ദുബായിൽ ജോലി നേടാം; എച്ച്ആർ അസിസ്റ്റന്റ്, നഴ്സ്, സെയിൽസ് മാനേജർ, നിരവധി ഒഴിവുകൾ
ദുബായിൽ ജോലി നോക്കുകയാണോ? എന്നാൽ ഇതാ സ്വകാര്യ മേഖയിൽ നിരവധി ഒഴിവുകളുണ്ട്. വിവിധ കമ്പനികളാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. എച്ച്ആർ മാനേജർ, നഴ്സ്,സെയിൽസ് സൂപ്പർവൈസർ തുടങ്ങി നിരവധി തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തസ്തിക, യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം
ഇസിഒ എക്സ്പ്രസ് കമ്പനിയിൽ ഒഴിവ്
ദുബായിലുളള കമ്പനിയിൽ എച്ച് ആർ അസിസ്റ്റന്റ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ നിയമങ്ങളും ചട്ടങ്ങളും അറിഞ്ഞിരിക്കണം. പേറോൾ പ്രോസസിങ് അല്ലെങ്കിൽ ബെനഫിറ്റ് അഡ്മിനിസ്ട്രേഷനിൽ പ്രവൃത്തിപരിചയവും ആവശ്യമാണ്. മാത്രമല്ല റിക്രൂട്ട്മെന്റിനെ കുറിച്ചും ഓൺബോഡിങ് രീതിയെ കുറിച്ചും അറിഞ്ഞിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കവർ ലെറ്റർ സഹിതം [email protected] എന്ന മെയിലിൽ അപേക്ഷിക്കാം

എമിറേറ്റ്സ് ഹോസ്പിറ്റൽ ഗ്രൂപ്പിൽ അവസരം
ഓപ്പറേഷൻ തീയറ്ററുകളിൽ ആർഎൻ നഴ്സ് ഒഴിവുകളാണ് ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക് [email protected]
ദുബായിൽ പെപ്സിക്കോ ഗ്രൂപ്പിൽ അവസരം
സെയിൽസ് സൂപ്പർവൈസർ, ഫെസിലിറ്റീസ് അഡ്മിൻ അസിസ്റ്റന്റ്, പ്രിസെല്ലർ, സെയിൽസ്മാൻ, ക്വാളിറ്റി ടെക്നീഷ്യൻസ്, സീനിയർ മെഷീൻ ഓപ്പറേറ്റർ, പ്രൊഡക്ഷന് ലേബർ, ക്വാളിറ്റി അസിസ്റ്റന്റ് മാനേജർ, മെഷീൻ ഓപ്പറേറ്റര്, വെയർ ഹൗസ് ലേബർ, പ്ലാന്റ് ഫിനാൻസ് കൺട്രോളർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ.
കൂടുതൽ വിവരങ്ങൾക്ക്
https://realjobsindubai.com/pepsico-careers-dubai-jobs/
കേരള സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ
അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയിലേക്ക് കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ഒരു ഡാറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. പ്ലസ്ടുവും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ യോഗ്യതയും സമാന തസ്തികയിൽ 2 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18 - 36. അപേക്ഷകൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം മാർച്ച് 15 തീയതിക്ക് മുൻപായി മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി (SWAK), നാലാം നില, കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ കോംപ്ലക്സ്, തമ്പാനൂർ, തിരുവനന്തപുരം - 695001 എന്ന വിലാസത്തിലോ ഇമെയിൽ മുഖേനയോ ([email protected]) ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക് : www.swak.kerala.gov.in.
അസി. പ്രൊഫസര്‍, സീനിയര്‍ റസിഡന്റ് നിയമനം
കൊല്ലം ഗവ. മെഡിക്കല്‍ കോളേജില്‍ വിവിധ തസ്തികളില്‍ താല്‍ക്കാലിക നിയമനം നടത്തും. അസി. പ്രൊഫസര്‍ (കാര്‍ഡിയോളജി) തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ പി.ജി, ഒരു വര്‍ഷത്തെ നിര്‍ബന്ധിത ബോണ്ടഡ് സേവനം, ടി.സി.എം.സി രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. സീനിയര്‍ റസിഡന്റ് (ഓര്‍ത്തോപീഡിക്സ്) തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ പി.ജിയും ടി.സി.എം.സി രജിസ്ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി: 40 വയസ്സ്. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത (എം.ബി.ബി.എസ് പാര്‍ട്ട് ഒന്നും രണ്ടും മാര്‍ക്ക് ലിസ്റ്റ്, പി.ജി മാര്‍ക്ക് ലിസ്റ്റ്) മുന്‍പരിചയം, വിലാസം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം കൂടിക്കാഴ്ചക്കെത്തണം. അസി. പ്രൊഫസര്‍ കൂടിക്കാഴ്ച ഫെബ്രുവരി 28ന് രാവിലെ 11നും സീനിയര്‍ റസിഡന്റ് കൂടിക്കാഴ്ച ഉച്ചക്ക് 12നും നടക്കും.












Click it and Unblock the Notifications