Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ ഡിഗ്രിയോ ഡിപ്ലോമയോ ഉണ്ടോ? ബെൽജിയത്തിൽ ജോലി നേടാം; 2 ലക്ഷം രൂപ വരെ ശമ്പളം

വിദേശത്ത് മികച്ചൊരു ജോലി സ്വപ്നം കാണുകയാണോ? എന്നാൽ ഇനി കൂടുതൽ ആലോചിച്ച് തല പുകയ്ക്കേണ്ട. മികച്ചൊരു അവസരമാണ് നിങ്ങൾക്ക് ഒരുങ്ങിയിരിക്കുന്നത്. അതും സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴി. ബെൽജിയത്തിലേക്കാണ് ജോലി അവസരം.യോഗ്യത, അപേക്ഷിക്കാനുള്ള പ്രായം, ശമ്പളം, അവസാന തീയതി തുടങ്ങിയ വിവരങ്ങൾ അറിയാം.

തസ്തികകൾ

ടെക്നീഷ്യൻസിനാണ് അവസരം. പുരുഷൻമാർക്ക് മാത്രമേ അയക്കാൻ സാധിക്കൂ. ഇലക്ട്രികൽ ടെക്നീഷ്യൻ , ഇലക്ട്രോമെക്കാനിക്കൽ ടെക്നീഷ്യൻസ്, മെയിന്റനൻസ് ടെക്നീഷ്യൻ, റിപെയർ ടെക്നീഷ്യൻ, മെഷീൻ ഇൻസ്പെക്ടർ (ഫോക്ക് ലിഫ്റ്റ്, ഏരിയൽ വർക്ക് പ്ലാറ്റ്ഫോം, ടെലി ഹാന്റലർ), കൺസ്ട്രക്ഷൻ സൈറ്റ് മാനേജർ, പ്രൊജക്ട് പ്രിപറർ/ പ്രൊജക്ട് എൻജിനയർ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്

job2

യോഗ്യത-ഡിപ്ലോമ അല്ലെങ്കിൽ എൻജിനിയറിങ് ഡിഗ്രി. അതത് മേഖലകളിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. എന്ന് വെച്ച് തുടക്കക്കാരെ പരിഗണിക്കാതിരിക്കില്ല. യോഗ്യതയുള്ള തുടക്കക്കാർക്കും അപേക്ഷിക്കാം. ഇംഗ്ലീഷിൽ നന്നായി ആശയവിനിമയം നടത്താനുള്ള കഴിവും ആവശ്യമാണ്. 40 വയസാണ് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി.

ശമ്പളം-1.5 ലക്ഷം മുതൽ 2 ലക്ഷം വരെ ശമ്പളമായി ലഭിക്കും അയാതയ് ബെൽജിയം ഇയുആർ 1500 മുതൽ 2200 വരെ. കൂടാതെ വിമാന ടിക്കറ്റും വിസയും മെഡിക്കൽ ഇൻഷുറൻസും സൗജന്യമായി ലഭിക്കും.. ലഞ്ച് വൗച്ചറും ഷിഫ്റ്റ് ബോണസും ഉണ്ട്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന വിലാസത്തിൽ വിശദമായ സിവിയും പാസ്പോർട്ടും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അയക്കണം. ഒക്ടോബർ 15 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

കൊച്ചിൻ ഷിപ്പ് യാർഡിലേക്ക് അവസരം

കൊച്ചിൻ ഷിപ്പ് യാർഡിൽ ഡയറക്ടർ (ഓപറേഷൻസ്) തസ്തികയിൽ അവസരം. അപേക്ഷിക്കാനുള്ള പ്രായപരിധി 45 വയസാണ്. എൻജിനയറിങിൽ മികച്ച വിജയം നേടിയവർക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയം സംബന്ധിച്ച വിശദമായ വിവരങ്ങൾ വിജ്ഞാപനത്തിൽ വായിക്കാം.

അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 180000 മുതൽ 340000 വരെ ശമ്പളം ലഭിക്കും.

അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് അറിയാം

ആദ്യം പിഇഎസ്ബിയുടെ വെബ്സൈറ്റിൽ കയറി ഓൺലൈനായി അപേക്ഷിക്കേണം. തുടർന്ന് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഉൾപ്പെെ സെക്രട്ടറി , പബ്ലിക് എന്റർപ്രൈസ് സെലക്ഷൻ ബോർഡ്, പബ്ലിക്ക് എന്റർപ്രൈസസ് ഭവൻ, ബ്ലോക്ക് നമ്പം 14, സിജിഒ കോംപ്ലക്സ്, ലോധി റോഡ്, ന്യൂഡൽഹി -110003 എന്ന വിലാസത്തിൽ നവംബർ 11 ന് മുൻപായി അപേക്ഷിക്കണം. ഓൺലൈനായി അപേക്ഷിക്കാനള്ള അവസാന തീയതി ഒക്ടോബർ 25 ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+