Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിഎസ്എസ്എസ്ബി വിളിക്കുന്നു; 238 ഒഴിവുകൾ, അപേക്ഷിക്കേണ്ടത് ഇങ്ങനെ

അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഏപ്രിൽ 7 ആണ്. ഈ റിക്രൂട്ട്‌മെന്റിലൂടെ 238 പോസ്റ്റുകളിലേക്കാണ് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നത്.

job

ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് ക്രാഫ്റ്റ് ഇൻസ്ട്രക്ടറിലേക്കും മറ്റ് തസ്തികകളിലേക്കും അപേക്ഷ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് DSSSB യുടെ ഔദ്യോഗിക വെബ്സൈറ്റ് dsssbonline.nic.in വഴി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഏപ്രിൽ 7 ആണ്. ഈ റിക്രൂട്ട്‌മെന്റിലൂടെ 238 പോസ്റ്റുകളിലേക്കാണ് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നത്.

ഒഴിവുകളുടെ വിശദാംശങ്ങൾ

ഇൻസ്ട്രക്ടർ: 7
ടെക്നിക്കൽ അസിസ്റ്റന്റ്: 2
മെയിന്റനൻസ് മെക്കാനിക്ക്: 1
ക്രാഫ്റ്റ് ഇൻസ്ട്രക്ടർ: 159
എംപ്ലോയബിലിറ്റി സ്കിൽ ഇൻസ്ട്രക്ടർ: 18
വർക്ക്ഷോപ്പ് സയൻസ് ഇൻസ്ട്രക്ടർ: 26
വർക്ക്ഷോപ്പ് അറ്റൻഡന്റ്: 45

പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് . പരീക്ഷയിൽ 200 മാർക്കിന്റെ ചോദ്യങ്ങളുണ്ടാകും. 2 മണിക്കൂറാണ് ദൈർഘ്യം. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ മാർക്കുകൾ ആനുപാതികമായി കണക്കാക്കും.

വോക്ക് ഇന്‍ ഇന്റര്‍വ്യൂ

അഞ്ചല്‍ ബ്ലോക്കിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജനെ നിയമിക്കുന്നു. യോഗ്യത: ബി വി എസ് സി ആന്‍ഡ് എ എച്ച്. സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. മാര്‍ച്ച് 17ന് 10.30ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റവ്യൂവില്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍- 0474 2793464. (പി.ആര്‍.കെ നമ്പര്‍ 4552/2023)

അങ്കണവാടി വർക്കർ / ഹെൽപ്പർ

നോർത്ത് പറവൂർ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള നോർത്ത് പറവൂർ മുൻസിപ്പാലിറ്റിയിലെ അങ്കണവാടി വർക്കർമാരുടേയും ഹെൽപ്പർമാരുടേയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം നടത്തുന്നതിനായി നോർത്ത് പറവൂർ മുൻസിപ്പാലിറ്റിയിൽ സ്ഥിരതാമസക്കാരും സേവന തത്പരരുമായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ പ്രായം 2023 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയാകേണ്ടതും, 46 വയസ് കവിയാൻ പാടില്ലാത്തതുമാണ്. അപേക്ഷകൾ മാര്‍ച്ച് 16 മുതൽ 31 വൈകീട്ട് 5 വരെ നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ടിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ട്, നോർത്ത് പറവൂർ മുൻസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് നോർത്ത് പറവൂർ സിവിൽ സ്റ്റേഷൻ 2-ാം നിലയിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0484 2448803.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+