ദുബായ് കോടതിയില്‍ നിരവധി ഒഴിവുകള്‍: യുഎഇക്കാർക്ക് മാത്രമല്ല, വിദേശികള്‍ക്കും അപേക്ഷിക്കാം
നിയമ, സാങ്കേതിക, ഭരണ വിഭാഗങ്ങളിലായി വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ച് ദുബായ് കോടതി. നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമതയും നവീനതയും വർധിപ്പിക്കുന്നതിന്റെ ഭാഗമായി മികച്ച പ്രതിഭകളെ ആകർഷിക്കുകയെന്ന ലക്ഷ്യമാണ് ഈ റിക്രൂട്ട്‌മെന്റിലൂടെ കോടതി ലക്ഷ്യമിടുന്നത്. 1970-ൽ സ്ഥാപിതമായ ദുബായ് കോടതി നിയമനങ്ങളില്‍ യുഎഇ പൗരന്മാർക്ക് മുൻഗണന നൽകുമെങ്കിലും, എല്ലാ രാജ്യങ്ങളില്‍ നിന്നുള്ളവർക്കും ഈ ഒഴിവിലേക്ക് അപേക്ഷിക്കാം. പ്രധാന ഒഴിവുകള്‍ താഴെ പറയുന്നു.
ബിസിനസ് കണ്ടിന്യൂയിറ്റി & ഇൻഫർമേഷൻ സെക്യൂരിറ്റി ഡയറക്ടർ, ഇൻഫ്രാസ്ട്രക്ചർ ഹെഡ്, സീനിയർ ഡിജിറ്റൽ ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ് സ്പെഷ്യലിസ്റ്റ്, ലീഗൽ & എഞ്ചിനീയറിംഗ് കോൺസിലിയേറ്റേഴ്സ്, എക്സിക്യൂഷൻ സെക്രട്ടറി, ലീഗൽ ട്രാൻസ്ലേറ്റർ, ഫിനാൻഷ്യൽ എക്സ്പർട്ട്, ഓഡിറ്റർ, ലിറ്റിഗേഷൻ മാനേജർ, എസ്റ്റേറ്റ് സ്പെഷ്യലിസ്റ്റ് എന്നീ വിഭാഗങ്ങളിലായിട്ടാണ് ഒഴിവുകള്‍ വന്നിരിക്കുന്നത്.

എങ്ങനെ അപേക്ഷിക്കാം
അപേക്ഷകർ ദുബായ് കരിയേഴ്‌സ് പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
- ദുബൈ കരിയേഴ്‌സ് വെബ്സൈറ്റിൽ 'My Profile' ഓപ്ഷൻ തിരഞ്ഞെടുക്കുക.
- 'New User' ഓപ്ഷനിൽ ഇമെയിൽ വിലാസവും പാസ്‌വേഡും നൽകി അക്കൗണ്ട് സൃഷ്ടിക്കുക.
- 'My Profile' വഴി ലോഗിൻ ചെയ്യുക.
- റെസ്യൂമെ (PDF/DOC ഫോർമാറ്റ്), എമിറേറ്റ്സ് ഐഡി, പാസ്‌പോർട്ട് കോപ്പി, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ എന്നിവ ഡിജിറ്റൽ ഫോർമാറ്റിൽ തയ്യാറാക്കുക.
- ഓൺലൈൻ പോർട്ടലിൽ ഫോം പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കുക
അപേക്ഷകർ സിവി, യൂണിവേഴ്സിറ്റി ബിരുദ സർട്ടിഫിക്കറ്റ്(കൾ), പാസ്‌പോർട്ടിന്റെ പകർപ്പ്, എമിറേറ്റ്സ് ഐഡി, ദേശീയ സേവന സർട്ടിഫിക്കറ്റ് (യോഗ്യരായ പുരുഷ അപേക്ഷകർക്ക്) എന്നിവ നിർബന്ധമായും സൈറ്റില്‍ അപ്ലോഡ് ചെയ്തിരിക്കണം.
ജോലി തട്ടിപ്പുകൾ ഒഴിവാക്കാൻ ഔദ്യോഗിക ദുബൈ കരിയേഴ്‌സ് പോർട്ടൽ വഴി മാത്രം അപേക്ഷിക്കാൻ ശ്രദ്ധിക്കണം. വ്യാജ ജോലി വാഗ്ദാനങ്ങൾക്കെതിരെ യുഎഇ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യക്തിഗത വിവരങ്ങളോ പണമോ ആവശ്യപ്പെടുന്ന ഇമെയിലുകൾ ഒഴിവാക്കണമെന്നും ഔദ്യോഗിക വെബ്സൈറ്റുകൾ വഴി മാത്രം അപേക്ഷിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.
സീനിയര്‍ റസിഡന്റ് നിയമനം
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ സീനിയര്‍ റസിഡന്റ് (പള്‍മണറി മെഡിസിന്‍) തസ്തികയിലെ ഒഴിവുകളിലേക്ക് താല്കാലികാടിസ്ഥാനത്തില്‍ കരാര്‍ നിയമനം നടത്തും. യോഗ്യത: പ്രസ്തുത വിഭാഗത്തിലെ പി.ജി, ടി.സി.എം.സി രജിസ്‌ട്രേഷന്‍. പ്രായപരിധി: 40 വയസ്. ജനനതീയതി, എം.ബി.ബി.എസ് പാര്‍ട്ട് ഒന്ന് ആന്‍ഡ് പാര്‍ട്ട് രണ്ട്, പി.ജി എന്നിവയുടെ മാര്‍ക്ക് ലിസ്റ്റ്, മുന്‍പരിചയം, മേല്‍വിലാസം തെളിയിക്കുന്ന അസല്‍ രേഖകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം മെയ് 28 രാവിലെ 11 ന് നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിവരങ്ങള്‍ക്ക് [email protected] ഫോണ്‍: 0474 2572574, 2572572.
അഭിമുഖം മെയ് 27ന്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 27ന് അഭിമുഖം നടത്തും. പ്ലസ് ടു കഴിഞ്ഞ 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ അന്നേദിവസം രാവിലെ 10ന് ആധാര്‍ കാര്‍ഡും, മൂന്ന് കോപ്പി ബയോഡേറ്റയുമായി എത്തണം. ഫോണ്‍: 8281359930, 8304852968, 9349082258.
സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/ വർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് വേണ്ടി ജൂൺ 3ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ ജൂൺ 2ന് വൈകിട്ട് 4 മണിക്ക് മുമ്പായി https://forms.gle/c6sjxAS56Nm73N7L9 ഗൂഗിൾ ലിങ്കിൽ രജിസ്റ്റർ ചെയ്യണം.
ലിങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും അവരവരുടെ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ജൂൺ 3ന് രാവിലെ 10 മണിക്ക് നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/ എസ്.ടി, സംഗീത കോളേജിന് പിൻവശം, തൈക്കാട്, തിരുവനന്തപുരം എന്ന സ്ഥാപനത്തിൽ ഇന്റർവ്യൂവിന് ഹാജരാകണം. ഒഴിവ് സംബന്ധമായ വിശദ വിവരങ്ങൾക്ക് "NATIONAL CAREER SERVICE CENTRE FOR SC/STs, Trivandrum" എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കാം. ഫോൺ: 0471 2332113.












Click it and Unblock the Notifications