ദുബായിൽ അക്കൗണ്ടന്റ്, നഴ്സ്, എഞ്ചിനിയർ, ഡ്രൈവർ..ഇതാ നിരവധി ഒഴിവുകൾ, 1.76 ലക്ഷം വരെ ശമ്പളം, അപേക്ഷിക്കാം
ദുബായിൽ ജോലി തേടുന്നവരാണോ? എന്നാൽ നിങ്ങൾക്കിതാ സുവർണാവസരം. നിരവധി ഒഴിവുകളാണ് സ്വകാര്യ മേഖലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അക്കൗണ്ടന്റ് മുതൽ നഴ്സുമാരുടെ ഒഴിവുകളിലേക്കടക്കമാണ് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. യോഗ്യത, ശമ്പളം തുടങ്ങിയ കാര്യങ്ങൾ വിശദമായി അറിയാം
വിൻസിറ്റോർ റിയാലിറ്റി ദുബായിൽ ഇന്റേണൽ ഓഡിറ്റർ ഒഴിവ്.
ഓപ്പറേഷണൽ, കംപ്ലയിൻസ് മേഖലകളിൽ ഇന്റേണൽ ഓഡിറ്റ് നടത്തുകയാണ് പ്രധാന ജോലി. സീനിയർ മാനേജ്മെൻ്റിന് വിശദമായ ഓഡിറ്റ് റിപ്പോർട്ടുകൾ സമർപ്പിക്കണം. കമ്പനി പോളിസികളും നിയമപരമായ ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
റിയൽ എസ്റ്റേറ്റ് അല്ലെങ്കിൽ കൺസൾട്ടൻസി സ്ഥാപനങ്ങളിൽ ഇന്റേണൽ ഓഡിറ്റിംഗിൽ പ്രവർത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. ഓഡിറ്റിംഗ് സ്റ്റാൻഡേർഡ്, ഫിനാൻഷ്യൽ അനാലിസിസ്, റിപ്പോർട്ടിംഗ് എന്നിവയിൽ അറിവുള്ളവരായിരിക്കണം..
MS Office, ഓഡിറ്റ് ടൂളുകൾ എന്നിവയിൽ പ്രാവീണ്യം വേണം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ +971 50 115 2056 എന്ന നമ്പറിൽ CV അയക്കുക.
ആർക്കിടെക്ചറൽ ബിം മോഡലർ
റാസൽഖൈമയിൽ ആർക്കിടെക്ചറൽ ബിം മോഡലർ തസ്തികയിൽ ഒഴിവ്. ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 3-4 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. ജിസിസി രാജ്യങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന. താല്പര്യമുള്ളവർക്ക് [email protected] എന്ന മെയിലിലേക്ക് സിവി അയക്കാം. കൂടുതൽ വിവരങ്ങൾക്കായി +971 52204198 എന്ന നമ്പറിൽ ബന്ധപ്പെടാം
ലേഡി ഡ്രൈവറുടെ ഒഴിവ്
ദുബായ്, ഷാർജ, അബുദാബി, അൽ ഐൻ, അജ്മാൻ, റാസൽ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലെ അറബിക് കുടുംബങ്ങൾക്ക് ലേഡി ഡ്രൈവർമാരെ ആവശ്യമുണ്ട്. 2,500 മുതൽ 3,000 ദിർഹം വരെ ശമ്പളം ലഭിക്കും. താമസം, ഭക്ഷണം, വിസ എന്നിവ സൗജന്യമാണ്. രണ്ട് വർഷത്തെ യുഎഇ ഡ്രൈവിംഗ് പരിചയം നിർബന്ധമാണ്. താല്പര്യമുള്ളവർ +971565900354 എന്ന നമ്പറിൽ ബന്ധപ്പെടാം.
നഴ്സ് ഒഴിവ്
അബുദാബിയിലെ റോയൽ ഫാമിലിയിൽ നഴ്സുമാരുടെ ഒഴിവ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 7500 ദിർഹം ശമ്പളമായി ലഭിക്കും. 12 മണിക്കൂറാണ് ജോലി സമയം, കൂടാതെ ആഴ്ചയിൽ ഒരു ദിവസം അവധിയുണ്ടാകും. ഇന്ത്യൻ അല്ലെങ്കിൽ ഫിലിപ്പിനോ പൗരൻമാർക്കാണ് മുൻതൂക്കം. DOH/HAAD ലൈസൻസ് ഉണ്ടായിരിക്കണം. താല്പര്യമുള്ളവർ 058 580 5587 എന്ന നമ്പറിലേക്ക് സിവി അയക്കുക.
ഇലക്ട്രിക്കൽ എഞ്ചിനീയർ,ക്വാണ്ടിറ്റി സർവേയർ ഒഴിവ്
ജൂനിയർ ഇലക്ട്രിക്കൽ എഞ്ചിനീയർ, ഇലക്ട്രിക്കൽ ക്വാണ്ടിറ്റി സർവേയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമയാണ് യോഗ്യത. 2 വർഷത്തെ യുഎഇ പ്രവർത്തിപരിചയം ആവശ്യമാണ്. എംഎസ് ഓഫീസ്, ഓട്ടോകാഡ് എന്നിവയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. താല്പര്യമുള്ളവർ [email protected] എന്ന മെയിലിലേക്ക് സിവി അയക്കാം. ഫോൺ 0566390526
അക്കൗണ്ടന്റ് ഒഴിവ്
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാങ്‌ടൈം ബാസ്‌ക്കറ്റ്‌ബോൾ അക്കാദമിയിലേക്ക് അക്കൗണ്ടന്റിന്റെ ഒഴിവ്.
അക്കൗണ്ടിംഗ് അല്ലെങ്കിൽ ഫിനാൻസിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. ചെറുകിട ബിസിനസ്സുകളിൽ ബുക്ക് കീപ്പിംഗിൽ ഒരു വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. കൂടാതെ Zoho സോഫ്റ്റ്‌വെയറുകളിൽ ഒരു വർഷത്തെ പ്രവർത്തിപരിചയവും അനിവാര്യമാണ്.
ദിവസേനയുള്ള പണമിടപാടുകൾ, പേയബിൾസ്, റിസീവബിൾസ് എന്നിവ കൃത്യമായി കൈകാര്യം ചെയ്യണം. കമ്പനിയുടെ സാമ്പത്തിക റിപ്പോർട്ടുകൾ , ബാലൻസ് ഷീറ്റുകൾ എന്നിവ തയ്യാറാക്കണം.
സ്ഥിരം നിയമനം, കരാർ അടിസ്ഥാനത്തിൽ ഉള്ള നിയമനം എന്നിങ്ങനെ രണ്ട് രീതിയിലും ഉണ്ടാകും. 24 മാസത്തേക്കാണ് കരാർ കാലാവധി. പ്രതിമാസം 2,500 ദിർഹം- 3,500 ദിർഹം വരെ ശമ്പളം ലഭിക്കും. ഇംഗ്ലീഷിൽ പ്രാവിണ്യം വേണം.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷിക്കാം. അവസാന തീയതി ഓഗസ്റ്റ് 29 ആണ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications