ദുബായിൽ ജോലി വേണോ? ഒരു ലക്ഷം വരെ ശമ്പളം, സൗജന്യ താമസം, വിമാന ടിക്കറ്റ്..ഇപ്പോൾ അപേക്ഷിക്കാം
യുഎഇയിൽ ജോലി തേടുകയാണോ? എന്നാൽ ഇതാ സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന അവസരം. മൂന്ന് തസ്തികകളിലായി 50 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപേക്ഷിക്കുന്നതിന് ആവശ്യമായ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ വിശദമായി അറിയാം
ഇലക്ട്രിക്കൽ സൈറ്റ് എൻജിനിയർ
ദുബായിലെ പ്രശസ്തമായ വാണിജ്യ, റെസിഡൻഷ്യൽ പ്രോജക്ടിലാണ് ഒഴിവുകൾ. ബിടെക്ക് അല്ലെങ്കിൽ തത്തുല്യവുമാണ് യോഗ്യത. കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 30 വയസ്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2500- 4500 ദിർഹം വരെ ശമ്പളം ലഭിക്കും. കൂടാതെ താമസം, യാത്ര സൗകര്യം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ ലഭിക്കും. രണ്ടുവർഷത്തെ വിമാന ടിക്കറ്റും ലഭിക്കും.
ഇലക്ട്രിക്കൽ ക്യുഎ, ക്യുസി എൻജിനിയർ
ബിടെക് അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. കുറഞ്ഞ പ്രായപരിധി 28 വയസ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2000 മുതൽ 2500 ദിർഹം വരെ ശമ്പളമായി ലഭിക്കും. താമസം, യാത്ര സൗകര്യം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ ലഭിക്കും. രണ്ട് വർഷത്തേക്ക് വിമാന ടിക്കറ്റും ലഭക്കും.
ഇലക്ട്രിക്കൽ സൂപ്പർവൈസർ/ഫോർമാൻ
ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം
കുറഞ്ഞത് 7 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. ഉയർന്ന പ്രായപരിധി 35 വയസ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 1,800-3,500 .താമസം, യാത്ര സൗകര്യം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ ലഭിക്കും. രണ്ട് വർഷത്തേക്ക് വിമാന ടിക്കറ്റും ലഭക്കും.
അപേക്ഷിക്കാനുള്ള അവസാന തീയതി ജനവരി 23.കൂടുതൽ വിവരങ്ങൾക്ക് -https://odepc.kerala.gov.in/job/electrical-site-engineers-qa-qc-engineer-supervisor-foreman
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ
ജൂനിയർ റസിഡന്റ് ഒഴിവുകൾ
കൊല്ലം സർക്കാർ മെഡിക്കൽ കോളജിലെ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനത്തിനായി ഫെബ്രുവരി 25ന് രാവിലെ 11ന് വാക് ഇൻ ഇന്റർവ്യു നടത്തും. എം.ബി.ബി.എസ് ബിരുദവും ടി.ഡി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യതകൾ. പ്രായപരിധി 40 വയസ്. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0474-2572574, www.gmckollam.edu.in.
ആലപ്പുഴ കേപ്പ് കോളേജില്‍ ഒഴിവുകള്‍
ആലപ്പുഴ കേപ്പ് നഴ്സിങ് കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍, അസി. പ്രൊഫസര്‍, ട്യൂട്ടര്‍/ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അസോസിയേറ്റ് പ്രൊഫസര്‍ (മെന്റല്‍ ഹെല്‍ത്ത്/പീഡിയാട്രിക്) ഒഴിവ് ഒന്ന്. എട്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം, എംഎസ് സി നഴ്‌സിംഗിന് ശേഷം അഞ്ചു വര്‍ഷം അധ്യാപന പരിചയം എന്നിവയാണ് യോഗ്യത. അസി. പ്രൊഫസര്‍ (മെന്റല്‍ ഹെല്‍ത്ത്/പീഡിയാട്രിക്) ഒഴിവ് ഒന്ന്. യോഗ്യത എംഎസ് സി നഴ്‌സിങ്ങിന് ശേഷം മൂന്നുവര്‍ഷ പ്രവൃത്തിപരിചയം. ട്യൂട്ടര്‍/ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടര്‍(ഒഴിവ് രണ്ട്). യോഗ്യത ബി എസ് സി നഴ്‌സിംഗിന് ശേഷം ഒരു വര്‍ഷ പ്രവൃത്തിപരിചയം.
ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഫെബ്രുവരി 20 ഉച്ചക്ക് രണ്ടു മണിക്ക് കോളേജില്‍ ഹാജരാകണം. ഫോണ്‍: 0477-2257311, 9961595364, 8606295445.












Click it and Unblock the Notifications