Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിൽ ഈ മേഖലയിലാണോ ജോലി; 2025 ൽ ശമ്പളം കുതിച്ചുയരും..ഈ മേഖലയിലെങ്കിൽ സ്ഥിതി കഷ്ടം

അബുദാബി: പുതിയ ജോലി തേടുന്നവരുടെ പ്രഥമ പരിഗണന ഉയർന്ന ശമ്പളം തന്നെയാണെന്ന കാര്യത്തിൽ തർക്കമില്ല യുഎഇയിലും ഇത് തന്നെയാണ് സ്ഥിതി. 2025 ൽ പഴയ ജോലി വിട്ട് പുതിയ ജോലിയിലേക്ക് ചേക്കേറാൻ ശ്രമിക്കുന്നവരുടെയെല്ലാം ഉയർന്ന ശമ്പളം ആണ് ആദ്യം മുന്നോട്ട് വെയ്ക്കുന്ന ആവശ്യം.

എച്ച്ആർ സ്ഥാപനമായ റോബേർട്ട് ഹാഫ് പുറത്തുവിട്ട 2025ലേക്കുള്ള സാലറി ഗൈഡിലും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം പരിശീലനം ലക്ഷ്യം വെച്ചും മികച്ച അവസരങ്ങൾ തേടിയും ആനുകൂല്യങ്ങൾ പ്രതീക്ഷിച്ചും കോർപറേറ്റ് മൂല്യങ്ങളിൽ വിശ്വസിച്ചുമെല്ലാം ജോലി മാറാൻ തയ്യാറെടുക്കുന്നവരും ഉണ്ടെന്നാണ് ഗൈഡിൽ പറയുന്നത്. വർക്ക് ലൈഫ് ബാലൻസ് ആണ് മറ്റ് ചിലരുടെ പ്രഥമ പരിഗണന. സമാധാനകരമായ തൊഴിൽ ക്രമീകരണങ്ങൾ, സഹപ്രവർത്തകരുമായുള്ള യോജിപ്പ്, ജീവിത ചെലവ്, യാത്രാ സമയം ഇതിനെയെല്ലാം അടിസ്ഥാനപ്പെടുത്തിയും ജോലി മാറ്റം ആഗ്രഹിക്കുന്നവരുണ്ട്.

uae2-173

അതേസമയം നല്ല ശമ്പളത്തിന് പുറമെ തങ്ങളുടെ കഴിവുകൾ വളർത്താനും കൂടുതൽ പഠിക്കാനും മുന്നേറാനും കഴിയുന്ന റോളുകൾ ഉണ്ടെങ്കിൽ അത്തരം കമ്പനികളിൽ ജോലി ചെയ്യാൻ താത്പര്യപ്പെടുന്നവരും ഉണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. അടുത്ത വർഷത്തിലേക്ക് കടക്കുമ്പോൾ ഏകദേശം 65 ശതമാനം ആളുകളും ജോലി മാറ്റത്തിന് തയ്യാറെടുക്കുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിൽ തന്നെ 30 ശതമാനം ആളുകളും ജോലി മാറ്റം ആഗ്രഹിക്കുന്നത് വർധിച്ചുവരുന്ന ജീവിത ചെലവാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

ആരുടെ ശമ്പളമാണ് വർധിക്കുക?

അടുത്ത വർഷം ശമ്പള വർധന പ്രതീക്ഷിക്കാവുന്നത് നിയമ, സാങ്കേതിക മേഖലകളിലാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഊ മേഖലകൾക്ക് രാജ്യത്ത് ഡിമാന്റ് ഏറെയാണ്. ഈ സാഹചര്യത്തിൽ മികച്ച രീതിയിൽ തന്നെ ശമ്പള വർധനവ് ഉണ്ടാകുമെന്ന് റോബേർട്ട് ഹാഫ് മിഡിൽ ഈസ്റ്റ് ഡയറക്ടർ ഗാരെത് എൽ മെറ്റൂറി പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.

അതേസമയം വലിയ തിരിച്ചടി ഉണ്ടാകാൻ പോകുന്നത് ഫിനാൻസ് , അക്കൗണ്ടിംഗ് മേഖലകളിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മേഖലകളിൽ നിലവിൽ പ്രാദേശിക തലത്തിൽ നിന്നുള്ള നിരവധി യോഗ്യരായ ഉദ്യോഗാർത്ഥികളുണ്ട്. മാത്രമല്ല കൂടുതൽ പേർ ഇതേ മേഖലയിൽ ജോലി തേടി എത്തുന്നുമുണ്ട്. അതിനാൽ തന്നെ ശമ്പളം ഉയർത്തേണ്ട ആവശ്യകത കമ്പനികൾക്ക് ഉണ്ടാകുന്നില്ല. കുറഞ്ഞ ശമ്പളത്തിൽ തന്നെ കൂടുതൽ പേരെ കിട്ടുമെന്ന തോന്നലും ഇതിന് പിന്നിലുണ്ടെന്ന് അദ്ദേഹം പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+