യുഎഇയിൽ ജോലി നേടാം; ടെക്നീഷ്യൻമാർക്ക് ഒഴിവുകൾ..സംസ്ഥാന സർക്കാർ വഴി നിയമനം
ദുബായിൽ ജോലി തിരയുന്നവരാണോ? എന്നാൽ നിങ്ങൾക്കിതാ മികച്ച അവസരം. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം
പുരുഷൻമാർക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത. വൊക്കേഷ്ണൽ/ ടെക്നിക്കൽ സ്ക്ൂൾ ട്രെയിനിങ് അല്ലെങ്കിൽ അപ്രന്റിഷിപ്പ്. ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷിൽ പ്രാവീണ്യം വേണം. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 1800 -2600 (42,000-60,000 രൂപ) ദിർഹം ശമ്പളമായി ലഭിക്കും. താമസം സൗജന്യമായിരിക്കും. കൂടാതെ യാത്രാ സൗകര്യങ്ങളും മെഡിക്കൽ ഇൻഷുറൻസും ലഭിക്കും. രണ്ട് വർഷത്തെ കരാർ നിയമനമായിരിക്കും.

[email protected] എന്ന മെയിലിൽ ആണ് അപേക്ഷിക്കേണ്ടത്. "MEP Technicians" എന്ന് സബ്ജക്ടിൽ പറയണം. അപേക്ഷിക്കാനുള്ള അവസാന തീയതി ജുലൈ 20. കൂടുതൽ വിവരങ്ങൾക്ക് -https://odepc.kerala.gov.in/job/mep-technician
സംസ്ഥാന സർക്കാരിന് കീഴിൽ നിരവധി ഒഴിവുകൾ
സീ റെസ്ക്യൂ ഗാർഡ് നിയമനം
എറണാകുളം ജില്ലയിലെ കടൽ രക്ഷാപ്രവർത്തനങ്ങൾക്കായി താല്ക്കാലികമായി സീ റെസ്ക്യൂ ഗാർഡമാരെ നിയമിക്കുന്നതിന് കേരള ഷറീസ് വകുപ്പ് വാക്ക്-ഇൻ-ഇൻറർവ്യു നടത്തുന്നു. ഒരു വർഷ ത്തേയ്ക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉദ്യോഗാർത്ഥികൾ രജിസ്ട്രിട്രേഡ് മത്സ്യത്തൊഴിലാളികൾ ആയിരിക്കണം.
നോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ പരിശീലനം പൂർത്തിയായവരും 20 വയസിനും 45 വയസിനും മദ്ധ്യേ പ്രായമുളളവർ ആയിരിക്കണം. പ്രതികൂല കാലവസ്ഥയിലും കടലിൽ നീന്താൻ ക്ഷമത ഉണ്ടാവണം,
സീ റെസ്ക്യൂ ഗാർഡായി ജോലി ചെയിതുള്ള പ്രവൃത്തി പരിചയമുളളവർക്കും അതത് ജില്ലയിൽ താമസിക്കുന്നവർക്കും 2018-ലെ പ്രളയരക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുത്തവർക്കും മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
താല്പ്‌പര്യമുള്ളവർ പ്രായം, യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം 2025 ജൂലൈ 23-ന് രാവിലെ 11 ന് എറണാകുളം മേഖലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടറുടെ കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ -0484-2502768.
കാത്ത്ലാബ് ടെക്നീഷ്യന്‍, ന്യൂറോ ടെക്നീഷ്യന്‍- വാക്ക് ഇന്‍ ഇന്റര്‍വ്യൂ
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എ.ച്ച്.ഡി.എസിന് കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ കാത്ത്ലാബ് ടെക്നീഷ്യന്‍, ന്യൂറോ ടെക്നീഷ്യന്‍ എന്നീ തസ്തികകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ജൂലൈ 22ന് രാവിലെ 10.30നാണ് അഭിമുഖം.
ഗവ. അംഗീകൃത ബി.സി.വി.ടി/ഡി.സി.വി.ടി കോഴ്സ് പാസ് ആയ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും കാത്ത്ലാബ് പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് കാത്തലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്കും ഗവ. അംഗീകൃത ഡിപ്ലോമ ഇന്‍ ന്യൂറോ ടെക്നോളജി, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമുള്ളവര്‍ക്ക് ന്യൂറോ ടെക്നീഷ്യന്‍ തസ്തികയിലേക്കും അപേക്ഷിക്കാം.
നിര്‍ദ്ദിഷ്ട യോഗ്യതയുള്ള 45 വയസ്സ് തികയാത്ത ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട എല്ലാ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം നിശ്ചയിച്ച സമയത്തിന് അരമണിക്കൂര്‍ മുന്‍പ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0483 2766425,0483 2762037.
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
അടൂര്‍ ഐഎച്ച് ആര്‍ഡി എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഇംഗ്ലീഷ് തസ്തികയിലേക്ക് താല്‍ക്കാലിക ഒഴിവ്. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 22 രാവിലെ 10.30 ന് കോളജ് ഓഫീസില്‍ ഹാജരാകണം. യോഗ്യത: യുജിസി ചട്ടപ്രകാരമുളള യോഗ്യത. ഇവരുടെ അഭാവത്തില്‍ മറ്റ് യോഗ്യതയുള്ളവരെയും പരിഗണിക്കും. വെബ്സൈറ്റ് : www.cea.ac.in ഫോണ്‍ : 04734 231995.
സ്പീച്ച് തെറാപ്പിസ്റ്റ് ഒഴിവ്
സ്‌നേഹധാര പദ്ധതിയില്‍ സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത: ബാച്ച്‌ലര്‍ ഇന്‍ ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗേജ് പത്തോളജി (ബി.എ.എസ്.എല്‍.പി) ആര്‍.സി.ഐ രജിസ്‌ട്രേഷന്‍. മേല്‍ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ഡി.ടി.വൈ.എച്ച്.ഐ.ഡി.ഇ.എസ്.സി.ഇ യോഗ്യത ഉള്ളവരേയും പരിഗണിക്കും.
താത്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 23ന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് ഹാജരാകണം.












Click it and Unblock the Notifications