും.
വിവിധ രാജ്യങ്ങളിൽ വിദഗ്ധരായ തൊഴിലാളികളുടെ ക്ഷാമം രൂക്ഷമാണ്. ജപ്പാൻ, ജർമ്മനി, ഇറ്റലി, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങൾ ഈ പ്രതിസന്ധി നേരിടുകയാണ്. ഇത് പരിഹരിക്കാൻ, ഇത്തരം രാജ്യങ്ങൾ വിദേശ പ്രതിഭകളെ ആകർഷിച്ച് വിസ നിയമങ്ങൾ ലഘൂകരിക്കുകയും ആകർഷകമായ ശമ്പള പാക്കേജുകൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. തൊഴിൽ രംഗത്തെ വിടവുകൾ നികത്തി സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താനാണ് ഇത്തരം നീക്കങ്ങൾ.
ഉദാഹരണത്തിന്, എൻജിനീയറിങ്, ഐ.ടി, ആരോഗ്യം, മൊബിലിറ്റി ടെക്നോളജി, ഹരിത ഊർജ്ജം തുടങ്ങിയ മേഖലകളിൽ ജർമ്മനിയിൽ വലിയ വിദഗ്ദ്ധ ക്ഷാമമുണ്ട്. ഇവയ്ക്ക് പരിഹാരമായി ജർമ്മൻ സർക്കാർ വിസ നിയമങ്ങൾ ലളിതമാക്കുകയും ഇയു ബ്ലൂ കാർഡ് ശമ്പള പരിധി കുറയ്ക്കുകയും ചെയ്തു. കൂടാതെ, വേഗത്തിലുള്ള ഡിജിറ്റൽ പ്രോസസ്സിംഗും 'ഓപ്പർച്യൂണിറ്റി കാർഡ്' പദ്ധതിയും അവതരിപ്പിച്ചും ജർമ്മനിയിലേക്ക് ആഗോള പ്രതിഭകളെ ആകർഷിക്കുന്നു. ഇന്ത്യൻ വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും ജർമ്മനിയിൽ പഠിക്കാനും ജോലി ചെയ്യാനും എളുപ്പവഴിയാണിത്.

ടേൺ ഗ്രൂപ്പ് സി.ഇ.ഒ. അവിനവ് നിഗം പറയുന്നതനുസരിച്ച്, "ജർമ്മനിയുടെ തൊഴിൽപരമായ വെല്ലുവിളി ഒരു ഹ്രസ്വകാല നൈപുണ്യ വിടവല്ല, മറിച്ച് ഘടനാപരമായ മാറ്റമാണ്. നിലവിൽ ഏകദേശം 600,000 ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുന്നു, ദശലക്ഷക്കണക്കിന് ആളുകൾ വരും വർഷങ്ങളിൽ വിരമിക്കുകയും ചെയ്യും. രാജ്യം അതിന്റെ സമ്പദ്‌വ്യവസ്ഥയുടെ സാങ്കേതിക അടിത്തറ പുനർനിർമ്മിക്കുകയാണ്."
ഈ രാജ്യങ്ങളിൽ ജോലി തേടുന്നവർ വിസ നിയമങ്ങൾ, യോഗ്യതാ മാനദണ്ഡങ്ങൾ, ഒഴിവുകൾ എന്നിവയെക്കുറിച്ച് അറിഞ്ഞിരിക്കണം. അപേക്ഷകർക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതിനായി ഔദ്യോഗിക വെബ്സൈറ്റുകൾ ലഭ്യമാണ്.
* ജർമ്മനി- make-it-in-germany.com
* ഇറ്റലി- globalcitizensolutions.com
* ന്യൂസിലൻഡ്- jobs.govt.nz, careers.govt.nz
* ജപ്പാൻ- GaijinPot, Daijob, Japan Dev എന്നിവയാണ് പ്രധാന ഔദ്യോഗിക പോർട്ടലുകൾ.
ഈ വെബ്സൈറ്റുകൾ തൊഴിൽ ആവശ്യകതകളും വിസ നടപടികളും യോഗ്യതാ മാനദണ്ഡങ്ങളും ഉൾപ്പെടെയുള്ള സമഗ്ര വിവരങ്ങൾ നൽകുന്നു. അതിനാൽ അന്താരാഷ്ട്ര പ്രൊഫഷണലുകൾക്ക് വിദേശത്ത് ജോലി കണ്ടെത്താനും ആസൂത്രണം ചെയ്യാനും എളുപ്പമാകും. കഴിവുളളവർക്ക് ആഗോള തലത്തിൽ പ്രിയമേറുമ്പോൾ, ഇത്തരം ഉയർന്ന ഡിമാൻഡുള്ള രാജ്യങ്ങളിൽ പുതിയ കരിയർ സാധ്യതകൾ കണ്ടെത്താനായി ഇതൊരു മികച്ച അവസരം നൽകുന്നു.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
മീന പണം എറിഞ്ഞ് പണം കൊയ്യുന്നു; 10 കോടി 100 കോടിയാക്കിയ ബുദ്ധി, വീട് വില്‍പ്പന ചര്‍ച്ച -
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു












Click it and Unblock the Notifications