ദുബായിൽ സർക്കാർ ജോലി തന്നെ ആയാലോ? വൻ അവസരങ്ങൾ..11 ലക്ഷം വരെ ശമ്പളം
തൊഴിലവസരങ്ങളുടെ വലിയ സാധ്യതയാണ് ദുബായ്. നിരവധി യുവാക്കളാണ് പ്രതിവർഷം ജോലി തേടി ഇവിടെ എത്തുന്നത്. എന്നാൽ അടുത്ത കാലത്തായി യുഎഇയിലെ തൊഴിൽ വിപണിയിൽ അവസരങ്ങൾ കുറഞ്ഞിട്ടുണ്ട്. 2025 ൽ നിർമ്മാണം, ബാങ്കിംഗ്, ടെക്നോളജി തുടങ്ങിയ പ്രധാന മേഖലകളിൽ നിയമനം നടക്കുന്നുണ്ടെങ്കിലും പല സ്വകാര്യ കമ്പനികളും നിയമന നടപടികളിൽ നിന്നും പിന്നോട്ടടിക്കുകയാണ്. കോർപ്പറേറ്റ് നികുതിയിലെ മാറ്റങ്ങളും ആഗോള വിപണിയിലെ അസ്ഥിതയുമെല്ലാമാണ് ഇതിന് കാരണം. മാത്രമല്ല എഐയുടെ വരവും ഇതിന് കാരണമായിട്ടുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിൽ സർക്കാർ മേഖവയിൽ ഇപ്പോഴും വലിയ അവസരങ്ങളാണ് നിലനിൽക്കുന്നത്. പ്രവാസികൾക്ക് വലിയ സാധ്യതകൾ ഇല്ലാതിരുന്ന സർക്കാർ ജോലികളിൽ ഇപ്പോൾ അവസരങ്ങൾ നിറയുകയാണ്.
നഗരാസൂത്രണം, ആരോഗ്യ സംരക്ഷണം, ഗതാഗതം, വ്യോമയാനം, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ധനകാര്യം, സാമൂഹിക നയം, പൊതുഭരണം തുടങ്ങി നിരവധി മേഖലകളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ തസ്തികകളിലെല്ലാം മികച്ച ശമ്പളമാണ് വാഗ്ദാനം ചെയ്യുന്നതും. തുടക്കകാർക്ക് 10,000 ദിർഹം മുതൽ ശമ്പളമുള്ള ജോലികൾ ഉണ്ട്. അതായത് നാട്ടിലെ 2,26,000 രൂപ മുതൽ. 50,000 ദിർഹം വരെ ( 11,30,000 രൂപ വരെ) ശമ്പളം ലഭിക്കുന്ന ജോലികളുമുണ്ട്. ജോലി കിട്ടിയാൽ ജീവിതം സുരക്ഷിതമാക്കുന്ന അവസരങ്ങളാണിവയെല്ലാം. മാത്രമല്ല
കരിയർ വളർച്ച സാധ്യതയും ഉറപ്പാക്കുന്നു. ദുബായ് കരിയേഴ്സ് ഡോട്ട് എഇ (dubaicareers.ae) എന്ന ദുബായുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി നിയമനം നടക്കുന്നത്.

ആരോഗ്യ മേഖലയിൽ
ക്ലിനിക്കൽ എക്സ്പേർട്സ്, തെറാപ്പി സ്പെഷ്യലിസ്റ്റുകൾ പോലുള്ള ജോലി ഒഴിവുകളാണ് ആരോഗ്യമേഖലയിലുള്ളത്. അർബൻ പ്ലാനിങ്ങിൽ എഞ്ചിനിയർമാർ, ടെക്നിക്കൽ സ്പെഷ്യലിസ്റ്റുകൾ തുടങ്ങിയ അവസരങ്ങളാണ് ഉള്ളത്.
ദുബായ് അർബൻ പ്ലാൻ 2040-മായി ബന്ധപ്പെട്ട സ്മാർട്ട് മൊബിലിറ്റി, സുസ്ഥിരമായ നഗര രൂപകൽപ്പന, സംയോജിത ഇൻഫ്രാസ്ട്രക്ചർ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകളിലാണ് അവസരം. ബഡ്ജറ്റ് നടപടികൾ, നിയന്ത്രണ ചട്ടക്കൂടുകൾ, പൊതു സാമ്പത്തിക മാനേജ്മെന്‌റുകൾ എന്നിവ ദുബായ് സർക്കാർ ശക്തിപ്പെടുത്തുകയാണ്. അതുകൊണ്ട് തന്നെ ഫിനാൻസ്, ഓഡിറ്റിംഗ്, മറ്റ് ലീഗൽ തസ്തികകൾ എന്നിവയിലും അവസരങ്ങൾ ഉണ്ട്.
സോഷ്യൽ പോളിസി, റിസർച്ച് റോളുകളാണ് ഡിമാന്റുള്ള മറ്റൊരു മേഖല. സേഫ് സ്കൈ, സ്മാർട്ട് എയർപോർട്ടുകൾ, സംയോജിത ഡിജിറ്റൽ സേവനങ്ങൾ എന്നിവയിൽ വലിയ നിക്ഷേപങ്ങൾ തന്നെ രാജ്യം നടത്തുന്നുണ്ട്. അതിനാൽ ഏവിയേഷൻ മേഖലയിലും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ജോലികൾക്കും കൂടുതൽ ആളുകളെ ആവശ്യമായി വരുന്നുണ്ട്.
.
നിയനം ആർക്കൊക്കെ?
അവസരങ്ങൾ നിരവധി ഉണ്ടെങ്കിലും അതത് മേഖലകളിൽ പ്രവൃത്തിപരിചയം ഉണ്ട്, അക്കാദമിക തലങ്ങളിൽ ഉയർന്ന് നിൽക്കുന്ന എമിറാത്തി പ്രൊഫഷണൽസുകളും അന്തർദ്ദേശീയ സഹപ്രവർത്തകരും ഉൾപ്പെടുന്ന ഒരു മൾട്ടി കൾച്ചറൽ തൊഴിൽ അന്തരീക്ഷത്തിൽ പ്രവർത്തിക്കാൻ കഴിയുന്ന ഉദ്യോഗാർത്ഥികളെയാണ് തൊഴിലുടമകൾക്ക് താത്പര്യം.
ദുബായ് മാറുന്നു
മുൻപ് സർക്കാർ ജോലികൾ പ്രവാസികൾക്ക് എത്തിപ്പിടിക്കുക പ്രയാസമാണ്. എമിറാത്തികൾക്കാണ് കൂടുതൽ സാധ്യതകൾ. എന്നാൽ ഇന്നത്തെ ഈ മാറ്റം ദുബായിയുടെ തന്ത്രപരമായ മാറ്റത്തിന്റെ തെളിവായിട്ടാണ് വിലയിരുത്തപ്പെടുന്നത്. വ്യാപാരം, നവീകരണം, ആരോഗ്യ സംരക്ഷണം, സംസ്കാരം എന്നിങ്ങനെ നഗരത്തിന്റെ വളർച്ചയിൽ എമിറാത്തികൾക്കൊപ്പം തന്നെ ആഗോള പ്രതിഭകളെ കൂടി സംയോജിപ്പിച്ചുകൊണ്ടുള്ള വിജയ തന്ത്രമാണ് യുഎഇ പരീക്ഷിക്കുന്നത്.
അതുകൊണ്ട് തന്നെ മികച്ച അവസരം സ്വപ്നം കാണുന്നവർക്ക് തീർച്ചയായും ദുബായിൽ സർക്കാർ ജോലി അവസരങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. മികച്ച ശമ്പളത്തോടൊപ്പം തന്നെ സുരക്ഷിതമായി ഭാവി കൂടി ഉറപ്പാക്കാൻ ഈ അവസരങ്ങൾ നിങ്ങളെ സഹായിച്ചേക്കും.












Click it and Unblock the Notifications