Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് ജോലി: ഒരുങ്ങുന്നത് 185,000 ജോലി അവസരങ്ങൾ; യൂറോപ്പിലൊന്നും പോയി കഷ്ടപ്പെടേണ്ട, വെച്ച് പിടിച്ചോ

ദുബായിൽ ഒരു ജോലി സ്വന്തമാക്കുകയെന്നത് പല മലയാളികളുടേയും സ്വപ്നമാണ്. ഡിഗ്രിയൊന്ന് കഴിഞ്ഞ് കിട്ടിയാൽ തന്നെ ജോലി തേടി പലരും പറക്കും ദുബായിലേക്ക്. ജോലി തേടി യൂറോപ്യൻ രാജ്യങ്ങളിലേക്ക് പറക്കുന്നവരും ഇപ്പോൾ കുറവല്ല. എന്നാൽ പല രാജ്യങ്ങളിലും ഇപ്പോൾ കടുത്ത തൊഴിൽ പ്രതിസന്ധിയാണ് നേരിടുന്നത്.

ഈ സാഹചര്യത്തിൽ യൂറോപ്യൻ രാജ്യങ്ങളിൽ പോയി കഷ്ടപ്പെടുന്നതിന് പകരം ദുബായിൽ തന്നെ ശ്രദ്ധപതിപ്പിച്ചോയെന്നാണ് ഇപ്പോൾ അവിടുത്തെ തൊഴിൽ വിപണിയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് വ്യോമയാന മേഖലയിൽ. 2030 നുള്ളിൽ 185,000 ജോലി അവസരങ്ങൾ മേഖലയിൽ സൃഷ്ടിക്കപ്പെടുമെന്നാണ് റിപ്പോർട്ട്. എമിറേറ്റ്‌സ് ഗ്രൂപ്പും ദുബായ് എയർപോർട്ട്‌സും പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

jobnew2-

കൊവിഡിന് ശേഷം ദുബായ് വ്യോമയാന മേഖലയിൽ അതിശക്തമായ വളർച്ചയാണ് ഉണ്ടായത്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ദുബായിയുടെ വളർച്ചയിലെ പ്രധാന ചാലകങ്ങളിൽ ഒന്ന് കൂടിയായിരുന്നു മേഖല. എമിറേറ്റ്സ്, ഫ്ലൈ ദുബായ് പോലുള്ള വിമാനക്കമ്പനികൾ പുതിയ ലക്ഷ്യസ്ഥാനങ്ങൾ കൂടി കൂട്ടിച്ചേർത്തത്തോടെ കൂടുതൽ ജീവനക്കാരെ നിയമിക്കുകയും ചെയ്തു.

അൽ മക്തൂം ഇന്റർനാഷ്ണൽ എയർപോർട്ടും അടിച്ച് കയറി വരും; സൃഷ്ടക്കുക 132,000 തൊഴിൽ അവസരങ്ങൾ

അൽ മക്തൂം ഇന്റർനാഷ്ണൽ എയർപോർട്ട് പൂർണശേഷിയിൽ പ്രവർത്തനം തുടങ്ങുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി ഇത് മാറും. ദുബായിയുടെ വ്യോമയാന മേഖലയുടെ വളർച്ചയ്ക്കും പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ണിക്കുന്നതിലും ഇത് നിർണായക പങ്ക് വഹിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

എയർപോർട്ടിന്റെ നിർമ്മാണ പദ്ധതി പൂർത്തിയാകുന്നതോടെ 2030-ൽ ദുബായിയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിലേക്ക് ഏകദേശം 6.1 ബില്യൺ ദിർഹം സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 132,000 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കും.

128 ബില്ല്യൺ ദിർഹം ചെലവിലാണ് പുതിയ വിമാനത്താവളം പൂർത്തിയാക്കുന്നത്. ദുബായ് ഇന്റർനാഷ്ണൽ എയർപോർട്ടിനേക്കാൾ അഞ്ചിരട്ടി വലുപ്പത്തിലുള്ളതായിരിക്കും ഈ എയർപോർട്ട്. ആദ്യ ഘട്ടം 10 വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

വിമാനക്കമ്പനികൾ നേരിട്ട് നടത്തുന്ന നിയമനം

എമിറേറ്റ്‌സ് എയർലൈൻ, ദുബായ് എയർപോർട്ട്, മറ്റ് വ്യോമയാന മേഖലാ സ്ഥാപനങ്ങൾ എന്നിവ 2030 ഓടെ 24,000 പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പഠനം പറയുന്നത്. കഴിഞ്ഞ വർഷം അവസാനം വരെ 103,000 ആളുകളെ കമ്പനികൾ നിയമിച്ചിട്ടുണ്ട്. 2030 ൽ ഇത് 127,000 പേരെ വരെയാകുമെന്നും കണക്കുകൾ പറയുന്നു. അതായത് 23 ശതമാനം വർധനവ്.എമിറേറ്റ്‌സ് ഗ്രൂപ്പും ദുബായ് എയർപോർട്ട്‌സും ചേർന്ന് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ദുബായുടെ സമ്പദ്‌വ്യവസ്ഥയിൽ വ്യോമയാന മേഖല ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ദുബായ് എയർപോർട്ടുകളും ആഗോള ഗവേഷണ സ്ഥാപനമായ ഓക്‌സ്‌ഫോർഡ് ഇക്കണോമിക്‌സും സമാഹരിച്ച വിവരങ്ങളിലും ഇക്കാര്യങ്ങൾ ഉണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+