പ്രതിരോധ ഗവേഷണത്തിൽ താൽപ്പര്യമുള്ളവർക്ക് മികച്ച തൊഴിലവസരങ്ങൾ: അപേക്ഷ ക്ഷണിച്ച് ഡിആർഡിഒ
ദില്ലി: പ്രതിരോധ ഗവേഷണത്തിൽ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് മികച്ച തൊഴിലവസരവുമായി ഡിആർഡിഒ റിക്രൂട്ട്മെന്റ്. ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ)യുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ് (ഐഎൻഎംഎസ്) ആണ് ഡിആർഡിഒ റിക്രൂട്ട്മെന്റ് 2021ന് വേണ്ടി അർഹതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. റിസർച്ച് അസോസിയേറ്റ്, ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്) എന്നീ തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്യ യോഗ്യതയും താത്പര്യവും ഉള്ള ഉദ്യോഗാർത്ഥികൾക്ക് [email protected] എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷാ ഫോം അയയ്ക്കാം.
2021 സെപ്റ്റംബർ 24 ആണ് ഡിആർഡിഒ, ഐഎൻഎംഎഎസ് റിക്രൂട്ട്‌മെന്റ് 2021-നുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിയെന്ന് വിജ്ഞാപനത്തിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. അപേക്ഷാ അറിയിപ്പോ അപൂർണ്ണമായ അപേക്ഷ ലഭിക്കുന്നതിൽ ഐഎൻഎംഎഎസ് ദില്ലി ഉത്തരവാദിയായിരിക്കില്ലെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.താൽപ്പര്യമുള്ള വിദ്യാർത്ഥികൾ https://www.drdo.gov.in/whats-new- ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം 'വാട്ട്സ് ന്യൂ' കോളത്തിൽ നിന്ന് ഡൗൺലോഡ് ചെയ്ത് സാക്ഷ്യപത്രങ്ങളുടെ പകർപ്പുകൾ സഹിതം ഇമെയിൽ വഴി സമർപ്പിക്കാം. അപേക്ഷ അയക്കുന്നവർ [email protected] എന്ന ഇമെയിൽ വിലാസത്തിലാണ് അപേക്ഷകൾ അയയ്ക്കേണ്ടത്.

ഡിആർഡിഒ റിക്രൂട്ട്മെന്റ് 2021: ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ
ഡിആർഡിഒ റിസർച്ച് അസോസിയേറ്റ് (റിസർച്ച് അസിസ്റ്റന്റ്): 4, ഡിആർഡിഒ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്): 6,
ഡിആർഡിഒ റിക്രൂട്ട്മെന്റ് 2021: പ്രായപരിധി:
ഡിആർഡിഒയുടെ ഇന്റർവ്യൂ തീയതി പ്രകാരം ആർഎയ്ക്ക് 35 വർഷവും ജെആർഎഫിന് 28 വർഷവുമാണ് നിശ്ചയിച്ചിട്ടുള്ള ഉയർന്ന പ്രായ പരിധി. എസ്സി / എസ്ടി വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധി 5 വർഷവും ഒബിസി വിഭാഗങ്ങൾക്ക് 3 വർഷവുമാണ് ഉയർന്ന പ്രായപരിധി. എസ് ടി, എസ് സി വിഭാഗങ്ങളിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
ഡിആർഡിഒ റിക്രൂട്ട്‌മെന്റിന് ഒരു ഓൺലൈൻ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. (വീഡിയോ കോൺഫറൻസിംഗിലൂടെയായിരിക്കും ഈ ഇന്റർവ്യൂ. ഇതിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ ഓൺലൈൻ ഇന്റർവ്യൂന്റെ തീയതി പ്രത്യേകം അറിയിക്കുമെന്നും തൊഴിൽ അറിയിപ്പിൽ പറയുന്നുണ്ട്. എന്നിങ്ങനെയാണ് ഡിആർഡിഒ റിക്രൂട്ട്മെന്റിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയ.
ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾ ഓൺലൈൻ മോഡിൽ മാത്രം അഭിമുഖത്തിന് ഹാജരാകേണ്ടതുണ്ട്. ഫിസിക്കൽ മോഡിൽ വ്യക്തിഗത അഭിമുഖങ്ങൾ ഉണ്ടാകില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഷോർട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ ഓൺലൈൻ അഭിമുഖത്തിന്റെ തീയതിയും സമയവും ഇ-മെയിൽ / മൊബൈൽ വഴി അറിയിക്കും. റിസർച്ച് അസോസിയേറ്റിന് ഡിആർഡിഒ നിയമങ്ങൾക്ക് അനുസൃതമായി മാസത്തിൽ 54,000 രൂപയും എച്ച്ആർഎയുമാണ് ലഭിക്കുക. ജൂനിയർ റിസർച്ച് ഫെലോഷിപ്പിന് ഡിആർഡിഒ നിയമങ്ങൾ അനുസരിച്ച് പ്രതിമാസം 31,000 രൂപയും എച്ച്ആർഎയുമാണ് ലഭിക്കുക.
-
ഇന്‍ഡിഗോയില്‍ ക്യാബിന് അറ്റന്‍ഡന്റാകാം.. അവസരം വനിതകള്‍ക്ക് മാത്രം; ഈ യോഗ്യതകളുണ്ടോ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും












Click it and Unblock the Notifications