സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ സ്വപ്‌ന ജോലി; അപേക്ഷിക്കാന്‍ ദിവസങ്ങള്‍ മാത്രം
സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ്, നോണ്‍ എക്സിക്യൂട്ടീവ് തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ 15 വരെ അപേക്ഷിക്കാന്‍ സാധിക്കും. ഔദ്യോഗിക വെബ്‌സൈറ്റായ sailcareers.com എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. നിരവധി തസ്തികകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഒഴിവുകളുടെ വിശദാംശങ്ങള്‍ ചുവടെ
കണ്‍സള്‍ട്ടന്റുകള്‍: 10
മെഡിക്കല്‍ ഓഫീസര്‍മാര്‍: 10
മെഡിക്കല്‍ ഓഫീസര്‍മാര്‍ : 3
മാനേജ്‌മെന്റ് ട്രെയിനി - ടെക്: 3
അസിസ്റ്റന്റ് മാനേജര്‍ (സേഫ്റ്റി): 4
നോണ്‍ എക്‌സിക്യൂട്ടീവ് കേഡര്‍
ഓപ്പറേറ്റര്‍ കം ടെക്‌നീഷ്യന്‍ ട്രെയിനി: 87
മൈനിംഗ് ഫോര്‍മാന്‍ 9
സര്‍വേയര്‍: 6
മൈനിംഗ് മേറ്റ്: 20
അറ്റന്‍ഡന്റ് കം ടെക്‌നീഷ്യന്‍ ട്രെയിനി: 34
മൈനിംഗ് സിര്‍ദാര്‍: 50
അറ്റന്‍ഡന്റ് കം ടെക്‌നീഷ്യന്‍ ട്രെയിനി: 8

സയന്റിഫിക് ഓഫീസർ
സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലേക്ക് സയന്റിഫിക് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒരു വർഷ കാലയളവിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാരിന് കീഴിൽ 45,600-95,600 എന്ന ശമ്പള സ്‌കെയിലിൽ സേവനമനുഷ്ഠിച്ചു വരുന്ന M.Sc (Physics/ Chemistry/ Mathematics/ Electronics/ Computer Science) അല്ലെങ്കിൽ B.Tech (Mechanical/ Electrical or Electronics & Communication) യോഗ്യതയുള്ള സർക്കാർ ഉദ്യോഗസ്ഥർ/ ഹൈസ്‌കൂൾ/ ഹയർ സെക്കന്ററി (Jr) അധ്യാപകർക്ക് അപേക്ഷിക്കാം (അധ്യാപകർക്ക് മുൻഗണന). അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 25. ഒഴിവുകൾ തിരുവനന്തപുരം (4), കോട്ടയം (1), ചാലക്കുടി (1)- അപേക്ഷയിൽ ഏത് സ്ഥലത്തേയ്ക്കാണെന്ന് വ്യക്തമാക്കിയിരിക്കണം. വിശദവിവരങ്ങൾക്ക്: https://www.kstmuseum.com/
ഹയർ സെക്കൻഡറി ടീച്ചർ ഒഴിവ്
കൊല്ലം ജില്ലയിലെ എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി ടീച്ചറുടെ ഒഴിവുണ്ട്. മാത്തമാറ്റിക്സ്, ബോട്ടണി ടീച്ചർമാരുടെ ഒഴിവാണുള്ളത്. ഭിന്നശേഷി - കാഴ്ച പരിമിതർക്കായി മാത്തമാറ്റിക്സ് ഒഴിവും ശ്രവണപരിമിതർക്കായി ബോട്ടണി ടീച്ചർ ഒഴിവും സംവരണം ചെയ്തിരിക്കുന്നു.
എം എസ്സി മാത്തമാറ്റിക്സ്, എം എസ്സി ബോട്ടണി ആണ് അതത് തസ്തികകളിലേക്കുള്ള യോഗ്യത. ബി എഡ്, സെറ്റ് അല്ലെങ്കിൽ സമാന യോഗ്യത ഉണ്ടാവണം. 45600 - 95600 ആണ് ശമ്പള സ്‌കെയിൽ. 01/01/2023ന് 40 വയസ് കവിയരുത് (നിയമാനുസൃത വയസിളവ് സഹിതം).
പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ 13നകം ബന്ധപ്പെട്ട എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ. ഒ. സി ഹാജരാക്കണം.












Click it and Unblock the Notifications