ദുബായിൽ സർക്കാർ ജോലി നേടാം; ഇതാ ഒഴിവുകൾ.. 9 ലക്ഷം വരെ ശമ്പളം..
അബുദാബി: ദുബായിൽ ഒരു സർക്കാർ ജോലി ആഗ്രഹിക്കാത്തവർ കുറവായിരിക്കും. മികച്ച ശമ്പളം, തൊഴിൽ സുരക്ഷിതത്വം, ആനുകൂല്യങ്ങൾ എന്നിവയെല്ലാമാണ് സർക്കാർ ജോലിയിലേക്ക് ആളുകളെ ആകർഷിക്കുന്നത്.
സർക്കാർ ജോലിയിലേക്ക് യു എ ഇ പൗരൻമാർക്കാണ് മുൻഗണന ലഭിക്കുക . എന്നുവെച്ച് മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് അവസരം ഇല്ലെന്നല്ല, താരതമ്യേന കുറവായിരിക്കും. എന്നാൽ ചില തസ്തികകളിൽ പ്രവാസികൾക്കും അവസരം ഫണ്ട്. ഇന്ന് അത്തരത്തിലുള്ള ചില ഒഴിവുകളെ കുറിച്ചാണ് പറയുന്നത്. ശമ്പളം, വിദ്യാഭ്യാസ യോഗ്യത എന്നിവ വിശദമായി അറിയാം

ഓഡിറ്റ് മാനേജർ
ഊർജ്ജ, വ്യവസായ മേഖലകളിൽ ഓഡിറ്റ് പദ്ധതികൾ വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി ഫിനാൻഷ്യൽ ഓഡിറ്റ് അതോറിറ്റിയാണ് ഓഡിറ്റ് മാനേജർമാരുട അപേക്ഷ ക്ഷണിച്ചത്. അപേക്ഷകർക്ക് കുറഞ്ഞത് 7-10 വർഷത്തെ ഓഡിറ്റിങ് പ്രവൃത്തിപരിചയം ആവശ്യമാണ്. ബിസിനിസ്, ഫിനാൻസ്, അക്കൗണ്ടിങ് എന്നിവയിലേതിലെങ്കിലുമുള്ള ബിരുദം. സിഐഎ അല്ലെങ്കിൽ സിപിഎ സർട്ടിഫിക്കറ്റുള്ളവർക്ക് മുൻതൂക്കം.
റെസിഡന്റ് കേസ് മാനേജർ
ദുബായ് ഫൗണ്ടേഷൻ ഫോർ വിമൻ ആൻഡ് ചിൽഡ്രൻ ആണ് റെസിഡന്റ് കേസ് മാനേജർ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചത്. ആഭ്യന്തര ക്ലയന്റ് കേസുകൾ, പോളിസി ഇംപ്ലിമെന്റേഷൻ, ഹൗസിങ് കോർഡിനേഷൻ, കോൾ സെന്റർ, വൊക്കേഷണൽ ആക്ടിവിറ്റികൾ എന്നിവയാണ് കൈകാര്യം ചെയ്യേണ്ടത്. സോഷ്യൽ സർവ്വീസിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 10,0001-20,000 വരെയാണ് ശമ്പളം ലഭിക്കുക.
എയർ ട്രാഫിക് കൺട്രോളർ- ടവർ (ഡിഎക്സ്ബി)
ദുബായ് എയർ നാവിഗേഷൻ സർവ്വീസിന് കീഴിലാണ് ഒഴിവുകൾ. 3 വർഷത്തെ പ്രവൃത്തിപരിചയമാണ് ആവശ്യം. അപേക്ഷകർക്ക് സാധുവായ ATC ലൈസൻസ്, ICAO ഇംഗ്ലീഷ് ലെവൽ 4 സർട്ടിഫിക്കേഷൻ, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്.
ഹെഡ് ഓഫ് ഇൻഫ്രാസ്ട്രക്ചർ ഓപറേഷൻസ്
ദുബായ് ഹെൽത്ത് ആണ് അപേക്ഷ ക്ഷണിച്ചത്. ഐടി ഇൻഫ്രാസ്ട്രക്ചറിൽ 10 വർഷത്തേയും ലീഡർഷിപ്പ് റോളിൽ 5 വർഷത്തെ പ്രവൃത്തിപരിചയവുമാണ് ആവശ്യം. ഉദ്യോഗാർത്ഥികൾക്ക് ഐടിഐഎൽ, സിസിഎൻപി, മൈക്രോസോഫ്റ്റ് അസൂർ, അല്ലെങ്കിൽ എഡബ്ല്യുഎസ് പോലുള്ള സർട്ടിഫിക്കേഷനുകൾ വേണം. കൂടാതെ ഐടിയിലോ അനുബന്ധ മേഖലയിലോ (മാസ്റ്റേഴ്‌സ് മുൻഗണന) ബിരുദം ഉണ്ടായിരിക്കണം.
കോർപറേറ്റ് എക്സെലൻസ് സെപ്ഷ്യലിസ്റ്റ്
ദുബായ് എയർ നാവിഗേഷന് കീഴിലാണ് ഒഴിവ്. ബിസിനസ് അല്ലെങ്കിൽ ഇൻഡസ്ട്രിയിൽ എഞ്ചിനിയറിങ്ങിൽ ഏഴ് വർഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കിൽ ബിസിനസ് അല്ലെങ്കിൽ ക്വാളിറ്റി മാനേജ്മെന്റിലോ മാസ്റ്റേഴ്സ് അല്ലെങ്കിൽ അനുബന്ധ മേഖലയിൽ പിഎച്ച്ഡിയോടൊപ്പം 3 വർഷത്തെ പ്രവൃത്തിപരിചയം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 30,001-40,000 വരെ ശമ്പളം ലഭിക്കും.
സീനിയർ എഡിറ്റർ
ദുബായ് സർക്കാർ മീഡിയ ഓഫീസിൽ സീനിയർ എഡിറ്റർ തസ്തികയിൽ ആണ് ഒഴിവ്. ജേണലിസത്തിലോ കമ്മ്യൂണിക്കേഷനിലോ ബിരുദവും 3 വർഷത്തെ പ്രവൃത്തിപരിചയവും. ശമ്പളം-20,001-30,000 ദിർഹം
ചൈൽഡ് കെയർ സൂപ്പർവൈസർ
സെക്കന്ററി വിദ്യാഭ്യാസമുള്ളവർക്കാണ് അപേക്ഷിക്കാനാകുക. കുട്ടികളെ പരിചരിച്ചുള്ള പ്രവൃത്തിപരിചയവും വേണം. അറബിയിലും ഇംഗ്ലീഷിലും പ്രാവീണ്യം അത്യാവശ്യമാണ്-മാസശമ്പളം 10,000 ദിർഹത്തിൽ താഴെ.
സ്ട്രാറ്റജി ആന്റ് പെർഫോമൻസ് മാനേജർ
ബിസിനസ് , അഡ്മിനിസ്ട്രേഷൻ ഡിഗ്രി ഡിഗ്രി അല്ലെങ്കിൽ എഞ്ചിനിയറിങ് ബിരുദത്തോടൊപ്പം 12 വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ബിരുദാനന്തര ബിരുദവും 10 വർഷത്തെ പ്രവൃത്തിപരിചയവും ഇതിൽ സ്ട്രാറ്റജി, പെർഫോമൻസ് മാനേജ്മെന്റിൽ 7 വർഷത്തെ പ്രവൃത്തിപരിചയം വേണം.
ഓഫീസർ
ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡിപ്ലോമ അല്ലെങ്കിൽ ബാച്ചിലേഴ്സ് ബിരുദവും 2 വർഷം വരെ പ്രവൃത്തിപരിചയവും
ആർക്കിയോളജി സ്പെഷ്യലിസ്റ്റ്
ആർക്കിയോളജി, ചരിത്രം, അല്ലെങ്കിൽ തത്തുല്യമായ വിഷയത്തിൽ ബിരുദം. കൂടാതെ 7 വർഷത്തെ പ്രവൃത്തിപരിചയം
ദുബായ് കരിയേഴ്സിലൂടെ അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക്
dubaicareers.ae












Click it and Unblock the Notifications