Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോക്യുമെന്റ് ട്രാൻസ്ലേറ്റർ, സ്റ്റാഫ് നഴ്സ്, അധ്യാപക ഒഴിവുകൾ; അപേക്ഷിക്കാം

എറണാകുളം: തൃപ്പൂണിത്തുറ സർക്കാർ സംസ്കൃത കോളജിൽ ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാൻസ്‌ലേറ്റർ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

സംസ്കൃതം ഐഛികവിഷയമായോ ഉപവിഷയമായോ എടുത്തിട്ടുള്ള ബിരുദം അല്ലെങ്കിൽ ബി. വിദ്വാൻ (സംസ്കൃതം) ശാസ്ത്ര ഭൂഷണം അല്ലെങ്കിൽ സംസ്കൃതത്തിലുള്ള മറ്റ് ഏതെങ്കിലും തത്തുല്യമായ ഡിപ്ലോമയും മലയാളവും ഇംഗ്ലീഷും കൂടാതെ തമിഴ് അല്ലെങ്കിൽ കന്നഡ ഭാഷ ഏഴുതുവാനും വായിക്കുവാനും ഉള്ള കഴിവും പനയോല കൈയെഴുത്ത് പ്രതികൾ പകർത്തി എഴുതുവാനുള്ള പരിജ്ഞാനവുമാണ് യോഗ്യത.നല്ല കയ്യക്ഷരവും വേണം. താത്പര്യമുള്ളവർ ഡിസംബർ ഒന്നിനു രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം.

jobb

ദന്ത ഡോക്ടർ, സ്റ്റാഫ് നഴ്‌സ് നിയമനം

മലപ്പുറം; തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ അഡ്‌ഹോക് വ്യവസ്ഥയിൽ ദന്ത ഡോക്ടർ, സ്റ്റാഫ് നഴ്‌സ് എന്നീ തസതികകളിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് അസ്സൽ സർട്ടിഫിക്കറ്റ് സഹിതം നവംബർ 30ന് രാവിലെ 11ന് ആശുപത്രി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0494 2460372.

അസിസ്റ്റന്റ് എഞ്ചിനീയര്‍ ഒഴിവ്

കാസർഗോഡ്: മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ ഓഫീസില്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ താത്ക്കാലിക ഒഴിവ്. യോഗ്യത ബി.ടെക് സിവില്‍. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ രണ്ടിന് ശനിയാഴ്ച്ച വൈകിട്ട് അഞ്ച് വരെ. അപേക്ഷ നല്‍കിയവര്‍ക്ക് അഭിമുഖ തീയതി പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04994 232891.

ട്രെയിനി അപേക്ഷ ക്ഷണിച്ചു

കാസർഗോഡ്: ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി താത്ക്കാലിക അടിസ്ഥാനത്തില്‍ ട്രെയിനികളെ നിയമിക്കുന്നു. യോഗ്യത മൂന്ന് വര്‍ഷ ഇലക്ട്രോണിക്‌സ് / കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ, ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്കിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ആശുപത്രി മാനേജ്‌മെന്റ് സോഫ്റ്റ് വെയര്‍ ആന്റ് ഇംപ്ലിമെന്റേഷനില്‍ പ്രവൃത്തി പരിചയം അഭികാമ്യം. മുന്‍പരിചയം നിര്‍ബന്ധമില്ല. കാറഡുക്ക, കാസര്‍കോട് ബ്ലോക്കുകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ പത്തിന് വൈകിട്ട് അഞ്ചിനകം https://forms.gle/RERRv7nZPgKh9Jfe9 അല്ലെങ്കില്‍ https://arogyakeralam.gov.in/ehealth/ എന്ന ലിങ്കില്‍ അപേക്ഷിക്കണം. വൈകിവരുന്ന അപേക്ഷ സ്വീകരിക്കില്ല. അഭിമുഖം ഡിസംബര്‍ 18ന് രാവിലെ 10ന് ജില്ലാ മെഡിക്കല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. ഫോണ്‍ 9745799948.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+