ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് ഉദ്യോഗാര്‍ത്ഥികളെ തേടി ഡിആര്‍ഡിഒ, മാസം 31,000 രൂപ സ്റ്റൈപെന്‍ഡ്
എഞ്ചിനിയറിംഗ് വിഷയങ്ങളില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖത്തിന് അപേക്ഷ ക്ഷണിച്ച് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് (ഡി.ആര്.ഡി.ഒ). ആകെ 16 സീറ്റുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ കണിച്ചിരിക്കുന്നത്. അഭിമുഖത്തില്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് 31,000 രൂപയാണ് സ്റ്റൈപ്പന്റായി നല്‍കുക. ജനുവരി നാലു മുതല്‍ 11 വരെ തീയതികളിലാകും അഭിമുഖം നടക്കുകയെന്നാണ് ഡി.ആര്.ഡി.ഒ അറിയിച്ചിരിക്കുന്നത്.

യോഗ്യത
ഫസ്റ്റ് ക്ലാസ്സോടെയുള്ള ബി.ഇ/ബി.ടെക് ബിരുദവും നെറ്റ്/ഗേറ്റ് സ്കോറും. അല്ലെങ്കില്‍ എം.ഇ/ എം.ടെക്. ബിരുദ-ബിരുദാനന്തര തലത്തില്‍ ഫസ്റ്റ് ക്ലാസ്സോടെ പാസായിരിക്കണം.
മഹാരാഷ്ട്ര അഹമ്മദ് നഗറിലെ വെഹിക്കിള്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റില്‍ വെച്ചാകും അഭിമുഖം നടക്കുക. അഭിമുഖത്തിനെത്തുന്നവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോമും സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, ഐ.ഡി കാര്‍ഡ് എന്നിവയും കയ്യില്‍ കരുതേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് വിവരങ്ങള്‍ വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
Recommended Video
-
33,000 ഒഴിവുകൾ! കേന്ദ്ര സർക്കാരിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല'












Click it and Unblock the Notifications