കേന്ദ്ര പൊലീസ് സേനകളില്‍ സ്വപ്ന ജോലി; 322 അസി. കമാന്‍ഡന്റ് ഒഴിവുകള്‍
കേന്ദ്ര പൊലീസ് സേനകളില്‍ അവസരം. 322 അസി. കമാന്‍ഡാന്റ് ( ഗ്രൂപ്പ് എ) ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചു. ഈ മാസം പത്ത് വരെ അപേക്ഷിക്കാം. ആഗസ്റ്റ് ആറിന് നടത്തുന്ന സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സസ് പരീക്ഷയിലൂടെ ഈ തസ്തികകള്ിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.
ഒഴിവുകളുടെ വിശദാംശങ്ങള്‍
ബി എസ് എഫ് - 86
സി ആര്‍ പി എഫ് - 55
സി ഐ എസ് എഫ് - 91
ഐ ടി ബി പി - 60
എസ് എസ് ബി - 30

എഴുത്തുപരീക്ഷ, ശാരീരികക്ഷമത വൈദ്യ പരിശോധന, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്. ബിദുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന വര്‍ഷ വിദ്യാര്‍ത്ഥികളെയും പരിഗണിക്കും. എന്‍ സി സി ബി, സി സര്‍ട്ടിഫിക്കറ്റ് എന്നിവ പരിഗണിക്കും.
അപേക്ഷ ക്ഷണിച്ചു
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ ക്ലാർക്ക് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. ശമ്പള സ്കെയിൽ 35,600-75,400 രൂപ. കേരള സർക്കാർ വകുപ്പുകളിൽ സമാന തസ്തികകളിലും സമാന ശമ്പള സ്കെയിലിലും സേവനമനുഷ്ഠിക്കുന്ന ഹിന്ദു മത വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. അവസാന തീയതി മെയ് 20. വിശദവിവരങ്ങൾക്ക്: www.kdrb.kerala.gov.in.
എക്സിക്യൂട്ടീവ് എൻജിനിയർ: 15 വരെ അപേക്ഷ നൽകാം
കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ കരാർ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് എൻജിനിയറെ നിയമിക്കുന്നതിന് മെയ് 15 വരെ അപേക്ഷ നൽകാം. വിശദവിവരങ്ങൾക്ക്: www.kshb.kerala.gov.in.
യോഗ ഇൻസ്ട്രക്ടർ
തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളജ് സ്വസ്ഥവൃത്ത വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നതിന് മേയ് 16ന് രാവിലെ 11.30ന് വാക്-ഇൻ-ഇന്റർവ്യൂ നടക്കും. ബി.എൻ.വൈ.എസ്/യോഗയിൽ പി.ജി. ഡിപ്ലോമ/യോഗ ആൻഡ് നാച്ചുറോപ്പതി ടെക്നീഷ്യൻ യോഗ്യതയും യോഗയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 11ന് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകണം.
പ്രോജക്ട് ഫെല്ലോ ഇന്റർവ്യൂ ഒമ്പതിന്
കേരള വന ഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ ഐഡന്റിഫിക്കേഷൻ ആൻഡ് ഡാറ്റാബേസ് ഡവലപ്‌മെന്റ് ഓഫ് ഡൈ-യീൽഡിങ് പ്ലാന്റ്‌സ് ഇൻ കേരള വിത്ത് എംഫസിസ് ഓൺ നാച്ചുറൽ ഫുഡ് കളറൻസിൽ ഒരു പ്രോജക്ട് ഫെല്ലോയെ താത്കാലികമായി നിയമിക്കുന്നതിന് മെയ് ഒമ്പതിന് രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in.












Click it and Unblock the Notifications