ഡിആർഡിഒയിൽ അപ്രന്റിസ് അവസരം: 150 ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ
ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ 2022 - 23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഗ്രാജ്വേറ്റ് / ഡിപ്ലോമ / ഐ ടി ഐ (എഞ്ചിനീയറിംഗ്), ജനറല്‍ സ്ട്രീം - ബികോം / ബി എസ് സി/ ബി എ ( നോണ്‍ എഞ്ചിനീയറിംഗ് ) അപ്രന്റിസ്ഷിപ്പ് പരിശീലനത്തിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് drdo.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ 2022 മാര്‍ച്ച് 14 വരെ അപേക്ഷിക്കാം. ഇന്റര്‍വ്യൂ / എഴുത്ത് പരീക്ഷയ്ക്കുള്ള ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളുടെ ആദ്യ ലിസ്റ്റ് 2022 മാര്‍ച്ച് 25-ന് പുറത്തിറങ്ങും.
മൊത്തം 150 ഒഴിവുകള്‍ നികത്തുന്നതിനാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുന്നത്, അതില്‍ 75 ഒഴിവുകള്‍ ഗ്രാജ്വേറ്റ് അപ്രന്റിസ് ട്രെയിനികള്‍ക്കുള്ളതാണ് (ബി.ഇ/ ബി.ടെക്./ തത്തുല്യം), ഡിപ്ലോമ അപ്രന്റീസ് ട്രെയിനികള്‍ക്ക് 20, ഐടിഐ അപ്രന്റീസ് ട്രെയിനികള്‍ക്ക് 25, ഗ്രാജ്വേറ്റ് അപ്രന്റീസ് ട്രെയിനികള്‍ക്ക് (ജനറല്‍ സ്ട്രീം) 30 പേര്‍ എന്നിങ്ങനെയാണ് മറ്റ് അവസരങ്ങള്‍.
യോഗ്യതാ മാനദണ്ഡം
പ്രായപരിധി: 2022 മാര്‍ച്ച് 14-ന് കുറഞ്ഞ പ്രായപരിധി 18 വയസ്സും ഉയര്‍ന്ന പ്രായപരിധി 27 വയസ്സുമാണ്.
വിവിധ വിഷയങ്ങളില്‍ ലഭ്യമായ ഒഴിവുകളെ ആശ്രയിച്ച്, രേഖകളുടെ തൃപ്തികരമായ പരിശോധനയ്ക്ക് വിധേയമായി, അക്കാദമിക് മെറിറ്റ്/എഴുത്ത് പരീക്ഷ/ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റിംഗിലൂടെ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കും. ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ഡി ആര്‍ ഡി ഒ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അപ്ഡേറ്റുകള്‍ക്കായി അപേക്ഷകര്‍ വെബ്സൈറ്റില്‍ പതിവായി പരിശോധിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.

തൊഴിലുറപ്പ് പദ്ധതിയിൽ ഡിസ്ട്രിക്ട് എൻജിനിയർ,
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഇടുക്കി, മലപ്പുറം ജില്ലാ മിഷനുകളിൽ ഡിസ്ട്രിക്റ്റ് എം.ജി.എൻ.ആർ.ഇ.ജി.എ. എൻജിനീയർ തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവു വീതമാണുള്ളത്. യോഗ്യത: അഗ്രികൾച്ചറൽ എൻജിനിയറിങ്ങിൽ ബി.ടെക് ബിരുദം. ഈ യോഗ്യത ഉള്ളവരുടെ അഭാവത്തിൽ സിവിൽ എൻജിനിയറിങ്ങിൽ ബിരുദം, കൃഷി ശാസ്ത്രത്തിൽ ബിരുദം, പരിസ്ഥിതി ശാസ്ത്രത്തിൽ ബിരുദാനന്തര ബുരുദം എന്നിവയുള്ളവരെയും പരിഗണിക്കും. പ്രതിമാസം ഓണറേറിയം 44,020 രൂപ. ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം ബയോഡേറ്റ, യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതമുള്ള അപേക്ഷകൾ മാർച്ച് 22ന് വൈകിട്ട് അഞ്ചിനു മുമ്പായി ലഭിക്കത്തക്ക വിധത്തിൽ മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, പബ്ലിക് ഓഫീസ്, ലാന്റ് റവന്യൂ കമ്മീഷണറേറ്റ് ബിൽഡിംഗ്, മൂന്നാം നില, വികാസ്ഭവൻ പി.ഒ, തിരുവനന്തപുരം, പിൻ-695033 എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471- 2313385, 0471-2314385, www.nregs.kerala.gov.in.
അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ എറണാകുളം, കോട്ടയം, പാലക്കാട് ജില്ലകളിൽ ഒഴിവുള്ള ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർമാരുടെ തസ്തികയിലേക്കും, പാലക്കാട് ഒഴിവുള്ള ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്കും ആലപ്പുഴ ഒഴിവുള്ള ക്ലർക്ക് തസ്തികയിലേക്കും അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് യോഗ്യരായ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിവിധ സർക്കാർ വകുപ്പുകളിൽ ജൂനിയർ സൂപ്രണ്ട്/ തൊഴിൽ വകുപ്പിൽ അസിസ്റ്റന്റ് ഗ്രേഡ്-2 തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ തസ്തികയിൽ അപേക്ഷിക്കാം. (ശമ്പള സ്‌കെയിൽ: 43,400- 91,200), ഇതര സർക്കാർ സ്ഥാപനങ്ങളിൽ ക്ലർക്ക് (ശമ്പള സ്‌കെയിൽ: 26,500- 60,700), ഓഫീസ് അറ്റൻഡന്റ് (ശമ്പള സ്‌കെയിൽ: 23,000- 50,200), തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് യഥാക്രമം ക്ലർക്ക്, ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ അപേക്ഷിക്കാം. മാതൃ വകുപ്പിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം, കെ എസ് ആർ പാർട്ട്-2 റൂൾ-144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, ഡിക്ലറേഷൻ എന്നിവ സഹിതമുള്ള അപേക്ഷ വകുപ്പ് മേധാവികൾ മുഖേന സമർപ്പിക്കണം.
അപേക്ഷകൾ മാർച്ച് 20നു മുമ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്, ലേബർ വെൽഫെയർ ഫണ്ട് ബോർഡ് ബിൽഡിംഗ്, റ്റി.സി. നമ്പർ 28/ 2857(1), കുന്നുംപുറം റോഡ്, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം-35 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471-2464240.












Click it and Unblock the Notifications