കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് ഉദ്യോഗാര്‍ത്ഥികളെ തേടി ഡിആര്‍ഡിഒ, മാസം 31,000 രൂപ സ്റ്റൈപെന്‍ഡ്

Google Oneindia Malayalam News

എഞ്ചിനിയറിംഗ് വിഷയങ്ങളില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖത്തിന് അപേക്ഷ ക്ഷണിച്ച് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ). ആകെ 16 സീറ്റുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ കണിച്ചിരിക്കുന്നത്. അഭിമുഖത്തില്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് 31,000 രൂപയാണ് സ്റ്റൈപ്പന്റായി നല്‍കുക. ജനുവരി നാലു മുതല്‍ 11 വരെ തീയതികളിലാകും അഭിമുഖം നടക്കുകയെന്നാണ് ഡി.ആര്‍.ഡി.ഒ അറിയിച്ചിരിക്കുന്നത്.

drdo

യോഗ്യത
ഫസ്റ്റ് ക്ലാസ്സോടെയുള്ള ബി.ഇ/ബി.ടെക് ബിരുദവും നെറ്റ്/ഗേറ്റ് സ്‌കോറും. അല്ലെങ്കില്‍ എം.ഇ/ എം.ടെക്. ബിരുദ-ബിരുദാനന്തര തലത്തില്‍ ഫസ്റ്റ് ക്ലാസ്സോടെ പാസായിരിക്കണം.

മഹാരാഷ്ട്ര അഹമ്മദ് നഗറിലെ വെഹിക്കിള്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റില്‍ വെച്ചാകും അഭിമുഖം നടക്കുക. അഭിമുഖത്തിനെത്തുന്നവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോമും സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, ഐ.ഡി കാര്‍ഡ് എന്നിവയും കയ്യില്‍ കരുതേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് വിവരങ്ങള്‍ വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

Recommended Video

cmsvideo
Serum Institute rejects charges by Covid-19 vaccine trial participant of ‘serious side effects’

English summary
DRDO invites applications for interview for Junior Research Fellowship candidates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X